
അമിതവണ്ണം ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. അമിതവണ്ണത്തിനൊപ്പം തന്നെ നേരിടുന്ന മറ്റൊരു പ്രശ്നമാണ് വയർ കൂടിവരുന്നത്. വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഇതിന് പ്രധാന കാരണം. ശരീരഭാരം മൊത്തത്തിൽ കുറയ്ക്കുന്നതിനേക്കാൾ ബുദ്ധിമുട്ടേറിയ കാര്യമാണ് വയർ കുറയ്ക്കുകയെന്നത്.
വണ്ണം കുറയ്ക്കാൻ ഇന്ന് പലരും ആദ്യം തിരഞ്ഞെടുക്കുന്നത് ഗ്രീൻ ടീയാണ് (green tea). ആന്റി ഓക്സിഡൻറുകളുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഗ്രീൻ ടീ ശരിക്കും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? ഇതിനെ കുറിച്ച് വിദഗ്ധർ പറയുന്നത് എന്താണെന്ന് അറിയേണ്ടേ...
അത്ഭുതകരമായ ശരീരഭാരം കുറയ്ക്കുന്ന പാനീയങ്ങളുടെ പട്ടികയിൽ കുറച്ചുകാലമായി ഗ്രീൻ ടീ ഒന്നാം സ്ഥാനത്താണ്. പോഷകാഹാര വിദഗ്ധ ഡോ.ഇന്ദു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ആന്റി ഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ഗ്രീൻ ടീ. എന്നാൽ അതിൽ ശരീരഭാരം കുറയ്ക്കുകയോ കൊഴുപ്പ് കുറയ്ക്കുകയോ ചെയ്യുന്ന ചേരുവകളൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു.
Read more ഗ്രീന്‍ ടീ കഴിക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുമോ?
ഗ്രീൻ ടീ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളിലും ചൂണ്ടിക്കാട്ടുന്നു. ഗ്രീൻ ടീയിൽ തേൻ ചേർക്കുന്നത് യഥാർത്ഥത്തിൽ ശരീരഭാരം വർദ്ധിപ്പിക്കുമെന്നും ഡോ. ഇന്ദു പറഞ്ഞു. വലിയ അളവിൽ ഗ്രീൻ ടീ കുടിക്കുന്നത് കഫീൻ ഉള്ളടക്കം മൂലം പാർശ്വഫലങ്ങൾ ഉണ്ടാക്കാം. അതിനാൽ മിതത്വം പാലിക്കുക എന്നതാണ് പ്രധാനമെന്നും അവർ പറഞ്ഞു.
ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകളായ 'epigallocatechin gallate' (ഇജിസിജിസി),epigallocatechin (ഇജിസി) എന്നിവ ഉൾപ്പെടുന്നു. കാപ്പി, ചോക്ലേറ്റ്, മറ്റ് ചായകൾ എന്നിവയിലും ഇത് കാണപ്പെടുന്നു. ഇത് നാഡീകോശങ്ങളുടെ പ്രവർത്തനം, മാനസികാവസ്ഥ, ഓർമ്മശക്തി എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
കരളിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച പാനീയമാണ് ഗ്രീൻ ടീ. ഗ്രീൻ ടീ ഫാറ്റി ലിവർ രോഗം പിടിപെടാനുള്ള സാധ്യത 75 ശതമാനം കുറയ്ക്കുമെന്ന് ദി ജേണൽ ഓഫ് ന്യൂട്രീഷ്യൻ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
Read more വണ്ണം കുറയ്ക്കാൻ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ