പൂർണമായും വാക്സിനേഷൻ സ്വീകരിച്ചവരിൽ വീണ്ടും കൊവിഡ് ബാധ ഉണ്ടാകാനുള്ള സാധ്യത കുറവെന്ന് യുഎസ് പഠനം

Published : May 29, 2021, 08:28 PM ISTUpdated : May 29, 2021, 08:50 PM IST
പൂർണമായും വാക്സിനേഷൻ സ്വീകരിച്ചവരിൽ വീണ്ടും കൊവിഡ് ബാധ ഉണ്ടാകാനുള്ള സാധ്യത കുറവെന്ന് യുഎസ് പഠനം

Synopsis

അമേരിക്കയിലെ യുഎസ് സെന്‍റർ  ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വാക്സിന്‍റെ രണ്ട് ഡോസും എടുത്ത്  14 ദിവസമെങ്കിലും കഴിഞ്ഞവരിൽ വീണ്ടും  വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത 0.01 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൊവിഡ് വാക്സിന്‍റെ രണ്ട് ഡോസും എടുത്തവരില്‍ വീണ്ടും കൊറോണ വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവെന്ന് യുഎസില്‍ നിന്നുള്ള പഠനം. അമേരിക്കയിലെ യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 

വാക്സിന്‍റെ രണ്ട് ഡോസും എടുത്ത് 14 ദിവസമെങ്കിലും കഴിഞ്ഞവരിൽ വീണ്ടും  വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത 0.01 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, പൂർണ വാക്സിനേഷൻ സ്വീകരിച്ച ശേഷം കൊവിഡ് പോസിറ്റീവ് ആകുന്നവരിൽ ഭൂരിപക്ഷത്തിലും രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡാണ് കണ്ടു വരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ചാണിത്. ഏപ്രിൽ അവസാനത്തോടെ 101 ദശലക്ഷം അമേരിക്കക്കാരാണ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചത്. ഇവരിൽ വെറും 10,262 പേർക്കാണ് വീണ്ടും കൊവിഡ് ബാധ ഉണ്ടായത്. ഇവരില്‍ 27 ശതമാനം പേര്‍ക്കും തീവ്രമായ ലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ഇവരുടെ ശരാശരി പ്രായം 58 ആണ്. ഈ 10,262 പേരിൽ ഏഴ് ശതമാനത്തിനു മാത്രമേ ആശുപത്രി വാസം വേണ്ടിവന്നുള്ളൂ എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്സിന്‍ സ്വീകരിക്കുന്നതിന്‍റെ പ്രാധാന്യം വീണ്ടും ഓര്‍മ്മിപ്പിക്കുന്നതാണ് ഈ പഠനമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Also Read: '70 ശതമാനം പേരും വാക്‌സിന്‍ എടുത്ത് തീരുന്നത് വരെ കൊവിഡിന് ശമനമുണ്ടാകില്ല';ലോകാരോഗ്യ സംഘടന...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്