Health Tips: കുട്ടികളിൽ ഉയർന്ന മയോപിയയ്ക്ക് കാരണമാകുന്ന ശീലങ്ങൾ

Published : Oct 22, 2025, 08:18 AM IST
Myopia

Synopsis

അടുത്തുള്ള വസ്തുക്കള്‍ കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും ദൂരെയുള്ള വസ്തുക്കള്‍ ശരിയായി കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി.

മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി ബാധിക്കുന്നവര്‍ക്ക് ദൂരെയുള്ള വസ്തുക്കള്‍ കാണാന്‍ ഒരു മങ്ങല്‍ അനുഭവപ്പെടാം. അതായത് അടുത്തുള്ള വസ്തുക്കള്‍ കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും ദൂരെയുള്ള വസ്തുക്കള്‍ ശരിയായി കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി. കുട്ടികളിൽ ഉയർന്ന മയോപിയയ്ക്ക് കാരണമാകുന്ന ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. മണിക്കൂറുകള്‍ ഫോണിനും കംപ്യൂട്ടറിനും മുന്നില്‍ ചെലവിടുക

മൊബൈൽ ഫോണിലോ അതുപോലുള്ള ഉപകരണങ്ങളിലോ നോക്കിയിരിക്കുന്ന ഓരോ മണിക്കൂറും കുട്ടികൾക്ക് ഹ്രസ്വദൃഷ്ടിയെന്ന കാഴ്ചത്തകരാറുണ്ടാക്കാനുള്ള സാധ്യത കൂട്ടുന്നുവെന്നാണ് പല പഠനങ്ങളും പറയുന്നത്. സ്‌ക്രീന്‍ സമയത്തില്‍ ദിവസേന ഒരു മണിക്കൂര്‍ വര്‍ധനവ് മയോപിയ വരാനുള്ള സാധ്യത 21 ശതമാനം വര്‍ധിപ്പിക്കും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

2. ഫോണുകൾ വളരെ അടുത്ത് പിടിച്ചിരിക്കുക

മൊബൈൽ ഫോണുകൾ ഉപയോഗിക്കുമ്പോള്‍ അവ വളരെ അടുത്ത് പിടിച്ചിരിക്കുന്നതും കണ്ണുകള്‍ക്ക് നല്ലതല്ല.

3. പുറത്ത് കളിക്കാൻ സമയം കണ്ടെത്താത്തത്

പ്രകൃതിദത്തമായ പകൽ വെളിച്ചത്തിൽ പുറത്ത് സമയം ചെലവഴിക്കാത്തത് മയോപ്പിയയുടെ സാധ്യത വർദ്ധിപ്പിക്കുന്നു. സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവ ഉപയോഗിക്കുന്നതും പുസ്തകങ്ങൾ വായിക്കുന്നതും പോലുള്ള അടുത്തുള്ള ജോലികളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് മയോപ്പിയക്ക് കാരണമാകാം.

4. പഠിക്കുമ്പോൾ മങ്ങിയ വെളിച്ചം

മങ്ങിയ വെളിച്ചത്തില്‍ പുസ്തകം വായിക്കുകയും പഠിക്കുകയും ചെയ്യുന്നതും കണ്ണുകളുടെ ആരോഗ്യത്തെ മോശമാക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി
ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ഏഴ് ദൈനംദിന ഭക്ഷണങ്ങൾ