ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ഹൃദ്രോഗ സാധ്യത കുറയ്ക്കാം; പഠനം

By Web TeamFirst Published May 6, 2021, 10:35 AM IST
Highlights

ദിവസവും ഒരു കപ്പ് നൈട്രേറ്റ് അടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിയുമെന്ന് ന്യൂ എഡിത്ത് കോവൻ യൂണിവേഴ്സിറ്റി (ഇസിയു) നടത്തിയ പഠനത്തിൽ പറയുന്നു. 

ഇലക്കറികൾ കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രധാന ഭാഗമാണ് ഇലക്കറികൾ. വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയ ഇലക്കറിയിൽ കലോറി കുറവാണ്. ഇലക്കറികൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയെ ചെറുക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 

 ദിവസവും ഒരു കപ്പ് നൈട്രേറ്റ് അടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിയുമെന്ന് ന്യൂ എഡിത്ത് കോവൻ യൂണിവേഴ്സിറ്റി (ഇസിയു) നടത്തിയ പഠനത്തിൽ പറയുന്നു. ഓരോ വർഷവും 17.9 ദശലക്ഷം ആളുകളാണ് ഹൃദ്രോ​ഗം മൂലം മരണമടയുന്നതെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

50,000 ത്തിലധികം ആളുകളിൽ പഠനം നടത്തുകയായിരുന്നു. നൈട്രേറ്റ് അടങ്ങിയ പച്ചക്കറികൾ കഴിക്കുന്ന ആളുകൾക്ക് 12 മുതൽ 26 ശതമാനം വരെ ഹൃദ്രോഗ സാധ്യത കുറവാണെന്നും പഠനത്തിൽ കണ്ടെത്തി.

ഹൃദ്രോഗം തടയുന്നതിനുള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞ ആ ഭക്ഷണങ്ങൾ കഴിക്കുന്നത് ശീലമാക്കണമെന്ന്  ഇസിയുവിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂട്രീഷൻ റിസർച്ചിലെ പ്രമുഖ ഗവേഷകൻ ഡോ. കാതറിൻ ബോണ്ടോന്നോ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

ഈ കൊവിഡ് കാലത്ത് കടയിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ

 


 

click me!