ചർമ്മത്തിനും വിറ്റാമിൻ ഡി പ്രധാനപ്പെട്ടത്, കാരണം ഇതാണ്...

Web Desk   | Asianet News
Published : Oct 21, 2021, 03:25 PM ISTUpdated : Oct 21, 2021, 03:53 PM IST
ചർമ്മത്തിനും വിറ്റാമിൻ ഡി പ്രധാനപ്പെട്ടത്, കാരണം ഇതാണ്...

Synopsis

ശരീരത്തിലെ വിറ്റാമിൻ ഡിയുടെ കുറവ് വരണ്ട ചർമ്മം പോലുള്ള നിരവധി ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും. വിറ്റാമിൻ ഡിയ്ക്കും ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇതിന്റെ കുറവ് മുഖക്കുരുവിനും കാരണമാകും. 

നമ്മുടെ ശരീരം ശരിയായി പ്രവർത്തിക്കാൻ വിവിധ തരത്തിലുള്ള വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. വിറ്റാമിനുകളുടെ അഭാവം വിവിധ പ്രശ്നങ്ങൾ സൃഷ്ടിക്കും. നമ്മുടെ ചർമ്മത്തിനും മുടിയ്ക്കും ചില വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. വിറ്റാമിൻ ഡി (vitamin d) കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനാണ്. 

ശരീരത്തിൽ ആവശ്യമുളള വിറ്റാമിൻ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തിൽ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം ഭക്ഷണത്തിൽ നിന്നും. ഭക്ഷണത്തിൽ നിന്ന് കിട്ടുന്നവയിൽ ഭൂരിഭാഗവും മാംസാഹാരത്തിൽ നിന്നാണ്. സൂര്യപ്രകാശത്തിന്റെ അഭാവവും മോശം ഭക്ഷണക്രമവും വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടാകുന്നതിനുള്ള പ്രധാനകാരണങ്ങളാണ്.

ശരീരത്തിലെ വിറ്റാമിൻ ഡിയുടെ കുറവ് വരണ്ട ചർമ്മം(dry skin) പോലുള്ള നിരവധി ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും. വിറ്റാമിൻ ഡിയ്ക്കും ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇതിന്റെ കുറവ് മുഖക്കുരുവിനും കാരണമാകും. മാത്രമല്ല ചുളിവുകളും നേർത്ത വരകളും പ്രത്യക്ഷപ്പെടാൻ ഇടയാക്കുമെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ. അജയ് റാണ പറയുന്നു.

വിറ്റാമിൻ ഡി വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് സോറിയാസിസ്, എക്സിമ തുടങ്ങിയ അവസ്ഥകൾ അനുഭവിക്കുന്നവരുടെ ലക്ഷണങ്ങൾ ലഘൂകരിക്കുന്നു. മാത്രമല്ല, ഇത് രോഗാണുക്കളിൽ നിന്നും ദോഷകരമായ രാസവസ്തുക്കളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ ഡി ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയും അകാല വാർദ്ധക്യത്തിന് കാരണമാകുന്ന പാരിസ്ഥിതിക ഓക്സിഡന്റുകളെ നശിപ്പിക്കുകയും ചെയ്യും. മാത്രമല്ല ചർമ്മത്തിന്റെ ഉപരിതലത്തിൽ സോറിയാസിസ് ഫലകങ്ങളിലേക്ക് നയിക്കുന്ന മൃതകോശങ്ങൾ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. 

രോഗപ്രതിരോധവ്യവസ്ഥയുടെ അമിത പ്രവർത്തനം തടയുന്നതിനായി രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തിൽ ആന്റിമൈക്രോബിയൽ പ്രഭാവം ചെലുത്തുന്നു. ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് ചർമ്മത്തെ വരണ്ടതാക്കുന്നു. 

കൊഴുപ്പുള്ള എല്ലാ ഭക്ഷണവും ഒഴിവാക്കേണ്ടതുണ്ടോ? ഡയറ്റിലുള്‍പ്പെടുത്തേണ്ട ഏഴ് ഭക്ഷണങ്ങള്‍...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്ലോബൽ പ്രിവന്റീവ് ഓങ്കോ സമ്മിറ്റ്: പ്രതിരോധ ചികിത്സയ്ക്കും പ്രാദേശിക ഗവേഷണങ്ങൾക്കും മുൻഗണന നൽകണമെന്ന് ഗവർണർ
മദ്യപിക്കാതെ മദ്യലഹരിയിലാകുന്ന രോഗം; ഓട്ടോ ബ്രൂവറി സിൻഡ്രോമിന് ചികിത്സയുണ്ട്