Oligospermia and Fertility : ബീജങ്ങളുടെ അളവ് കുറയ്ക്കും; അറിയാം ആ രോ​ഗാവസ്ഥയെ കുറിച്ച്....

Web Desk   | Asianet News
Published : Jun 16, 2022, 11:43 AM ISTUpdated : Jun 16, 2022, 11:44 AM IST
Oligospermia and Fertility :  ബീജങ്ങളുടെ അളവ് കുറയ്ക്കും; അറിയാം ആ രോ​ഗാവസ്ഥയെ കുറിച്ച്....

Synopsis

കുറഞ്ഞ ബീജങ്ങളുടെ എണ്ണം സ്വാഭാവികമായി ഗർഭം ധരിക്കാനുള്ള സാധ്യതയെ പൂർണ്ണമായും തള്ളിക്കളയുന്നില്ല. പക്ഷേ ഇത് നിങ്ങളുടെ ഗർഭധാരണ സാധ്യത കുറയ്ക്കുന്നു. ബീജം കുറവായതിനാൽ പങ്കാളി ഗർഭിണിയാകാനുള്ള സാധ്യത കുറയും.

വന്ധ്യതാ പ്രശ്‌നങ്ങൾക്ക് പിന്നിലെ കാരണങ്ങൾ പലതാണ്. പുരുഷനിൽ ഉണ്ടാവുന്ന ബീജ സംബന്ധമായ പ്രശ്‌നങ്ങൾ പലപ്പോഴും പല കാരണങ്ങൾ കൊണ്ടും ആയിരിക്കാം. ബീജത്തിന്റെ എണ്ണക്കുറവും ഇതിന്റെ ചലനക്കുറവും ആരോഗ്യക്കുറവും എല്ലാം നിങ്ങളെ വന്ധ്യതയിലേക്ക് നയിക്കുന്നതാണ്. കുറഞ്ഞ ബീജങ്ങളുടെ എണ്ണത്തെയാണ് ഒളിഗോസ്‌പെർമിയ എന്ന് പറയുന്നത്. 'ഒലിഗോസ്‌പെർമിയ' (Oligospermia) ഒരു പുരുഷ ഫെർട്ടിലിറ്റി പ്രശ്‌നമാണ്. 

15 ദശലക്ഷത്തിൽ താഴെ ബീജം ആണെങ്കിൽ ബീജങ്ങളുടെ എണ്ണം സാധാരണയേക്കാൾ കുറവായി കണക്കാക്കപ്പെടുന്നതായി ലോകാരോ​ഗ്യ സംഘടന പറയുന്നു. ആ പരിധിക്ക് താഴെയുള്ളതിനെ ഒലിഗോസ്പെർമിയ എന്ന് വിളിക്കുന്നു. ഇതിനെ മൂന്നായി തരം തിരിക്കാം.

നേരിയ ഒലിഗോസ്പെർമിയ (10-15 ദശലക്ഷം ബീജം/mL)
മിതമായ ഒളിഗോസ്പെർമിയ (5-10 ദശലക്ഷം ബീജം/mL)
കഠിനമായ ഒളിഗോസ്പെർമിയ (0- 5 ദശലക്ഷം ബീജം/mL)

Read more  കൊവിഡിന്‍റെ പുതിയ ലക്ഷണങ്ങൾ എന്തൊക്കെ?

ബീജത്തിന്റെ പൂർണ്ണമായ അഭാവത്തെ അസൂസ്പെർമിയ (azoospermia) എന്ന് വിളിക്കുന്നു. ശുക്ല വിശകലനത്തിലൂടെയാണ് കുറഞ്ഞ ബീജങ്ങളുടെ എണ്ണം നിർണ്ണയിക്കുന്നത്. ഗർഭം ധരിക്കുന്നതിൽ പ്രശ്‌നമുണ്ടെങ്കിൽ,  ശുക്ലവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഡോക്ടർ ബീജ വിശകലനം നടത്തും. ഈ വിശകലനം ബീജത്തിന്റെ എണ്ണവും ഗുണനിലവാരവും, ചലനശേഷി, അസാധാരണവും സാധാരണവുമായ രൂപഘടന എന്നിവ പരിശോധിക്കുന്നു.

കുറഞ്ഞ ബീജങ്ങളുടെ എണ്ണം സ്വാഭാവികമായി ഗർഭം ധരിക്കാനുള്ള സാധ്യതയെ പൂർണ്ണമായും തള്ളിക്കളയുന്നില്ല. പക്ഷേ ഇത് നിങ്ങളുടെ ഗർഭധാരണ സാധ്യത കുറയ്ക്കുന്നു. ബീജം കുറവായതിനാൽ പങ്കാളി ഗർഭിണിയാകാനുള്ള സാധ്യത കുറയും.

Read more  ദീപിക പദുക്കോണിനെ അലട്ടുന്ന ആരോ​ഗ്യപ്രശ്നം എന്താണ്? ഹൃദയമിടിപ്പ് വർദ്ധിച്ചത് എന്ത് കൊണ്ട്?

ഒലിഗോസ്പെർമിയയുടെ കാരണങ്ങൾ...

അണുബാധ
മരുന്നുകളുടെ ഉപയോ​ഗം
ഹോർമോൺ അസന്തുലിതാവസ്ഥ
അമിതവണ്ണം
മദ്യപാനം

PREV
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍