മുഖത്തെ കറുപ്പകറ്റണോ...? ഓറഞ്ചിന്റെ തൊലി കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം

By Web TeamFirst Published Jun 24, 2021, 12:12 PM IST
Highlights

കറുത്ത പാടുകള്‍, ചര്‍മ്മത്തിന്റെ നിറം മാറ്റം (പിഗ്മന്റേഷന്‍), ബ്ലാക്‌ഹെഡ്സ്, തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിച്ച് ചര്‍മ്മത്തിന്‌ സ്വാഭാവിക തിളക്കം നല്‍കാൻ ഓറഞ്ചിന്റെ തൊലി സഹായിക്കും.  

ഓറഞ്ച്‌ കഴിക്കാന്‍ നമുക്കെല്ലാവർക്കും ഇഷ്ടമാണ്‌. എന്നാല്‍ അതിന്റെ തൊലി എന്താണ്‌ ചെയ്യാറ്‌? വലിച്ചെറിഞ്ഞു കളയും അല്ലേ? എന്നാൽ ഇനി മുതൽ ഓറഞ്ചിന്റെ തൊലി കളയേണ്ട. തിളങ്ങുന്ന ചര്‍മ്മം നേടാന്‍ ഓറഞ്ചിന്റെ തൊലി സഹായിക്കും.

കറുത്ത പാടുകള്‍, ചര്‍മ്മത്തിന്റെ നിറം മാറ്റം (പിഗ്മന്റേഷന്‍), ബ്ലാക്‌ഹെഡ്സ്, തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിച്ച് ചര്‍മ്മത്തിന്‌ സ്വാഭാവിക തിളക്കം നല്‍കാൻ ഓറഞ്ചിന്റെ തൊലി സഹായിക്കും.  ഓറഞ്ചിന്റെ തൊലി കൊണ്ടുള്ള രണ്ട് തരം ഫേസ് പാക്കുകൾ പരിചയപെടാം...

ഒന്ന്...

ഒരു ടേബിള്‍ സ്‌പൂണ്‍ ഓറഞ്ച്‌ തൊലി പൊടിച്ചതിലേക്ക് രണ്ട്‌ ടീസ്പൂൺ മഞ്ഞള്‍ പൊടി ചേര്‍ക്കുക. ശേഷം ഇതിലേക്ക്  റോസ്‌ വാട്ടര്‍ ചേര്‍ത്ത്‌ കുഴമ്പ്‌ രൂപത്തിലാക്കുക. അതിന്‌ ശേഷം ഈ പാക്ക് മുഖത്തിടുക. പതിനഞ്ച്‌ മിനുട്ടുകള്‍ക്ക്‌ ശേഷം വെള്ളം ഉപയോഗിച്ച്‌ മുഖം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

 

 

രണ്ട്‌...

ഒരു ടേബിള്‍ സ്‌പൂണ്‍ ഓറഞ്ച്‌ തൊലി പൊടിച്ചതും രണ്ട് ടേബിള്‍ സ്‌പൂണ്‍ തൈരും എടുക്കുക. ഇവ രണ്ടും കൂട്ടി ചേര്‍ത്ത്‌ നന്നായി ഇളക്കുക. ഈ പാക്ക് മുഖത്ത്‌ പുരട്ടി 20 മിനുട്ടിന്‌ ശേഷം കഴുകി കളയുക. തിളക്കമുള്ളതും വൃത്തിയുള്ളതുമായ ചര്‍മ്മം ലഭിക്കാന്‍ പാക്ക് സഹായിക്കും. ചര്‍മ്മത്തിന്‌ തിളക്കം നല്‍കി മുഖകാന്തി വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പാക്കാണിത്. 

 

click me!