
2026ൽ ആരോഗ്യസംരക്ഷണത്തിൽ കൂടുതൽ പ്രധാന്യം നൽകേണ്ടതുണ്ട്. പലർക്കും പുതുവത്സര പ്രതിജ്ഞകൾ പാലിക്കുന്നത് ഒരു സ്വപ്നം മാത്രമായി തുടരുന്നു. വരും വർഷത്തിൽ നിങ്ങളെ കൂടുതൽ ആരോഗ്യമുള്ളവരാക്കാൻ സഹായിക്കുന്ന ചില പുതുവത്സര പ്രതിജ്ഞകളെ കുറിച്ചാണ് ഇനി പറയുന്നത്
ഒന്ന്
നല്ല ഭക്ഷണശീലം വളർത്തുക എന്നതാണ് ആദ്യത്തെ തീരുമാനം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുക. കഴിക്കുന്ന ഭക്ഷണത്തിന്റെ പോഷക ഗുണങ്ങൾ മനസ്സിലാക്കി കഴിക്കുക. അതുപോലെ മൈദ, ചീസ്, പ്രോസസ് ചെയ്ത മാംസം, ജങ്ക് ഫുഡ് എന്നിവ പരമാവധി ഒഴിവാക്കുക.
രണ്ട്
വ്യായാമം ഫിറ്റ്‌നസിന്റെ ഒരു പ്രധാന ഭാഗമാണ്. ദിവസവും രാവിലെ അല്ലെങ്കിൽ വെെകിട്ട് വ്യായാമം ചെയ്യാനായി സമയം മാറ്റിവയ്ക്കുക. നടക്കുകയോ സൈക്കിൾ ചവിട്ടുകയോ ചെയ്യുക, ലിഫ്റ്റിന് പകരം പടികൾ കയറുക, പോലുള്ള വ്യായാമങ്ങൾ ശീലമാക്കുക. അത് പോലെ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ ജോലിയുടെ ഇടവേളകളിൽ അൽപം നേരം നടക്കാനും കൈകൾക്കും കഴുത്തിനുമൊക്കെ ഗുണകരമായ വ്യായാമങ്ങൾ ചെയ്യാനും ശ്രമിക്കുക.
മൂന്ന്
ബ്രെയിൻ ഫുഡ് ഒരു കാരണവശാവും ഒഴിവാക്കരുത്. നല്ല ആരോഗ്യം നേടണമെങ്കിൽ ഒരിക്കലും പ്രഭാതഭക്ഷണം നിങ്ങൾ ഒഴിവാക്കരുത്. പതിവായി പ്രഭാതഭക്ഷണം കഴിക്കുന്ന ആളുകൾക്ക് കൂടുതൽ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നു.
നാല്
നിർജ്ജലീകരണം മാനസികമായും ശാരീരികമായും ബാധിക്കും. ഇത് ഊർജ്ജത്തെയും തലച്ചോറിന്റെ പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നു. എല്ലാ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വെള്ളം പ്രധാനമാണ്.
അഞ്ച്
പ്രായഭേദമന്യേ നിരവധി പേർ നേരിടുന്ന പ്രശ്നമാണ് ഉറക്കമില്ലായ്മ. ശരിയായ രീതിയിൽ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ശരീരത്തെയും മനസ്സിനെയും തലച്ചോറിനെയുമെല്ലാം ഒരുപോലെ ബാധിക്കും. ദിവസവും 7-8 മണിക്കൂർ വരെ നിർബന്ധമായും ഉറങ്ങാൻ ശ്രദ്ധിക്കണം.
ആറ്
സമ്മർദ്ദം, ഉത്കണ്ഠ, പിരിമുറുക്കം എന്നിവ മാനസികമായി മാത്രമല്ല മൊത്തം ആരോഗ്യത്തെ ബാധിക്കാം.ദിവസവും 10 മിനിറ്റ് നേരം യോഗയോ മെഡിറ്റേഷനോ ചെയ്യുന്നത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.
ഏഴ്
ഇടയ്ക്ക് നിങ്ങൾക്ക് വേണ്ടിയും അൽപം സമയം മാറ്റവയ്ക്കുക. വ്യായാമം ചെയ്യാനും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുമൊക്കെ ഓരോരുത്തരും സമയം കണ്ടെത്തേണ്ടത് പ്രധാനമാണ്. ഡാൻസ്, പാട്ട്, കളികൾ, നീന്തൽ, സിനിമ കാണൽ, യാത്ര എന്തുമാകട്ട, ദിവസവും നിങ്ങളുടെ ഹോബികൾക്കായി അൽപസമയം ചെലവഴിക്കുക.
എട്ട്
നെഗറ്റീവ് ചിന്തകൾ ആത്മവിശ്വാസം കുറയ്ക്കുക മാത്രമല്ല മൊത്തെ മാനസികാരോഗ്യത്തെ ബാധിക്കാം. മറ്റൊരാളുമായി സ്വന്തം ജീവിതത്തെ താരതമ്യപ്പെടുത്താതിരിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ കാര്യങ്ങളിലൊന്ന്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam