കൊവിഡിനെ തടയാന്‍ സാധാരണ മാസ്‌ക്കുകള്‍ക്ക് സാധിക്കില്ലെന്ന് പഠനം

Published : Apr 09, 2020, 06:36 PM ISTUpdated : Apr 09, 2020, 06:38 PM IST
കൊവിഡിനെ തടയാന്‍ സാധാരണ മാസ്‌ക്കുകള്‍ക്ക് സാധിക്കില്ലെന്ന് പഠനം

Synopsis

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ പല രാജ്യങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. സര്‍ജിക്കല്‍ മാസ്‌ക് അല്ലെങ്കില്‍ കോട്ടണ്‍ തുണികൊണ്ടുള്ള മാസ്‌ക് എന്നിവയാണ് ധരിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. 

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ പല രാജ്യങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. സര്‍ജിക്കല്‍ മാസ്‌ക് അല്ലെങ്കില്‍ കോട്ടണ്‍ തുണികൊണ്ടുള്ള മാസ്‌ക് എന്നിവയാണ് ധരിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ കൊവിഡ് ബാധിതര്‍ ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന സ്രവത്തില്‍ നിന്ന് കൊറോണ വൈറസിനെ തടയാന്‍ ഈ രണ്ട് മാസ്‌ക്കുകളും ഫലപ്രദമല്ലെന്നാണ് പുതിയ പഠനം. ഉള്‍സാന്‍ കോളേജ് ഓഫ് മെഡിസിന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 

ദക്ഷിണ കൊറിയയിലെ ആശുപത്രികളിലാണ് ഇവര്‍ പഠനം നടത്തിയത്. രോഗികള്‍ ചുമയ്ക്കുമ്പോള്‍ വൈറസ് അടങ്ങുന്ന സ്രവകണങ്ങള്‍ വായുവിലേക്ക് പടരുന്നത് തടയാനോ മാസ്‌ക്കിന്റെ പുറത്തേ പ്രതലത്തിലേക്ക് കടക്കുന്നത് തടയാനോ മേല്‍പ്പറഞ്ഞ രണ്ട് മാസ്‌ക്കുകള്‍ക്കും സാധിക്കില്ലെന്നാണ് പഠനത്തില്‍ പറയുന്നത്. അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ എന്ന അമേരിക്കന്‍ ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

മാസ്‌ക് ധരിക്കാതെ, സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച്, കോട്ടണ്‍ മാസ്‌ക് ധരിച്ച്, വീണ്ടും മാസ്‌ക്കില്ലാതെ എന്നിങ്ങനെയാണ് ഇവരില്‍ പഠനം നടത്തിയത്. പഠനത്തിനൊടുവില്‍ രണ്ട് മാസ്‌ക്കുകളുടെയും അകത്തും പുറത്തും രോഗികളുടെ സ്രവം ഉണ്ടായിരുന്നും  രണ്ട് മാസ്‌ക്കുകളില്‍ നിന്നും ശേഖരിച്ച എല്ലാ സാമ്പിളുകളിലും കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു എന്നും ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഈ പഠനം എത്രമാത്രം ശരിയാണെന്ന് പറയാന്‍ കഴിയില്ല മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുടലിനെ ദോഷകരമായി ബാധിക്കുന്ന എട്ട് കാര്യങ്ങൾ
രാത്രി നല്ല ഉറക്കം ലഭിക്കാൻ ഈ 6 ശീലങ്ങൾ പതിവാക്കൂ