Asianet News MalayalamAsianet News Malayalam

കൊവിഡ് 19; ശ്രദ്ധിക്കേണ്ട 20 കാര്യങ്ങൾ

തുണി മാസ്ക് ഉപയോ​ഗിക്കുന്നവർ മാസ്ക് എന്നും കഴുകുക. ബസ്സിലും ട്രെയിനിലും ആളുകൾ കൂടുന്ന സ്ഥലത്തും പോകേണ്ടി വന്നാൽ സർജിക്കൽ മാസ്ക് ഉപയോഗിക്കാൻ ശ്രമിക്കുക.

Take care of yourself in the time of covid 19 outbreak
Author
Trivandrum, First Published Apr 17, 2021, 8:30 PM IST

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ രോഗം തീവ്രമാകുന്നവരുടെ എണ്ണം കൂടുന്നു. കേരളത്തില്‍ ഇന്ന് 13,835 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുക, സാനിറ്റെെസർ ഉപയോ​ഗിക്കുക, മാസ്ക് ധരിക്കുക എന്നിവ മാത്രമല്ല ശ്രദ്ധിക്കേണ്ടത്.

 മറ്റ് ചില കാര്യങ്ങൾ കൂടി ശ്ര​ദ്ധിക്കേണ്ടതുണ്ട്...തുണി മാസ്ക് ഉപയോ​ഗിക്കുന്നവർ മാസ്ക് എന്നും കഴുകുക. ബസ്സിലും ട്രെയിനിലും ആളുകൾ കൂടുന്ന സ്ഥലത്തും പോകേണ്ടി വന്നാൽ സർജിക്കൽ മാസ്ക് ഉപയോഗിക്കാൻ ശ്രമിക്കുക. കൈകൾ കൊണ്ട് എവിടെ തൊട്ടാലും സാനിറ്റൈസർ ഉപയോഗിക്കുക.. 

ശ്രദ്ധിക്കേണ്ട 20 കാര്യങ്ങൾ...

1.ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ നിൽക്കരുത്  സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ശ്രമിക്കുക. 
2. കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോൺ കൊടുക്കരുത്.
3. ആളുകൾ കൂടുന്ന ഒരു സ്ഥലത്തേക്കും പോകാതിരിക്കുക 
4. കല്യാണങ്ങൾക്കു പങ്കെടുക്കാതിരിക്കുക , ഈ കൊറോണ കാലത്തു കല്യാണങ്ങൾക്കു ക്ഷണിക്കുന്നത് പരമാവധി ഒഴിവാക്കുക . 
5. ആവശ്യമെങ്കിൽ മാത്രം മരണ വീടുകൾ സന്ദർശിക്കുക, വളരെ അടുത്ത ബന്ധുക്കൾ അയൽവാസികൾ അങ്ങനെയെങ്കിൽ മാത്രം
6. എല്ല ചടങ്ങുകളും യാത്രകളും പൂർണമായും ഉപേക്ഷിക്കുക
7. നോട്ടു എണ്ണുമ്പോൾ നാവിൽ തൊട്ടു വിരൽ നനക്കരുത്.
8. നമ്മുടെ മൊബൈൽ മറ്റുള്ളവർക്കോ മറ്റുള്ളവരുടെ മൊബൈൽ നമ്മളോ തൊടാതിരിക്കുക അതു സ്വന്തം വീട്ടിൽ ആയാൽ പോലും .
9. ദയവു ചെയ്തു കാറി തുപ്പരുത് , പൊതുസ്ഥലത്ത് തീരെ തുപ്പരുത് , മൂക്കു ചീറ്റരുത് ,
തുറന്നു തുമ്മരുത് ,  
10. പുറത്തു നിന്നു ചായ വെള്ളം ഡിസ്പോസിബിൽ ഗ്ലാസ്സിൽ കുടിക്കുക 
11. നോട്ടു ഇടപാടുകൾ നടത്തി കഴിഞ്ഞാൽ ഉടനെ സാനിറ്റൈസർ  കയ്യിൽ തേയ്ക്കുക. 
12. ആർക്കും ഹസ്തദാനം നൽകരുത്
13. ഫോട്ടോ എടുക്കാനോ സെൽഫി എടുക്കാനോ ആയി ആരും തോളിൽ കയ്യിടുകയോ അടുത്തു നിൽക്കുകയോ ചെയ്യരുത്.
14. കടയിൽ നിന്ന് എന്തു വാങ്ങിയാലും സാനിട്ടൈസെർ ചെയ്യണം ശേഷം കൈ കഴുകണം.
15. വാഹനങ്ങളിൽ സാനിറ്റൈസേർ കരുതണം. 
16. അപരിചിതരെ വാഹനത്തിൽ കയറ്റരുത്.
17. നമ്മൾ ഉപയോഗിക്കുന്ന പേന മറ്റുള്ളവർക്ക്  കൊടുക്കരുത്.
18. കൈകൾ കൊണ്ട് എവിടെ തൊട്ടാലും സാനിറ്റൈസേർ ഉപയോഗിക്കുക 
19. ക്ലോത് മാസ്ക് എന്നും കഴുകുക. ബസ്സിലും ട്രെയിനിലും ആളുകൾ കൂടുന്ന സ്ഥലത്തും പോകേണ്ടി വന്നാൽ സർജിക്കൽ മാസ്ക് ഉപയോഗിക്കുക. 
20.പുകവലിക്കുമ്പോൾ ആർക്കും ബുദ്ധിമുട്ടുണ്ടാകാതെ മാറി പോയി ഒതുക്കത്തിൽ വലിക്കുക.

 

🔴ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ ശ്രദ്ധിച്ചു മുന്നോട്ട് പോകുക. 🔴ഈ ഇൻഫർമേഷൻ പരമാവധി ഷെയർ ചെയ്തു...

Posted by Dr Rajesh Kumar on Wednesday, 14 April 2021
Follow Us:
Download App:
  • android
  • ios