കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. നല്ല കൊളസ്ട്രോളിനെ എച്ച്ഡിഎൽ കൊളസ്ട്രോൾ എന്നും മോശം കൊളസ്ട്രോളിനെ എൽഡിഎൽ കൊളസ്ട്രോൾ എന്നും പറയുന്നു.
കൊളസ്ട്രോൾ ഇന്ന് പലരേയും അലട്ടുന്ന ജീവിതശെെലിരോഗങ്ങളിലൊന്നാണ്. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. നല്ല കൊളസ്ട്രോളിനെ എച്ച്ഡിഎൽ കൊളസ്ട്രോൾ എന്നും മോശം കൊളസ്ട്രോളിനെ എൽഡിഎൽ കൊളസ്ട്രോൾ എന്നും പറയുന്നു.
കൊളസ്ട്രോൾ അമിതമാകുമ്പോൾ ധമനികളിലൂടെയുള്ള രക്തയോട്ടം കുറയ്ക്കുന്നു. കൂടാതെ, ധമനികളിൽ രക്തം കട്ടപിടിക്കുന്നതിന് കാരണമാകും. ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ശരീരത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ...
ഒന്ന്...
ഉയർന്ന കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിന് മികച്ചൊരു ഭക്ഷണമാണ് ഫ്ളാക്സ് സീഡ്. കൊളസ്‌ട്രോൾ അളവ് കുറയ്ക്കുന്നതിന് 1 ടീസ്പൂൺ ഫ്ളാക്സ് സീഡ് ചെറുചൂടുള്ള വെള്ളത്തിലിട്ട് കുതിർത്ത ശേഷം രാവിലെ വെറും വയറ്റിൽ ആ വെള്ളം കുടിക്കുക. ഫ്ളാക്സ് സീഡ് മോശം കൊളസ്ട്രോൾ കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ പറയുന്നു.
രണ്ട്...
കൊളസ്ട്രോൾ കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ് കറുവപ്പട്ട എന്ന് വിദഗ്ധർ പറയുന്നു. കറുവപ്പട്ട പൊടിച്ച് ഒരു എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാണ്.
മൂന്ന്...
കൊളസ്ട്രോൾ കുറയ്ക്കാൻ ആപ്പിൾ വളരെ ഫലപ്രദമാണ്. ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർ ദിവസവും 2 ആപ്പിൾ കഴിച്ചാൽ കൊളസ്‌ട്രോളിന്റെ അളവ് 50 ശതമാനം കുറയ്ക്കാൻ കഴിയുമെന്ന് പഠനം പറയുന്നു. ആപ്പിളിലെ പോഷകങ്ങൾ ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു.
നാല്...
വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തി. രക്തസമ്മർദ്ദത്തിനും വെളുത്തുള്ളി വളരെ നല്ലതായി കണക്കാക്കപ്പെടുന്നു.
അഞ്ച്...
ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ഓട്സ്. ഓട്സിൽ ബീറ്റാ-ഗ്ലൂക്കൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവും അനുബന്ധ അപകടസാധ്യതയും കുറയ്ക്കാൻ സഹായിക്കുമെന്ന് എഫ്ഡിഎ ചൂണ്ടിക്കാട്ടുന്നു.
Read more മുന്തിരി പ്രിയരാണോ? എങ്കിൽ ഇതറിഞ്ഞോളൂ

