
നമ്മുടെ ഭക്ഷണത്തിലെ ഒരു പ്രധാന ചേരുവകയാണ് എണ്ണ(oil). എണ്ണ നമ്മൾ മിക്ക ഭക്ഷണത്തിലും ഉപയോഗിച്ച് വരുന്നുണ്ട്. എന്നാൽ പതിവായി ഉപയോഗിക്കുന്നതിന് ഏത് പാചക എണ്ണയാണ് (cooking oil) ഉപയോഗിക്കേണ്ടതെന്ന കാര്യത്തിൽ പലർക്കും പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്.
എണ്ണ ഉപയോഗിക്കുമ്പോൾ കലോറിയും കൊഴുപ്പും തുടങ്ങി പല പ്രശ്നങ്ങളും നാം ശ്രദ്ധിക്കേണ്ടതുണ്ട്. വണ്ണം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നവർ വെളിചെണ്ണയോ (coconut oil) ഒലീവ് ഓയിലോ(olive oil) ഏതാണ് ഉപയോഗിക്കേണ്ടതെന്നതിനെ കുറിച്ച് പോഷകാഹാര വിദഗ്ധയായ പൂജ മഖിജ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
രണ്ടും നല്ലതാണെന്നും എന്നാൽ ഒന്നിനു പുറകെ ഒന്നായി തിരഞ്ഞെടുക്കുന്നത് അതിൽ നിന്ന് നമ്മൾ ആഗ്രഹിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും പൂജ മഖിജ പറയുന്നു. ഒലീവ് ഓയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളിൽ കൂടുതലാണ്. അതേസമയം വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പുകളിൽ കൂടുതലാണ്. ഇവ രണ്ടും ഉപയോഗിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നുണ്ട്. നിങ്ങൾ ഉപയോഗിക്കുന്ന അളവിലാണ് പ്രധാന കാര്യമെന്ന് പൂജ മഖിജ പറയുന്നു.
ഒലീവ് ഓയിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (MUFA) കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ ഫാറ്റി ആസിഡുകൾ നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമാക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരത നിലനിർത്തുന്നതിനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്നും അവർ പറഞ്ഞു.
"നിങ്ങളുടെ ശീലങ്ങൾ നന്നായി ക്രമീകരിക്കുകയും നിങ്ങൾക്ക് നിലനിർത്താൻ കഴിയുന്ന ലളിതമായ ജീവിതശൈലിയിലേക്ക് മാറുകയും ചെയ്യുക" എന്നതാണ് നാം പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമെന്നും അവർ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam