ഭക്ഷണശേഷം അല്പനേരം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശരീരത്തെ സഹായിച്ചേക്കാം. ഭക്ഷണശേഷം 45 മിനിറ്റ് തുടർച്ചയായി നടക്കുന്നതിനേക്കാൾ, 15 മിനിറ്റ് വീതം മൂന്നു തവണ നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ കൂടുതൽ ഫലപ്രദമാണ്.
നല്ല ദഹനാരോഗ്യം നിലനിർത്തുക എന്നത് ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഭക്ഷണം കഴിച്ചതിനുശേഷം നടക്കുക, ഭക്ഷണത്തിൽ ആവശ്യത്തിന് നാരുകൾ ഉൾപ്പെടുത്തുക, പതിവായി വ്യായാമം ചെയ്യുക, നല്ല ഉറക്കം ലഭിക്കുക, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക തുടങ്ങിയ ദൈനംദിന ശീലങ്ങൾ കുടലിന്റെയും ഉപാപചയ പ്രവർത്തനങ്ങളുടെയും ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.
ജീവിതശൈലിയിലുള്ള ഈ മാറ്റങ്ങൾ ദഹനപ്രക്രിയ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ, കരളിന്റെ ആരോഗ്യം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്ക്ക് ഗുണകരമാകുമെന്ന് വിദഗ്ധർ പറയുന്നു. ദിവസവും നല്ല ഉറക്കം കിട്ടാനും ദഹനാരോഗ്യം മെച്ചപ്പെടുത്താനും ചെയ്യേണ്ട ശീലങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്
ഭക്ഷണശേഷം അല്പനേരം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശരീരത്തെ സഹായിച്ചേക്കാം. ഭക്ഷണശേഷം 45 മിനിറ്റ് തുടർച്ചയായി നടക്കുന്നതിനേക്കാൾ, 15 മിനിറ്റ് വീതം മൂന്നു തവണ നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ കൂടുതൽ ഫലപ്രദമാണ്.
രണ്ട്
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, നട്സുകൾ, വിത്തുകൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഭക്ഷണക്രമം, കുടലിലെ സൂക്ഷ്മാണുക്കളുടെ വൈവിധ്യത്തെ സഹായിക്കുന്ന വിവിധ തരം നാരുകളും സസ്യഘടകങ്ങളും നൽകുന്നു.
മൂന്ന്
കാപ്പി കുടിക്കുന്നതും കരൾ സിറോസിസ് (liver cirrhosis) വരാനുള്ള സാധ്യത കുറയുന്നതും തമ്മിൽ ബന്ധമുണ്ടെന്ന് ഡോക്ടർ പറയുന്നു. കാപ്പി കരളിനെ സംരക്ഷിക്കാനും ദഹനാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
നാല്
ദഹനവ്യവസ്ഥയുടെയും ഹൃദയരക്തധമനികളുടെയും ആരോഗ്യത്തിൽ ഡയറ്ററി ഫൈബർ പ്രധാന പങ്ക് വഹിക്കുന്നു. പരിപ്പ് വർഗ്ഗങ്ങൾ, കടല, പച്ചക്കറികൾ, പഴങ്ങൾ, ചിയ വിത്തുകൾ, ഫ്ലാക്സ് സീഡുകൾ, ധാന്യങ്ങൾ, നട്സുകൾ തുടങ്ങിയ ഭക്ഷണങ്ങളിൽ ഇവ സ്വാഭാവികമായി അടങ്ങിയിട്ടുണ്ട്.
അഞ്ച്
ശാരീരിക പ്രവർത്തനങ്ങൾ ഹൃദയ-ശ്വാസകോശ ക്ഷമതയെയും പേശീബലത്തെയും മാത്രമല്ല സ്വാധീനിക്കുന്നത്. ആറാഴ്ചത്തെ എയറോബിക് വ്യായാമം കുടലിലെ സൂക്ഷ്മാണുക്കളുടെ ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നതായി ഒരു പഠനം കണ്ടെത്തി.
ആറ്
ഭക്ഷണം കഴിക്കുന്ന സമയം ദഹനവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ സ്വാധീനിച്ചേക്കാം. പ്രത്യേകിച്ച് ആസിഡ് റിഫ്ലക്സ് (നെഞ്ചെരിച്ചിൽ) ഉണ്ടാകാൻ സാധ്യതയുള്ളവരിൽ. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കുന്നത് റിഫ്ലക്സ് ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു.
















