ഒരാളുടെ ഉയരവും ക്യാന്‍സറും തമ്മിലുള്ള ബന്ധം...

Published : Mar 30, 2019, 02:27 PM IST
ഒരാളുടെ ഉയരവും ക്യാന്‍സറും തമ്മിലുള്ള ബന്ധം...

Synopsis

ഉയരം കൂടുകയോ കുറയുകയോ ചെയ്താല്‍ അത് ക്യാന്‍സര്‍ സാധ്യതയെ വര്‍ദ്ധിപ്പിക്കുമോ? 

ഉയരം കൂടുകയോ കുറയുകയോ ചെയ്താല്‍ അത് ക്യാന്‍സര്‍ സാധ്യതയെ വര്‍ദ്ധിപ്പിക്കുമോ? ഈ ചോദ്യത്തിനുള്ള ഉത്തരവുമായാണ് ന്യൂയോര്‍ക്കിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജിലെ സീനിയര്‍ എപിഡെമിയോളജിസ്റ്റ് ജെഫ്രി കബാട്ടിന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനഫലം പുറത്തുവരുന്നത്. ഉയരം കുറഞ്ഞിരുന്നാല്‍ ക്യാന്‍സര്‍ സാധ്യത കുറവാണത്രെ.

മെലാനോമ, തൈറോയ്‌ഡ്, വൃക്ക, സ്‌തനങ്ങള്‍, മലാശയം, കുടല്‍ എന്നിവിടങ്ങളില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയ്‌ക്ക് ഉയരവുമായി ബന്ധമുണ്ടെന്നാണ് പഠനസംഘം പറയുന്നത്. അഞ്ച് അടി രണ്ട് ഇഞ്ച് ഉയരമുള്ള സ്‌ത്രീകളേക്കാള്‍, അഞ്ച് അടി പത്ത് ഇഞ്ച് ഉയരമുള്ളവരില്‍ മേല്‍പ്പറഞ്ഞ ക്യാന്‍സര്‍ വരാനുള്ള സാധ്യത 30 മുതല്‍ 40 ശതമാനം കൂടുതലാണെന്നാണ് പഠനസംഘം കണ്ടെത്തിയിരിക്കുന്നത്.

ഉയരമുള്ളവരില്‍ ആന്തരികായവയങ്ങള്‍ക്ക് വലുപ്പം കൂടുതലും കോശങ്ങളുടെ എണ്ണം കൂടുതലാണ്. അതുകൊണ്ടുതന്നെ ക്യാന്‍സര്‍ കോശങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉയരം കൂടുന്നതിനുള്ള ഹോര്‍മോണുകളും ശാരീരികമായ പ്രത്യേകതകളും ക്യാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും പഠനസംഘം വിലയിരുത്തുന്നു.

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?