ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊളസ്ട്രോൾ കുറയ്ക്കാം

By Web TeamFirst Published Jan 8, 2020, 8:47 AM IST
Highlights

 കൊളസ്ട്രോള്‍ നല്ല കൊളസ്ട്രോള്‍, ചീത്ത കൊളസ്ട്രോൾ എന്നിങ്ങനെ വേർതിരിക്കപ്പെട്ടിട്ടുണ്ട്. നല്ല കൊളസ്ട്രോളായ ‘എച്ച്ഡിഎൽ’ ഹൃദ്രോഗത്തെ തടയുകയും എൽഡിഎൽന്റെ അളവു കുറയ്ക്കുകയും ചെയ്യുന്നു. 

ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ്. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. 

മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം.  കൊളസ്ട്രോള്‍ കൂടുമ്പോള്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കഴുത്തിനുപിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും ഉണ്ടാകാറുണ്ട്. 

ചില ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കിയാൽ മാത്രം കൊളസ്ട്രോള്‍ കുറയ്ക്കാം എന്നുള്ളത് ഒരു തെറ്റിദ്ധരണയാണ്. കൂടുതൽ അന്നജം മാംസ്യാംശം, കൊഴുപ്പുകലർന്ന ഭക്ഷണം എന്നിവ ശരീരത്തിൽ എത്തിപ്പെട്ടാൽ ഇവയുടെ ഉപാപചയത്തിനു ശേഷം കൊളസ്ട്രോള്‍ ഉൽപാദനത്തിനാവശ്യമായ ‘അസിറ്റേറ്റ്’ എന്ന വസ്തു ശരീരത്തിനു ലഭിക്കുന്നു. ഇതിൽ നിന്ന് എല്ലാ ഭക്ഷണവും ആവശ്യത്തിനു മാത്രം എന്നു സാരം. 

അന്നജം, മാംസ്യാംശം, കൊഴുപ്പ് എന്നീ പോഷകങ്ങൾ എല്ലാം കുറച്ചാലേ കൊളസ്ട്രോള്‍ ഉൽപാദനം കുറയുകയുള്ളൂ. അന്നജം കൂടിയാലും അതു കൊഴുപ്പായി ശരീരം മാറ്റുന്നു. മുക്കാൽ കപ്പു തേങ്ങ അരച്ച കറി കഴിക്കുമ്പോൾ കാൽ കിലോ അരിയോ ഗോതമ്പോ കൊണ്ടുള്ള വിഭവം കഴിക്കുന്ന ഫലം ശരീരത്തിലുണ്ടാകുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

1. കൊളസ്ട്രോള്‍ കൂടുതലുള്ള ഭക്ഷണം നിത്യാഹാരത്തിൽ കുറയ്ക്കുക. എണ്ണകൾ തരം തിരിച്ചു കൊളസ്ട്രോള്‍ ഉണ്ടാക്കുന്നവ, ഉണ്ടാക്കാത്തവ എന്നു പൊതുവേ അറിയപ്പെടുന്നുണ്ട്. ‘എണ്ണ ഏതായാലും കുറച്ചു മാത്രം’ എന്നതാണ് ഏത് എണ്ണ ഉപയോഗിക്കുന്നു എന്നതിലേറെ പ്രധാനം. 

2. പൂരിത കൊഴുപ്പ് കുറഞ്ഞ എണ്ണകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. പൂരിത കൊഴുപ്പുകൾ കൊളസ്ട്രോള്‍ ഉൽപാദനത്തെ കുറയ്ക്കുന്നു. പൊരിച്ച വകകൾ,  ട്രാൻസ്ഫാറ്റ് ഉപയോഗിക്കുന്ന ബേക്കറി സാധനങ്ങൾ, പായ്ക്കറ്റുകളിൽ ലഭിക്കുന്ന ‘കറുമുറെ ചവച്ചു’ തിന്നാവുന്ന വസ്തുക്കൾ എന്നിവ ഒഴിവാക്കിയാൽ തന്നെ കൊളസ്ട്രോള്‍ കുറയ്ക്കാം.

3. കൊളസ്ട്രോള്‍ നല്ല കൊളസ്ട്രോള്‍, ചീത്ത കൊളസ്ട്രോൾ എന്നിങ്ങനെ വേർതിരിക്കപ്പെട്ടിട്ടുണ്ട്. നല്ല കൊളസ്ട്രോളായ ‘എച്ച്ഡിഎൽ’ ഹൃദ്രോഗത്തെ തടയുകയും എൽഡിഎൽന്റെ അളവു കുറയ്ക്കുകയും ചെയ്യുന്നു. ഒലിവ് എണ്ണ, തവിട് എണ്ണ എന്നിവയിലുള്ള ഒമേഗ–3 എച്ച്‍‍ഡിഎൽ അളവു കൂട്ടുന്നു. ഒന്നര ടേബിൾസ്പൂൺ എണ്ണ മാത്രം ഉപയോഗിക്കുക. പഴം പൊരി, വടകള്‍– ഉഴുന്നുവട, ഉള്ളിവട, പരിപ്പുവട– ഇവയൊന്നും സമീക‍ൃതാഹാരത്തിൽ വേണ്ട.

4. തഴുതാമയില, ചീരയില, മുരിങ്ങയില, ഉലുവാ, വെളുത്തുള്ളി, ചെറിയ ഉള്ളി, തുളസിയില, കൂവരക്, തവിട്, കറിവേപ്പില, മത്തി, ഇവയൊക്കെ ദൈനംദിനാഹാരത്തിൽ ധാരാളം ഉൾപ്പെടുത്തുക. കൊളസ്ട്രോളിനെ പേടിക്കാതെ ഭക്ഷണം കഴിക്കാം.
 

click me!