രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരാണോ? അള്‍സറിനെ പേടിക്കുക; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Published : Feb 09, 2020, 12:29 PM ISTUpdated : Feb 09, 2020, 12:30 PM IST
രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരാണോ? അള്‍സറിനെ പേടിക്കുക; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Synopsis

കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന വ്രണം അല്ലെങ്കില്‍ മുറിവുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. പല കാരണങ്ങള്‍ മൂലം ആമാശയത്തിലും ഇത്തരം വ്രണങ്ങള്‍ ഉണ്ടാകാം. വസ്ത്രങ്ങളിലുണ്ടാവുന്ന ദ്വാരം പോലെയാണിവ. 

കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന വ്രണം അല്ലെങ്കില്‍ മുറിവുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്.  പല കാരണങ്ങള്‍ മൂലം ആമാശയത്തിലും ഇത്തരം വ്രണങ്ങള്‍ ഉണ്ടാകാം. വസ്ത്രങ്ങളിലുണ്ടാവുന്ന ദ്വാരം പോലെയാണിവ. ചെറിയൊരു ദ്വാരമോ മുറിവോ ആയിരിക്കും ആദ്യഘട്ടത്തില്‍ ഉണ്ടാവുന്നത്. അത് അവഗണിക്കുമ്പോള്‍ ദ്വാരം വലുതായി വരും. 

ജീവിതശീലങ്ങള്‍ അള്‍സറിനെ സ്വാധീനിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. രാത്രി ഏറെ വൈകി കൊഴുപ്പുകൂടിയ ഭക്ഷണം കഴിക്കുന്നതും ചായ, കാപ്പി, ശീതളപാനീയങ്ങള്‍ എന്നിവ അമിതമായ അളവില്‍ കഴിക്കുന്നതും ആമാശയത്തിന്റെ സ്വാഭാവികതാളം തെറ്റിക്കുന്നു. 

ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക...

1. അള്‍സറിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണു വയറുവേദന. വയറില്‍ കത്തുന്ന പോലെ വേദന വന്നാല്‍ ഒന്ന് സൂക്ഷിക്കുക.  

2. ഭക്ഷണശേഷം വയറ്റില്‍ അസ്വസ്ഥത. 

3. വയറു വീര്‍ക്കലും അസാധാരണമായ വേദനയും അള്‍സറിന്‍റെ ലക്ഷണമാണ്. ഇതു വയറ്റിലെ ക്യാന്‍സറിന്റെയും ലക്ഷണമാകാം. അതുകൊണ്ടുതന്നെ ഒരിക്കലും ഇത് അവഗണിക്കാതിരിക്കുക.

4. ദഹനം ശരിയല്ലാതെ നടക്കുന്നതും നിസാരമായി കാണരുത്.

5. ഉറങ്ങുന്ന സമയത്ത് വയറ്റില്‍ വേദന.

6. മനംപുരട്ടല്‍, ഛര്‍ദ്ദി, നെഞ്ചരിച്ചില്‍, തലചുറ്റല്‍, വിശപ്പില്ലായ്മ എന്നിവ ശ്രദ്ധിക്കണം. 

7. മലബന്ധവും പെട്ടന്നുള്ള വയറു വേദനയും ശ്രദ്ധിക്കുക.

8. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വയറ്റില്‍ ബുദ്ധിമുട്ടും കാരണമാകാം.

9. അകാരണമായി ശരീരഭാരം കുറയുന്നതും സൂക്ഷിക്കുക.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം. 

അള്‍സര്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

1. രാത്രി ജോലി ചെയ്യുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഏറെ വൈകരുത്.

2. മസാലയും എണ്ണയും കൂടുതലുള്ള ഭക്ഷണം ഒഴിവാക്കാം.

3. ജോലിക്കിടെ സ്‌നാക്ക്‌സ് കഴിക്കുന്നത് ഒഴിവാക്കണം. 

4. ഇടയ്ക്ക് പഴങ്ങള്‍ കഴിക്കാം.

5. വെള്ളം ധാരാളം കുടിക്കാം. 

6. ജോലി കഴിഞ്ഞാല്‍ കൃത്യസമയം ഉറങ്ങണം.

7. പുകവലി, മദ്യപാനം പോലുള്ളവ ഒഴിവാക്കണം.

8. മാനസിക സമ്മര്‍ദ്ദം വയറിന് അസ്വസ്ഥതയുണ്ടാക്കും. അത് ഒഴിവാക്കാന്‍ ശ്രമിക്കുക. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ വിറ്റാമിനുകളുടെ അഭാവം ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു
വിറ്റാമിൻ ഇയുടെ കുറവിനെ തിരിച്ചറിയാം; ലക്ഷണങ്ങൾ