കെെകൾക്ക് അഴകേകാൻ ഇതാ ചില മെഹന്തി ഡിസെെനുകൾ...

Published : Mar 30, 2019, 02:51 PM ISTUpdated : Mar 30, 2019, 03:10 PM IST
കെെകൾക്ക് അഴകേകാൻ ഇതാ ചില മെഹന്തി ഡിസെെനുകൾ...

Synopsis

അറേബ്യന്‍, ഇന്ത്യന്‍ രീതികളിലാണ് മെഹന്തി പ്രധാനമായും ഡിസൈന്‍ ചെയ്യാറുള്ളത്. അറബികളാണ് മെഹന്തിക്ക് ലോകമെമ്പാടും പ്രചാരം നല്‍കിയതെന്നതും ശ്രദ്ധേയം. വലിയ പൂക്കളും ഇലകളുമാണ് അറേബ്യന്‍ ഡിസൈനുകളുടെ പ്രത്യേകത. ചെറിയ പൂക്കളും ഇലകളും മയിലും മറ്റുമാണ് ഇന്ത്യന്‍ ഡിസൈനുകളിലുള്ളത്. അവ അതിസൂക്ഷ്മവുമായിരിക്കും. ഡിസൈന്‍ ചെയ്യാന്‍ ഏറെ സമയം വേണ്ടിവരുമെന്നത് മറ്റൊരു കാര്യം.

പൊതുവേ കല്യാണം, പെരുന്നാൾ അങ്ങനെ ഏന്തെങ്കിലും പ്രത്യേക സന്ദർഭങ്ങളിലാകും മെെലാഞ്ചി ഇടുക. പണ്ടൊക്കെ മരത്തിൽ നിന്ന് മെെലാഞ്ചി ഇല പറിച്ച് വീട്ടിൽ അരച്ചെടുക്കാറാണല്ലോ പതിവ്. മെെലാഞ്ചി ട്യൂബാണ് എല്ലാവർക്കും പ്രിയം. ഏത് ഡിസെെനും വളരെ എളുപ്പം ഇടാൻ പറ്റുമെന്നത് കൊണ്ട് തന്നെ കൂടുതൽ പേരും മെെലാഞ്ചി ഇല അരയ്ക്കാൻ മെനക്കെടാറില്ല.

ഡിസൈനുകള്‍...

 അറേബ്യന്‍, ഇന്ത്യന്‍ രീതികളിലാണ് മെഹന്തി പ്രധാനമായും ഡിസൈന്‍ ചെയ്യാറുള്ളത്. അറബികളാണ് മെഹന്തിക്ക് ലോകമെമ്പാടും പ്രചാരം നല്‍കിയതെന്നതും ശ്രദ്ധേയം. വലിയ പൂക്കളും ഇലകളുമാണ് അറേബ്യന്‍ ഡിസൈനുകളുടെ പ്രത്യേകത. ചെറിയ പൂക്കളും ഇലകളും മയിലും മറ്റുമാണ് ഇന്ത്യന്‍ ഡിസൈനുകളിലുള്ളത്. അവ അതിസൂക്ഷ്മവുമായിരിക്കും. ഡിസൈന്‍ ചെയ്യാന്‍ ഏറെ സമയം വേണ്ടിവരുമെന്നത് മറ്റൊരു കാര്യം.

പാര്‍ട്ടികളിലും വിവാഹ അവസരങ്ങളിലും തിളങ്ങാന്‍ പല നിറങ്ങളില്‍ തിളക്കമാര്‍ന്ന ഡിസൈനുകളും ലഭ്യമാണ്. അറബിക്, മുഗള്‍, രാജസ്ഥാനി, സര്‍ദോസി, പീകോക്ക്, ചോപ്പര്‍ തുടങ്ങി നൂറുകണക്കിന് മെഹന്തി ഡിസൈനുകളാണ് പ്രചാരത്തിലുള്ളത്.

 രാജസ്ഥാനി മെഹന്തിക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഈ ഡിസൈനുകളുടെ പുറത്ത് വിവിധ നിറങ്ങളിലുള്ള തിളക്കമുള്ള വസ്തുക്കള്‍ പിടിപ്പിച്ചും മെഹന്തിയുടെ സൗന്ദര്യം വര്‍ധിപ്പിക്കാം. ഒരു ആഭരണം പോലും ധരിക്കാതെ മെഹന്തികൊണ്ട് മാത്രം ആഭരണവിഭൂഷിതയാകാന്‍ ശ്രമിക്കുന്നവരുടെ എണ്ണവും ഏറി വരികയാണ്.

കാലിനും ഭം​ഗി...

 കൈയിലെ മെഹന്തിക്ക് പകരം കാല്‍പ്പാദത്തിലെ മെഹന്തിയാണ് ഇപ്പോള്‍ ട്രെന്‍ഡ്. കഴുത്തിന് പുറകില്‍, വയറിന്റെ അരികില്‍, ചെവിക്കരികില്‍ എന്നിവിടങ്ങളിലൊക്കെ ചെറുതും വലുതുമായ ഡിസൈനുകള്‍ ഇടുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. മോഡേണ്‍ വസ്ത്രങ്ങള്‍ക്കൊപ്പം കാല്‍പാദത്തിന് മുകളില്‍ മെഹന്തിയണിയുന്നത് ട്രെന്‍ഡി ലുക്ക് നല്‍കും. കല്യാണപ്പെണ്ണിനായി മാത്രം ബ്രയ്ഡൽ ഡിസൈനുകളും വിപണിയില്‍ ലഭ്യമാണ്. നോര്‍ത്ത് ഇന്ത്യയില്‍ കൂടുതലായി ഉപയോഗിക്കുന്ന ദുല്‍ഹന്‍ മോഡലാണ് കല്യാണപ്പെണ്ണുങ്ങള്‍ തെരഞ്ഞെടുക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം