Omicron : 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍, രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ

Published : Dec 19, 2021, 10:32 AM IST
Omicron : 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍, രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ

Synopsis

ആളുകളുടെ പ്രതിരോധശേഷി കൂടിയ രാജ്യങ്ങളില്‍ പോലും രോഗവ്യാപനം വേഗത്തിലാണെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.   

89 രാജ്യങ്ങളില്‍ ഇതുവരെ ഒമിക്രോണ്‍  (Omicron) സ്ഥിരീകരിച്ചുവെന്നും ഒന്നര മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്നും ലോകാരോഗ്യ സംഘടന (World Health Organization). പൂര്‍ണ്ണമായും വാക്സിനേഷനെടുത്ത ആളുകളുള്ള, ആളുകളുടെ പ്രതിരോധശേഷി കൂടിയ രാജ്യങ്ങളില്‍ പോലും രോഗവ്യാപനം വേഗത്തിലാണെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. 

അതേസമയം ഒമിക്രോണിന്റെ തീവ്രത എത്രത്തോളമെന്ന് അറിയാന്‍ ഇനിയും വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും  ഡബ്ല്യുഎച്ച്ഒ പറയുന്നു. നിലവിലെ പ്രതിരോധശേഷി മറികടക്കുന്നതുകൊണ്ടാണോ ഒമിക്രോൺ അതിവേഗത്തിൽ പടരുന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. 

അതേസമയം, ഒമിക്രോണ്‍ വ്യാപന തീവ്രത കൂടിയാല്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെ ഉണ്ടാകാമെന്ന സൂചന നല്‍കി വിദഗ്ധര്‍. രാജ്യത്താകമാനമായി ഒമിക്രോൺ രോഗബാധയേറ്റവരുടെ എണ്ണം ഇപ്പോള്‍ വർധിക്കുകയാണ്.  24 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കൂടുതൽ ആണെന്നും, ജാഗ്രത പാലിക്കണമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ചെയ്തിരുന്നു.സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

Also Read: കേരളത്തിൽ 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍; സംസ്ഥാനത്ത് ആകെ 11 കേസുകൾ

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം