
മാനസികാവസ്ഥ സുസ്ഥിരമാക്കുക, സന്തോഷം പ്രോത്സാഹിപ്പിക്കുക എന്നിവയുൾപ്പെടെ മാനസികവും വൈകാരികവുമായ ക്ഷേമത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒരു ഹോർമോൺ അല്ലെങ്കിൽ ന്യൂറോ ട്രാൻസ്മിറ്ററാണ് സെറോടോണിൻ (serotonin). എന്നാൽ സ്വാഭാവികമായി സംഭവിക്കുന്ന ഈ ഹോർമോൺ വികാരങ്ങളെയും മാനസികാവസ്ഥയെയും ബാധിക്കുന്നതിൽ മാത്രമല്ല, ഉറക്കം, ദഹനം, അസ്ഥികളുടെ സാന്ദ്രത, വിശപ്പ്, ഓർമ്മ എന്നിവയെ നിയന്ത്രിക്കാനും സഹായിക്കുന്നു.
മനുഷ്യശരീരത്തിലെ 90% വും സെറോടോണിൻ കാണപ്പെടുന്നത് എന്ററോക്രോമഫിൻ കോശങ്ങളിലാണ്. വിശപ്പ്, മാനസികനില, ഉറക്കം എന്നീ അവസ്ഥകളും നിയന്ത്രിക്കുന്നതിൽ സെറോടോണിന് പങ്കുണ്ട്. രക്തം കട്ടപിടിക്കുന്നതിനും രക്തനഷ്ടം ഒഴിവാക്കുന്നതിനും ഇത് സഹായിക്കുന്നു. കൂടാതെ മുറിവുണക്കുന്നതിനും സെറോടോണിൻ കാര്യമായ പങ്ക് വഹിക്കുന്നു.
സെറോടോണിന്റെ അഭാവം ഉത്കണ്ഠയും ആവേശവും ആക്രമണാത്മകതയും ഉണ്ടാക്കും. അല്ലെങ്കിൽ ദഹന പ്രശ്നങ്ങൾ, ഓക്കാനം, വിശപ്പ് കുറയൽ എന്നിവയ്ക്ക് കാരണമാകും. മാനസികാവസ്ഥ, ഉറക്കം, ദഹനം എന്നിവ നിയന്ത്രിക്കുന്നതിൽ സെറോടോണിൻ ഒരു പങ്കു വഹിക്കുന്നു. അതിനാൽ ഈ ന്യൂറോ ട്രാൻസ്മിറ്ററിന്റെ ആരോഗ്യകരമായ അളവ് നിലനിർത്തുന്നത് വൈകാരികമായും ശാരീരികമായും മികച്ചതാക്കാൻ നമ്മെ സഹായിക്കും. കൂടാതെ, പഠനം, മെമ്മറി, ഏകാഗ്രത എന്നിവ പോലുള്ള മെച്ചപ്പെട്ട വൈജ്ഞാനിക പ്രവർത്തനങ്ങളുമായി സെറോടോണിൻ ബന്ധപ്പെട്ടിരിക്കുന്നു. മുറിവുകൾ സുഖപ്പെടുത്തുന്നതിനും ഓക്കാനം നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ മലവിസർജ്ജനത്തിനും സഹായിക്കുന്നു.
'കുറഞ്ഞ സെറോടോണിൻ ദൈനംദിന പ്രവർത്തനത്തെ ഗണ്യമായി തടസ്സപ്പെടുത്തും. കുറഞ്ഞ അളവിലുള്ള സെറോടോണിൻ വിഷാദം, ഉത്കണ്ഠ, ഉറക്ക അസ്വസ്ഥതകൾ, വിശപ്പ് മാറ്റങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി അനന്തരഫലങ്ങൾ ഉണ്ടാക്കും...' - medical director at Ascendant Detox ഡോ. ഡെവിഡ് സെയ്റ്റ്സ് പറയുന്നു.
അപര്യാപ്തമായ ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, ജനിതക മുൻകരുതൽ, മരുന്നുകളുടെ പാർശ്വഫലങ്ങൾ അല്ലെങ്കിൽ സമ്മർദ്ദകരമായ സംഭവങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഇതിന് കാരണമാകും. കൂടാതെ, പ്രവർത്തനരഹിതമായ തൈറോയ്ഡ് പോലുള്ള ചില മെഡിക്കൽ അവസ്ഥകളും സെറോടോണിൻ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. സെറോടോണിൻ സ്വാഭാവികമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിന് എളുപ്പമുള്ള നിരവധി ഘട്ടങ്ങളും ജീവിതശൈലി മാറ്റങ്ങളും ഉണ്ട്.
സെറോടോണിന്റെ അളവ് മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും മികച്ചതും ഫലപ്രദവുമായ മാർഗ്ഗമാണ് വ്യായാമം. ശാരീരിക പ്രവർത്തനങ്ങൾ വഴി പുറത്തുവിടുന്ന സെറോടോണിന് യഥാർത്ഥത്തിൽ ക്ഷീണം നിയന്ത്രിക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. അതിനാൽ വ്യായാമവും തുടർന്നുള്ള സെറോടോണിൻ റിലീസും യഥാർത്ഥത്തിൽ ക്ഷീണം ഇല്ലാതാക്കുമെന്നും ഗവേഷകർ പറയുന്നു. ട്രിപ്റ്റോഫാൻ കൂടുതലുള്ള ഭക്ഷണങ്ങൾ സെറോടോണിന്റെ അളവ് കൂട്ടാൻ സഹായകമാണ്.
ഉയർന്ന രക്തസമ്മർദ്ദമുള്ളവരുടെ ശ്രദ്ധയ്ക്ക് ; കാപ്പി അമിതമായി കുടിക്കുന്നത് നല്ലതല്ല കാരണം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam