ട്രെയിനിലും റെയില്‍വേ സ്‌റ്റേഷനിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ

Web Desk   | Asianet News
Published : Apr 17, 2021, 10:24 PM ISTUpdated : Apr 17, 2021, 10:28 PM IST
ട്രെയിനിലും റെയില്‍വേ സ്‌റ്റേഷനിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ

Synopsis

കൊവിഡ് മാനദണ്ഡം പാലിച്ച് ട്രെയിന്‍ സര്‍വീസ് നടത്തുന്നതിന് കഴിഞ്ഞ വര്‍ഷം മേയ് പതിനൊന്നിനു തന്നെ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ഇതിനു പുറമേയാണ് മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഇപ്പോഴത്തെ ഉത്തരവ്. 

ട്രെയിനിലും റെയില്‍വേ സ്‌റ്റേഷനിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയിടാൻ ഇന്ത്യൻ റെയിൽവേയുടെ​ തീരുമാനം. കൊവിഡ് വ്യാപനം തടയുന്നതിനായി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വിവിധ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റെയില്‍വേ സ്വീകരിച്ച ഏറ്റവും പുതിയ നടപടിയാണിത്.

മാസ്‌ക് ധരിക്കാതെ പ്രവേശിക്കുന്നത് റെയില്‍വേ ആക്ട് പ്രകാരം കുറ്റകരമാണെന്ന് ഉത്തരവില്‍ പറയുന്നു. കൊവിഡ് മാനദണ്ഡം പാലിച്ച് ട്രെയിന്‍ സര്‍വീസ് നടത്തുന്നതിന് കഴിഞ്ഞ വര്‍ഷം മേയ് പതിനൊന്നിനു തന്നെ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.

ഇതിനു പുറമേയാണ് മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഇപ്പോഴത്തെ ഉത്തരവ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതും പ്രധാനമാണെന്നും ഉത്തരവിൽ പറയുന്നു.

കൊവിഡ് 19; ശ്രദ്ധിക്കേണ്ട 20 കാര്യങ്ങൾ
 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?