
പ്രമേഹ ചികിത്സയിൽ സമൂലമായ മാറ്റങ്ങൾ ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ 10 വർഷങ്ങളായി നടന്ന നിരവധി ഗവേഷണങ്ങളുടെ ഫലമായിട്ടാണ് ആഗോള പ്രമേഹ ചികിത്സ നിർദ്ദേശങ്ങളിൽ ഇപ്പോൾ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നത്. പ്രമേഹമെന്നാൽ മറ്റുള്ളവരെ അപേക്ഷിച്ച് രണ്ട് മുതൽ നാല് മടങ്ങോളം ഹൃദ്രോഗ സാധ്യത, വൃക്ക രോഗങ്ങൾക്കും ഡയാലിസിസിനും സാധ്യത, കാൽ പാദങ്ങൾക്ക് വൃണങ്ങൾ വന്ന് പദങ്ങൾ നഷ്ടപ്പെടുവാനുള്ള സാധ്യത ഇങ്ങനെ നൂറുക്കൂട്ടം കാര്യങ്ങളാണ് പ്രമേഹത്തിന്‍റേതായിട്ട് പറയുവാനുള്ളത്. പക്ഷേ, ആധുനിക വൈദ്യശാസ്ത്രത്തിലെ കണ്ടെത്തലുകളെ ആശ്രയിച്ച് ഇപ്പോൾ ഇതെല്ലാം നല്ലൊരു പരിധിവരെ നമുക്ക് തടയുവാൻ കഴിയുന്ന വിധത്തിൽ ചികിത്സാ നിർദ്ദേശങ്ങൾക്ക് മാറ്റങ്ങൾ വന്നിരിക്കുകയാണ്.
സാധാരണ പ്രമേഹരോഗം ചികിത്സിക്കുമ്പോൾ രക്തത്തിലെ പഞ്ചസാര കുറയ്ക്കണം എന്ന ലക്ഷ്യം മാത്രമാണ് ഈ അടുത്ത കാലം വരെ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് മാത്രമല്ല നമ്മൾ ലക്ഷ്യമാക്കേണ്ടത്. ഗുരുതര രോഗങ്ങൾ തടയുന്നതിനു വേണ്ടി ചില ഔഷധങ്ങൾ കൂടി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഉദാഹരണത്തിന്, ഇത്തരം രോഗങ്ങൾ വരുവാനുള്ള സാധ്യത ശാരീരിക പരിശോധനയിലൂടെയും രക്തപരിശോധനയിലൂടെയും നിർണയിച്ച ശേഷം എമ്പാഗ്ലിഫ്ലോസിൻ, ഡെപ്പാഗ്ലിഫ്ലോസിൻ തുടങ്ങിയ..., നൈറോഗ്ലൂട്ടയ്ഡ്, സെമാഗ്ലൂട്ടയ്ഡ് തുടങ്ങിയ GLP 1 എന്ന റിസെപ്റ്ററുകൾ... ഇവ ചികിത്സയിൽ നിർബന്ധമായും ഉൾപെടുത്തണം എന്നാണ് ഇപ്പോൾ നിർദ്ദേശം വന്നിരിക്കുന്നത്. ഇതിനെല്ലാം കാരണങ്ങളുണ്ട്, നമ്മൾ പ്രമേഹത്തിന് മരുന്നുകൾ കഴിക്കുമ്പോൾ ഡയറ്റും, എക്സർസൈസും നിർദ്ദേശച്ച പ്രകാരം സ്വീകരിക്കുമ്പോൾ തീർച്ചയായും ഗുണകരമായ മാറ്റങ്ങൾ സംഭവിക്കാം. പക്ഷേ അത് കൂടാതെ ദീർഘാകാലം പ്രമേഹവുമായിട്ട് നമുക്ക് ജീവിച്ചിക്കാൻ പറ്റും, അതാണല്ലോ ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നതും. പ്രമേഹരോഗികളിൽ ആയുസ്സ് വർധിച്ച് വരുന്നുണ്ട്. അങ്ങനെ കൂടുതൽ കാലം പ്രമേഹവുമായിട്ട് നമുക്ക് ജീവിക്കുവാനുള്ള ഒരു അവസരം വരും. അത് മറ്റ് അവയവങ്ങളിൽ നല്ലൊരു പരിധിവരെ, അതായത് മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നുമുതൽ നാല് മടങ്ങ് അധികമാണ് ഇത്തരം രക്ത സംഗതികൾക്കുള്ള രോഗങ്ങൾ സംഭവിക്കുന്നത്.
പ്രമേഹം ചികിത്സിക്കുമ്പോൾ ശ്രദ്ധിക്കുക, രക്തത്തിലെ പഞ്ചസാര നിലനിർത്തുന്നതിന് വർഷത്തിൽ രണ്ട് പ്രാവശ്യമെങ്കിലും കണ്ടിന്യൂസ് ഗ്ളൂക്കോസ് മോണിറ്ററിങ് 14 ദിവസം നടത്തിയിരിക്കണം. കുറഞ്ഞത് 70% സമയമെങ്കിലും രക്തത്തിലെ പഞ്ചസാര 70 നും 150 നും ഇടയ്ക്ക് നിലനിർത്തുവാൻ സാധിക്കണം. 70 -ൽ താഴെ പഞ്ചസാര അഥവാ കുറഞ്ഞു പോകുവാണെങ്കിൽ അത് ജീവനുതന്നെ അപകടമായി തീരും. ഉയർന്നു നിന്നുകഴിഞ്ഞാൽ അതും പതിയെ പതിയെ അവയവങ്ങളെ ബാധിക്കും. അങ്ങനെ പെർസെൻറ്റേജ് ടൈം ഇൻ റേഞ്ച് വർഷത്തിൽ രണ്ടോ അതിൽ അധികമോ പ്രാവശ്യം നിർണയിച്ചിരിക്കണം. കൊളസ്ട്രോളിന്റെ മരുന്ന് ഡോക്ടർ നിർദ്ദേശിക്കുന്ന പ്രകാരം ഉപയോഗിച്ചിരിക്കണം.
പലപ്പോഴും രക്തസമ്മർദ്ദത്തിനായിട്ടുള്ള മരുന്നുകളും ആവശ്യമായി വന്നേക്കും. രക്തസമ്മർദ്ദം അൽപ്പം കൂടുതൽ ആണെങ്കിൽ കൂടിയും അത്തരം ഔഷധം കൂടിയേ തീരൂ. അങ്ങനെ പഴയതും പുതിയതുമായുള്ള കുറെ കണ്ടെത്തലുകൾ അത് തീർച്ചയായും പ്രമേഹരോഗികൾക്ക് ആയുർദൈർഘ്യം കൂട്ടുവാൻ മാത്രമല്ല സന്തോഷവും, സുഖവും, മനസമാധാനവുമുള്ള ഒരു ജീവിതം കൈവരിക്കുന്നതിനു കൂടി സഹായകമാകും. അത് കൂടാതെ ഒന്ന് കൂടി മനസിലാക്കുക ഇത്തരം ന്യൂതന ചികിത്സരീതികൾ സ്വീകരിക്കുമ്പോൾ നമ്മൾ വാസ്തവത്തിൽ മനസമാധാനം മാത്രമല്ല പണവും കൂടി ലാഭിക്കുകയാണ് ചെയ്യുന്നത്. പ്രമേഹ സങ്കീർണതകൾ വരുമ്പോഴാണ് പ്രമേഹത്തിന്റെ ചികിത്സാ ചിലവ് പത്തിൻമടങ്ങ് വർധിക്കുന്നത്. അത് കൂടി നമുക്ക് തടയുവാൻ കഴിയും.
എഴുതിയത്:
ഡോ. ജ്യോതിദേവ് MD, Jothydev’s Diabetes Research Centers, Kerala
jothydev@gmail.com
Also Read: സൂക്ഷിക്കുക; കുട്ടികളിലെ പ്രമേഹം നിസാരമായി കാണരുത്...