
ഒമിക്രോൺ വകഭേദം ഭാവിയിൽ കൊവിഡ് വൈറസിൻറെ വ്യാപന തീവ്രത കുറച്ചേക്കാമെന്ന് പുതിയ പഠനം. ദക്ഷിണാഫ്രിക്കയിലെ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വൈറസിൻറെ തീവ്രത കുറയുന്നതിനാൽ സാമൂഹ്യ വ്യാപനം താഴുമെന്ന് പഠനത്തിൽ പറയുന്നു. ഡിസംബർ മാസം ഒമിക്രോൺ വേരിയന്റ് ബാധിച്ച 23 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. ഡെൽറ്റ വേരിയന്റ് ബാധിച്ചവർക്ക് ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ ഒമിക്രോൺ വകഭേദം പിടിപെടുന്നവർക്ക് ഡെൽറ്റ ബാധിക്കില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.
വാക്‌സിൻ സ്വീകരിച്ചവർക്ക് അനുകൂല ഫലമാണ് പഠനത്തിൽ കാണാൻ കഴിഞ്ഞത്. രോഗത്തിൻറെ തീവ്രത താരതമ്യേനെ ഇവരിൽ കുറവാണെന്ന് ആഫ്രിക്ക ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. അലക്‌സ് സിഗൽ പറയുന്നു.
പഠനത്തിൽ പങ്കെടുത്ത 23 പേരിൽ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഒരാൾക്ക് മാത്രമേ സപ്ലിമെന്റൽ ഓക്സിജൻ ആവശ്യമായി വന്നൊള്ളൂവെന്നും ഗവേഷകർ പറഞ്ഞു. ഫൈസർ ഇൻകോർപ്പറേറ്റ് അല്ലെങ്കിൽ ജോൺസൺ ആന്റ് ജോൺസൺ നിർമ്മിച്ച ഷോട്ടുകൾ ഉപയോഗിച്ച് പത്ത് പേർക്ക് വാക്സിനേഷൻ നൽകിയിരുന്നു. പക്ഷേ അവർക്കും ഒമിക്രോൺ ബാധിച്ചു.
Read more : വാക്സിൻ എടുക്കാതിരിക്കാൻ കൊവിഡ് വരുത്തിവച്ചു; ഒടുവിൽ മരണത്തിന് കീഴടങ്ങി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam