Foods for Healthy period : പിരീഡ്സ് ദിവസങ്ങളിൽ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ

Web Desk   | Asianet News
Published : Apr 28, 2022, 10:02 AM ISTUpdated : Apr 28, 2022, 10:06 AM IST
Foods for Healthy period :  പിരീഡ്സ് ദിവസങ്ങളിൽ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ

Synopsis

ആർത്തവദിനങ്ങളിലെ അസ്വസ്ഥകൾ കുറയ്ക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആർത്തവ വേദനയും മറ്റ് ലക്ഷണങ്ങളും ലഘൂകരിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് പിസിഒഎസ്, ഗട്ട് ഹെൽത്ത് ന്യൂട്രീഷനിസ്റ്റായ  അവന്തി ദേശ്പാണ്ഡെ പറഞ്ഞു. 

പെൺ ശരീരത്തിലെ സ്വഭാവികമായ ഒരു പ്രക്രിയയാണ് ആർത്തവം (periods). ആർത്തവദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസകരവും വേദന നിറഞ്ഞതുമാണ്. ഈ ​ദിനങ്ങളിൽ അതികഠിനമായ വയറുവേദന, ഛർദ്ദി, തലകറക്കം തുടങ്ങിയവയെല്ലാം അനുഭവിക്കുന്നവർ ഏറെയാണ്.

ആർത്തവം വരുന്നതിന്റെ തൊട്ടു പിന്നിലുള്ള ദിവസങ്ങളിലോ ആർത്തവത്തിന്റെ ആദ്യ ദിവസമോ ആയിരിക്കും ഈ വേദനയും മറ്റ് അസ്വസ്ഥകളും അനുഭവിക്കേണ്ടി വരുന്നത്. ആർത്തവദിനങ്ങളിലെ അസ്വസ്ഥകൾ കുറയ്ക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആർത്തവ വേദനയും മറ്റ് ലക്ഷണങ്ങളും ലഘൂകരിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് പിസിഒഎസ്, ഗട്ട് ഹെൽത്ത് ന്യൂട്രീഷനിസ്റ്റായ അവന്തി ദേശ്പാണ്ഡെ പറഞ്ഞു. 

കാൽസ്യം, മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഇരുമ്പ് എന്നിവ അടങ്ങിയ ഭക്ഷണവും ആരോഗ്യകരമായ ആർത്തവ ദിനങ്ങൾക്ക് സഹായിക്കുന്നു. ഒരാളുടെ ഭക്ഷണക്രമം, ഫിറ്റ്‌നസ്, മാനസിക നില, ശരീരത്തിലെ പോഷകങ്ങളുടെ ഒപ്റ്റിമൽ ലെവലുകൾ എന്നിവ തീവ്രത കുറയ്ക്കുകയോ വേദനയില്ലാത്ത ആർത്തവത്തിന് സഹായിക്കുകയോ ചെയ്യുമെന്നും അവർ പറയുന്നു. ഹോർമോണുകളുടെ സങ്കീർണ്ണമായ പ്രതിപ്രവർത്തനത്തിലൂടെയാണ് ആർത്തവചക്രം നിയന്ത്രിക്കപ്പെടുന്നതെന്ന് അവന്തി പറയുന്നു.

കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ മാനസികാവസ്ഥ, ആർത്തവ വേദന, പിഎംഎസ് ലക്ഷണങ്ങൾ കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കാൽസ്യം സമ്പുഷ്ടമായ ഭക്ഷണങ്ങളിൽ പാലും പാലുൽപ്പന്നങ്ങളും ഉൾപ്പെടുന്നു, പ്രത്യേകിച്ച് തൈര്,ചിയ വിത്തുകൾ (വിത്ത് സൈക്കിളിൽ നിർദ്ദേശിക്കുന്നത്), പച്ച ഇലക്കറികൾ, പയർ എന്നിവ അതിൽ ഉൾപ്പെടുന്നു. അരി, ഗോതമ്പ്, പയർ തുടങ്ങിയ മുഴുവൻ ധാന്യങ്ങളിലും ഇലക്കറികളിലും മാംഗനീസ് അടങ്ങിയിട്ടുണ്ട്.

മഗ്നീഷ്യം സമ്പുഷ്ടമായ ഭക്ഷണങ്ങൾ പ്രോജസ്റ്ററോണിന്റെ അളവ് മെച്ചപ്പെടുത്തുന്നു. പ്രത്യേകിച്ച് ആർത്തവവിരാമ ഘട്ടങ്ങളിൽ ഇത് സഹായകമാണ്. ഓട്‌സ്, ഗോതമ്പ്, വിത്തുകൾ, ബദാം, തൈര്, മത്സ്യം, ബ്രൊക്കോളി, കാരറ്റ്, വാഴപ്പഴം, കിവി, പപ്പായ, പേരക്ക, ഉണങ്ങിയ അത്തിപ്പഴം, സരസഫലങ്ങൾ തുടങ്ങിയ പഴങ്ങളും മഗ്നീഷ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളാണ്. 

ഒമേഗ 3 ഫാറ്റി ആസിഡുകൾ അതായത് ഡിഎച്ച്എയും ഇപിഎയും ശരീരത്തിൽ ഉണ്ടാക്കാൻ കഴിയാത്തതും എന്നാൽ ഭക്ഷണത്തിൽ നിന്ന് നൽകേണ്ടതുമായ ഒരു അവശ്യ ഫാറ്റി ആസിഡാണ്. മത്തി, സാൽമൺ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഡിഎച്ച്എ, ഇപിഎ എന്നിവയും ഫ്ളാക്സ് സീഡ്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്ത്, ബദാം, വാളഅ‍നട്ട് തുടങ്ങിയ അണ്ടിപ്പരിപ്പ് എന്നിവയിൽ എഎൽഎ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

ഇരുമ്പ് സമ്പുഷ്ടമായ റാഗി, നിലക്കടല, ബദാം, വാൾനട്ട് തുടങ്ങിവയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.ഇരുമ്പിന്റെ അളവ് മെച്ചപ്പെടുത്തുന്നതിന് ബീറ്റ്റൂട്ട്, ഈന്തപ്പഴം എന്നിവയും ഉൾപ്പെടുത്താവുന്നതാണ്. ആർത്തവ ദിവസങ്ങളിൽ മധുരത്തോട് താൽപര്യം ഉണ്ടാവുകയാണെങ്കിൽ ഐസ്ക്രീമുകൾ അല്ലെങ്കിൽ മറ്റ് ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി എള്ളുണ്ട,  ശർക്കര, ഡാർക്ക് ചോക്ലേറ്റ് എന്നിവ കഴിക്കാമെന്നും അവന്തി ദേശ്പാണ്ഡെ പറഞ്ഞു.

Read more സ്തനങ്ങളിലെ ചൊറിച്ചിലിന് പിന്നിലെ ഏഴ് കാരണങ്ങൾ

PREV
Read more Articles on
click me!

Recommended Stories

Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക
സൗന്ദര്യത്തിന് ഒരു ലഡ്ഡു; തിളങ്ങുന്ന ചർമ്മത്തിനായി ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു