
ഒലിവ് ഓയിൽ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർ നിരവധിയാണ്. ധാരാളം ആരോഗ്യഗുണങ്ങൾ ഒലിവ് ഓയിലിൽ അടങ്ങിയിരിക്കുന്നു. എന്നാൽ ഇതുകൂടാതെ ചർമ്മത്തിന്റെയും തലമുടിയുടെയും പരിചരണത്തിനും ഒലിവ് ഓയിൽ ഏറെ ഗുണകരമാണ്. മുടി കൊഴിച്ചിൽ, താരൻ എന്നീ പ്രശ്നങ്ങളെ അകറ്റി മുടിയുടെ വളർച്ച പരിപോഷിപ്പിക്കാൻ ഒലിവ് ഓയിലിന് കഴിയും.
തലയോട്ടിയിൽ ആവശ്യമുള്ള പോഷകങ്ങൾ ലഭിക്കാതെ വരുമ്പോൾ മുടികൊഴിച്ചിൽ രൂക്ഷമാകുന്നു. ഒലിവ് ഓയിലിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം ഉള്ളതിനാൽ തലയോട്ടിയുടെ ആരോഗ്യത്തിനും മികച്ചതാണ്.
ഒലിവ് ഓയിൽ തലയോട്ടിയിലും തലമുടിയിലും നന്നായി തിരുമ്മി പിടിപ്പിക്കുക. ഒലിവ് ഓയിൽ കൊണ്ട് മസാജ് ചെയ്യുമ്പോൾ ഹെയർ ഫോളിക്കിളുകളിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുകയും തലമുടി കട്ടിയോടെ വളരുകയും ചെയ്യുന്നു. ഇത് മുടി വളർച്ച ഇരട്ടിയാക്കും.
ഒലിവ് ഓയിലിൽ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ കൂടുതൽ ബലമുള്ളതാക്കുന്നു. ഒലിവ് ഓയിൽ പുരട്ടിയശേഷം തലയോട്ടി നന്നായി മസാജ് ചെയ്യാം. ഇത് തലയിലെ രക്തയോട്ടം മെച്ചപ്പെടുത്തും.
ഒലിവ് ഓയിൽ, ബദാം ഓയിൽ, കർപ്പൂരം, ആവണക്കെണ്ണ എന്നിവയുമായി ചേർത്ത് പുരട്ടുന്നത് മുടിവളർച്ച കൂട്ടുകയും മുടിയ്ക്ക് തിളക്കമുള്ള കറുപ്പ് നിറം നൽകുകയും ചെയ്യുന്നു. മാത്രമല്ല ഒലിവ് ഓയിൽ പുരട്ടുന്നത് മുടിയുടെ അറ്റം പിളരുന്നത് തടയാനും സഹായകമാണ്.
മുടിയുടെ വളർച്ചയ്ക്ക് കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam