2050 ആകുമ്പോഴേക്കും ലോകത്ത് നാലില്‍ ഒരാള്‍ക്ക് കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം; ലോകാരോഗ്യസംഘടന

Web Desk   | Asianet News
Published : Mar 02, 2021, 03:20 PM IST
2050 ആകുമ്പോഴേക്കും ലോകത്ത് നാലില്‍ ഒരാള്‍ക്ക് കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം; ലോകാരോഗ്യസംഘടന

Synopsis

ലോകമെമ്പാടുമുള്ള അഞ്ചിൽ ഒരാൾക്ക് നിലവിൽ കേൾവി പ്രശ്‌നമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേള്‍വിശക്തി നഷ്ടമായവരുടെ എണ്ണം ഒന്നരമടങ്ങ് ഇരട്ടിയായി അടുത്ത മൂന്ന് ദശകത്തിനകം 2.5 ബില്ല്യണ്‍ ആകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2050 ആകുമ്പോഴേക്കും ലോകത്ത് നാലില്‍ ഒരാള്‍ക്ക് കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. 

അണുബാധകള്‍, രോഗങ്ങള്‍, ശബ്ദ മലിനീകരണം, ജീവിതശൈലിയിലെ വ്യതിയാനങ്ങള്‍ എന്നിവ മൂലമാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയെന്നും ഇവ തടയാനാകുന്നവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമുള്ള അഞ്ചിൽ ഒരാൾക്ക് നിലവിൽ കേൾവി പ്രശ്‌നമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

കേള്‍വിശക്തി നഷ്ടമായവരുടെ എണ്ണം ഒന്നരമടങ്ങ് ഇരട്ടിയായി അടുത്ത മൂന്ന് ദശകത്തിനകം 2.5 ബില്ല്യണ്‍ ആകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൃത്യമായി ചികിത്സ ലഭിക്കാത്തതാണ് കേള്‍വി സംബന്ധമായ തകരാറുകള്‍ക്ക് ഇടയാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 

രോഗം നേരത്തെ കണ്ടെത്താന്‍ ആളുകളില്‍ കൃത്യമായി സ്‌ക്രീനിങ് നടത്തണം. കുട്ടികളിലെ കേള്‍വിക്കുറവ് 60 ശതമാനത്തോളം കേസുകളിലും തടയാവുന്നതാണെന്നും ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഡനോം ഗെബ്രിയേസുസ് പറഞ്ഞു.

ആര്‍ത്തവപ്രശ്‌നങ്ങള്‍ അസഹനീയമോ? ഈ രണ്ട് കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ചുനോക്കൂ
 

PREV
click me!

Recommended Stories

മുഖക്കുരുവും കറുത്ത പാടുകളും എളുപ്പത്തിൽ മാറ്റാൻ ഇതാ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കണോ? എങ്കിൽ ഈ ആറ് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം