
ഉറങ്ങാൻ കിടക്കുമ്പോഴോ ഉറക്കത്തിൽ നിന്ന് ഉണരുമ്പോഴോ ശരീരം അനക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയെയാണ് സ്ലീപ്പ് പരാലിസിസ് എന്ന് വിളിക്കുന്നത്. ഈ സമയത്ത് വ്യക്തിക്ക് പൂർണ്ണ ബോധമുണ്ടാകും. കുറച്ച് സെക്കൻഡുകൾ മുതൽ മിനിറ്റുകൾ വരെ നീണ്ടുനിൽക്കുന്ന ഈ അവസ്ഥ ഭയപ്പെടുത്തുന്ന ഒന്നാണെങ്കിലും സാധാരണയായി അപകടകാരിയല്ല.
നാം സ്വപ്നം കാണുന്ന ഉറക്കത്തിന്റെ ഘട്ടമാണ ആർ.ഇ.എം (റാപിഡ് ഐ മൂവ്മെന്റ്). സ്വപ്നങ്ങൾക്കനുസരിച്ച് ശരീരം ചലിക്കാതിരിക്കാൻ തലച്ചോറ് പേശികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാറുണ്ട്. എന്നാൽ പേശികളുടെ നിയന്ത്രണം തിരിച്ചുകിട്ടുന്നതിന് മുമ്പ് തന്നെ ബോധം ഉണരുകയാണെങ്കിൽ സ്ലീപ്പ് പാരാലിസിസ് ഉണ്ടാകുന്നു. പ്രധാന ലക്ഷണങ്ങൾ ഇവയാണ്.
വ്യക്തികൾക്ക് തങ്ങൾക്ക് ചുറ്റും തഴുകിപ്പോകുന്ന നിഴലുകൾ കാണുന്നതായോ, ശബ്ദങ്ങൾ കേൾക്കുന്നതായോ, ആരെങ്കിലും അടുത്ത് നിൽക്കുന്നതായോ തോന്നാം. ബോധവും സ്വപ്നവും തമ്മിൽ കൂട്ടിക്കുഴയുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇതിൽ ഭയപ്പെടേണ്ട ശാസ്ത്രീയമല്ലാത്ത ഒന്നുമില്ല.
നെഞ്ചിൽ ഭാരം
ശരീരം അനക്കാൻ കഴിയാത്ത അവസ്ഥയിൽ ശ്വാസമെടുക്കാൻ പ്രയാസം അനുഭവപ്പെടാം. നെഞ്ചിൽ ആരെങ്കിലും അമർത്തിപ്പിടിക്കുന്നത് പോലെ തോന്നുന്നതും ഇതിന്റെ ഭാഗമാണ്.
സാധ്യത കൂട്ടുന്ന ഘടകങ്ങൾ
2. ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുക
3. കടുത്ത മാനസിക സമ്മർദ്ദവും ഉത്കണ്ഠയും
4. രാത്രി വൈകിയുള്ള സ്മാർട്ട്ഫോൺ, കമ്പ്യൂട്ടർ ഉപയോഗം
5. മലർന്നു കിടന്നുള്ള ഉറക്കം, വശങ്ങളിലേക്ക് തിരിഞ്ഞു കിടക്കാതെ നേരെ മലർന്നു കിടന്ന് ഉറങ്ങുന്നവരിൽ ഇത് വരാൻ സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഇത്തരം സന്ദർഭങ്ങളിൽ എന്ത് ചെയ്യണം?
ശാന്തത പാലിക്കുക: ഇത് താൽക്കാലികം മാത്രമാണെന്ന് സ്വയം ഓർമ്മിപ്പിക്കുക.
ശ്വാസോച്ഛ്വാസം: പതിയെ ദീർഘമായി ശ്വാസമെടുക്കാൻ ശ്രമിക്കുക.
ചെറിയ ചലനങ്ങൾ: കൈവിരലുകളോ കാൽവിരലുകളോ പതിയെ അനക്കാൻ ശ്രമിക്കുക.
ഇത് അടിക്കടി സംഭവിക്കുകയും നിങ്ങളുടെ ഉറക്കത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നുവെങ്കിൽ ഒരു ഡോക്ടറുടെ ഉപദേശം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam