ഇന്ത്യയിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല, ഹൈബ്രിഡ് പ്രതിരോധശേഷി കടുത്ത അണുബാധയെ തടയുന്നു; വിദഗ്ധർ

Published : Dec 22, 2022, 05:51 PM ISTUpdated : Dec 22, 2022, 06:07 PM IST
ഇന്ത്യയിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല, ഹൈബ്രിഡ് പ്രതിരോധശേഷി കടുത്ത അണുബാധയെ തടയുന്നു; വിദഗ്ധർ

Synopsis

'ജനസംഖ്യയുടെ 95 ശതമാനവും പ്രതിരോധ കുത്തിവയ്പ്പുള്ളവരായതിനാൽ രാജ്യം ലോക്ക്ഡൗണ്‍ നടപ്പിലാക്കേണ്ട ആവശ്യമില്ല...'- ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) ഡോ അനിൽ ഗോയൽ പറഞ്ഞു. 

കൊവിഡിന്റെ ഭീതിയിലാണ് ഇപ്പോഴും രാജ്യം. ജനിതക വ്യതിയാനങ്ങൾ സംഭവിച്ച വൈറസ് വകഭേദങ്ങൾ പലതും ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ചൈന, അമേരിക്ക തുടങ്ങിയ ലോകത്തെ പലരാജ്യങ്ങളിലും കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ഇന്ത്യയിലും ജാ​ഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 

മാസ്ക് ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗവും ഉൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. എല്ലാവരും വാക്സിന്റെ മുൻകരുതൽ ഡോസ് എടുക്കണമെന്നും കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

ജാ​ഗ്രതയാണ് വേണ്ടതെന്നും ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ (എൻ‌ടി‌ജി‌ഐ) കൊവിഡ്-19 വർക്കിംഗ് ഗ്രൂപ്പിന്റെ തലവൻ എൻ‌കെ അറോറ പറഞ്ഞു.

'ചൈനീസ് സ്ഥിതിഗതികൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് ഒരു പ്രധാന കാര്യമാണ്. എന്നാൽ പരിഭ്രാന്തരാകേണ്ട കാര്യമില്ല. വളരെയധികം ആശങ്കപ്പെടേണ്ട ആവശ്യമില്ല. ജീനോമിക് നിരീക്ഷണത്തെ സംബന്ധിച്ചിടത്തോളം, രോഗലക്ഷണങ്ങളുള്ള വ്യക്തികളുടെ ജീനോമിക് നിരീക്ഷണം ഞങ്ങൾ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത്...'- എൻ‌കെ അറോറ പറഞ്ഞു.

ജനസംഖ്യയുടെ 95 ശതമാനവും പ്രതിരോധ കുത്തിവയ്പ്പുള്ളവരായതിനാൽ രാജ്യം ലോക്ക്ഡൗൺ നടപ്പിലാക്കേണ്ട ആവശ്യമില്ല...- ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) ഡോ അനിൽ ഗോയൽ പറഞ്ഞു.

ചൈനക്കാരേക്കാൾ ശക്തമായ പ്രതിരോധശേഷി ഇന്ത്യക്കാർക്ക് ഉണ്ടെന്നും ഡോ ഗോയൽ എഎൻഐയോട് പറഞ്ഞു. ഇന്ത്യൻ ജനതയ്ക്ക് ഹൈബ്രിഡ് പ്രതിരോധശേഷി ഉണ്ടെന്നും സ്വാഭാവിക കൊവിഡ് അണുബാധ ജനസംഖ്യയുടെ 90 ശതമാനത്തിലധികം ബാധിച്ചിട്ടുണ്ടെന്നും അറോറ പറയുന്നു. 

'ഇന്ത്യയെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് വളരെ ഫലപ്രദമായ വാക്‌സിനുകൾ ഉള്ള വിപുലമായി പ്രതിരോധശേഷിയുള്ള പ്രായപൂർത്തിയായ ഒരു ജനസംഖ്യയുണ്ട്. കൂടാതെ, നമ്മുടെ 90 ശതമാനത്തിലധികം വ്യക്തികളും സ്വാഭാവിക കൊവിഡ് 19 അണുബാധ ബാധിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി ഡാറ്റയുണ്ട്. അതിനാൽ, നമ്മൾ ഹൈബ്രിഡ് ഇമ്മ്യൂണിറ്റി എന്ന് വിളിക്കുന്ന പ്രതിരോധ കുത്തിവയ്പ്പാണ് ഇന്ത്യൻ ജനതയ്ക്ക് ലഭിക്കുന്നത്.മൂന്നാം കാര്യം, ലോകത്ത് മറ്റെവിടെയും കാണപ്പെടുന്ന ഒമിക്രോണിന്റെ മിക്കവാറും എല്ലാ ഉപവകഭേദങ്ങളും ഇന്ത്യയിലും കാണപ്പെടുന്നുണ്ടെന്ന് INSACOG ഡാറ്റ കാണിക്കുന്നു...'- അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Covid 19 : കൊവിഡിന്റെ പുതിയ വകഭേദം ; മുൻകരുതലുകൾ എന്തൊക്കെ?

 

PREV
click me!

Recommended Stories

അവഗണിക്കരുത്, ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം
ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്