ഏഷ്യാനെറ്റ് ന്യൂസ് - ഫെഡറൽ ബാങ്ക് നഴ്സിംഗ് എക്സലൻസ് അവാർഡ് 2021

By Web TeamFirst Published Sep 23, 2021, 4:28 PM IST
Highlights

ഏഷ്യാനെറ്റ് ന്യൂസ് ഫെഡറൽ ബാങ്ക് നഴ്സിംഗ് എക്സലൻസ് അവാർഡ് 2021ലേയ്ക്കുള്ള എൻട്രികൾ ഇപ്പോൾ ക്ഷണിച്ചു തുടങ്ങുന്നു

കൊവിഡ് മഹാമാരിയുടെ തേരോട്ടത്തിൽ ലോകം മുഴുവൻ പകച്ച്   നിന്നപ്പോൾ  ജീവൻ  പണയംവച്ച് സേവനനിരതരായവരാണ് നമ്മുടെ നഴ്സുമാർ. സാന്ത്വനത്തിനായി കൈനീട്ടിയ രോഗികളെ  ചേർത്ത് പിടിച്ച് അവർക്ക് ആശ്വാസം പകരുന്നവർ. സ്വന്തം ജീവൻ തൃണവൽക്കരിച്ച് കൊണ്ട് അർപ്പണബോധത്തോടും, ജാഗ്രതയോടും കൂടി ഓരോ മനുഷ്യ ജീവനും വേണ്ടി പേരാടുന്നവരാണ് അവർ. ഏതു പ്രതിസന്ധിയിലും ചിരിക്കുന്ന മുഖമായും ആത്മവിശ്വാസവും ആശ്വാസവും പകരുന്ന വാക്കുകളിലൂടെയുമാണ് നഴ്സുമാരെ കാണുവാൻ സാധിക്കുക. ഒരു പക്ഷെ അതുകൊണ്ടുതന്നെയാവാം ഭൂമിയിലെ ഏറ്റവും ദൈവികമായ ജോലി ഒരു നഴ്‌സിന്റെ തന്നെയാണെന്ന് പറയപ്പെടുന്നതും മാലാഖമാർ എന്ന വിളിപ്പേരു വന്നതും. നിപ, കൊറോണ തുടങ്ങിയ രോഗങ്ങൾ ഭീതി പടർത്തുന്ന കാലത്തും രാവും പകലും വിശ്രമമില്ലാതെ സ്വന്തം ജീവനും ആരോഗ്യവും പണയം വച്ച് രോഗികളെ പരിചരിക്കുന്ന നഴ്സുമാർ  കോവിഡ് പ്രതിരോധത്തിനായി ബോധവത്കരണം നടത്തുന്നതിലും മുൻപന്തിയിലാണ്.  വാക്കുകൾക്കുമപ്പുറം സേവനം കൊണ്ട് എന്നും മാതൃകയാവുന്ന നമ്മുടെ നഴ്സുമാർക്ക് ആദരവ് ഒരുക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസും ഫെഡറൽ ബാങ്കും ചേർന്ന് നഴ്സിംഗ് എക്സലൻസ് അവാർഡ് 2021ലൂടെ.ബിലീവേഴ്‌സ് ചർച്ച്  മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആണ് ഏഷ്യാനെറ്റ് ന്യൂസ് ഫെഡറൽ ബാങ്ക് നഴ്സിംഗ്  എക്സലൻസ് അവാർഡിന്റെ പ്രെസെന്റിങ് സ്പോൺസർ. ഏത് പ്രതിസന്ധി ഘട്ടത്തിലും നിസ്വാർത്ഥമായ സേവനംകൊണ്ട് ലോകത്തിന് മാതൃകയാവുന്ന നമ്മുടെ നഴ്സുമാരുടെ വിജയഗാഥകൾ പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഏഷ്യാനെറ്റ് ന്യൂസ് ഫെഡറൽ ബാങ്ക് നഴ്സിംഗ് എക്സലൻസ് അവാർഡ്  2021 ലേയ്ക്കുള്ള എൻട്രികൾ ഇപ്പോൾ ക്ഷണിച്ചു തുടങ്ങുന്നു.

നഴ്സിംഗ് എക്സലൻസ് അവാർഡിനെക്കുറിച്ച്


1)കേരളത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച നഴ്സിംഗ് സമൂഹത്തിന്റെ വിജയഗാഥകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് നഴ്സിംഗ് എക്സലൻസ് അവാർഡ് 2021.
 2) നഴ്സിംഗ് സമൂഹത്തിന്റെ ആത്മാർത്ഥവും സമർപ്പിതവുമായ ശ്രമങ്ങളെ ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഴ്സിംഗ് എക്സലൻസ് അവാർഡ് 2021.
 3) കോർപ്പറേറ്റ് തലത്തിൽ നഴ്സ് സമൂഹത്തിനുള്ള ആദ്യ അവാർഡാണ് നഴ്സിംഗ് എക്സലൻസ് അവാർഡ് 2021.

നഴ്സുമാരുടെ പരിശ്രമങ്ങളും ത്യാഗങ്ങളും ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഫെഡറൽ ബാങ്ക് നഴ്സിംഗ് എക്സലൻസ് അവാർഡ് ഒരുക്കുന്നത്. ഇതിനായി സംസ്ഥാനത്തൊട്ടാകെയുള്ള നഴ്സിംഗ് സ്റ്റാഫുകളിൽ നിന്ന് ഞങ്ങൾ സജീവ പങ്കാളിത്തം തേടുന്നു. ആരോഗ്യസംരക്ഷണത്തിലും സമൂഹത്തിലും നഴ്സുമാർ നടത്തിയ ശ്രമങ്ങളെ അംഗീകരിച്ചുള്ള ഈ പുരസ്കാരം നഴ്സുമാരുടെ വിജയഗാഥ ലോകവുമായി പങ്കിടാൻ സഹായിക്കും. ആറ് വിഭാഗങ്ങളിലായാണ് ഏഷ്യാനെറ്റ് ന്യൂസ് ഫെഡറൽ ബാങ്ക് നഴ്സിംഗ് എക്സലൻസ് പുരസ്കാരം നൽകുന്നത് . കേരളത്തിൽ പഠിച്ച്, കേരളത്തിലെ നഴ്സിംഗ് കൗൺസിലിൽ അംഗമായവർക്ക് മാത്രമാണ് പുരസ്കാരം. ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡിനായി സ്വയം നാമനിർദ്ദേശം ചെയ്യാൻ സാധിക്കും.

CATEGORIES
ആറ് വിഭാഗങ്ങളിലായി പുരസ്കാരം നല്‍കുന്നു . കേരള നഴ്സിങ് കൗണ്‍സില്‍ അംഗമായവര്‍ക്കുമാത്രമാണ് പുരസ്കാരം. SELF NOMINATION ONLY FOR LIFE TIME ACHIEVEMENT AWARD

CATEGORY 1വിദ്യാര്‍ഥി പുരസ്‍കാരം
മാനദണ്ഡം

  • 2020-21 അക്കാദമിക വര്‍ഷത്തില്‍ ഡിസ്റ്റിംഗ്ഷനോടെയോ ഫസ്റ്റ് ക്ലാസിലോ പാസായിരിക്കണം
  • പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവ് പരിഗണിക്കും
  • മികച്ച നേതൃപാടവം ഉണ്ടായിരിക്കണം
  • ഒരു സ്ഥാപനത്തിന് ഒരു കുട്ടിയെ മാത്രം നാമനിര്‍ദ്ദേശം ചെയ്യാം

CATEGORY 2 മികച്ച നഴ്സിംഗ് അധ്യാപക പുരസ്കാരം
മാനദണ്ഡം

  • ദേശിയ അന്തര്‍ദേശിയ സര്‍ട്ടിഫിക്കറ്റ് പോഗ്രാമുകളില്‍ പങ്കെടുത്തിരിക്കണം
  • കോണ്‍ഫറൻസുകളിലെ പേപ്പര്‍ അവതരിപ്പിച്ചവരെ പരിഗണിക്കും
  • മറ്റ് സര്‍ട്ടിഫിക്കറ്റുകളും പരിഗണിക്കും

CATEGORY 3 ക്ലിനിക്കല്‍ എക്സലൻസ് അവാര്‍ഡ്
മാനദണ്ഡം

  • സ്വയം നാമനിര്‍ദ്ദേശം പാടില്ല
  • അവാര്‍ഡ് സര്‍വീസിലുള്ളവര്‍ക്ക് മാത്രം
  • പൊതുജനങ്ങൾക്കും സംഘടനകൾക്കും പേര് നാമനിര്‍ദ്ദേശം ചെയ്യാം

CATEGORY 4 സര്‍വീസ് ടു കമ്മ്യൂണിറ്റി പുരസ്‍കാരം
മാനദണ്ഡം

  • ഇന്ത്യൻ നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരമുള്ളവര്‍ക്ക് അപേക്ഷിക്കാം
  • പൊതുജനങ്ങൾക്കും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും പേര് നാമനിര്‍ദ്ദേശം ചെയ്യാം
  • സ്വകാര്യ പാലിയേറ്റീവ് കെയറില്‍ പ്രവര്‍ത്തിക്കുന്നവരെയും പരിഗണിക്കും

CATEGORY 5 ആജീവനാനന്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‍കാരം
മാനദണ്ഡം

  • ചുരുങ്ങിയത് 25 വര്‍ഷത്തെ സര്‍വീസ് ഉണ്ടായിരിക്കണം
  • സ്വയമോ , പൊതുജനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പേര് നാമനിര്‍ദ്ദേശം ചെയ്യാം

CATEGORY 6നഴ്സിംഗ് അഡിമിനിസ്ട്രേറ്റര്‍ പുരസ്‍കാരം
മാനദണ്ഡം

  • നഴ്സിംഗ്  സുപ്രണ്ടായോ അതിന് മുകളിലോ പദവി വഹിച്ചവര്‍ക്കോ അപേക്ഷിക്കാം
  • 10 വര്‍ഷമെങ്കിലും ക്ലിനിക്കല്‍ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം
  • കുറഞ്ഞത് 100 കിടക്കകളെങ്കിലുമുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരിക്കണം
  • സ്വയം നാമനിര്‍ദ്ദേശം പാടില്ല

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 

click me!