അമിതവണ്ണമുള്ള കുട്ടികളില്‍ ശ്രദ്ധിക്കേണ്ടത്; മാതാപിതാക്കള്‍ അറിയാന്‍

Web Desk   | others
Published : Sep 22, 2021, 11:55 AM ISTUpdated : Sep 22, 2021, 12:06 PM IST
അമിതവണ്ണമുള്ള കുട്ടികളില്‍ ശ്രദ്ധിക്കേണ്ടത്; മാതാപിതാക്കള്‍ അറിയാന്‍

Synopsis

കുട്ടികളില്‍ പ്രമേഹമോ ബിപിയോ കൊളസ്‌ട്രോളോ വരികയില്ലെന്ന് കരുതരുത്. അമിതവണ്ണം കുട്ടികളിലും കൊളസ്‌ട്രോളിനും ബിപിക്കും ഇടയാക്കിയേക്കാം. ഈ രണ്ട് പ്രശ്‌നങ്ങളും മുതിര്‍ന്നവരിലായാലും കുട്ടികളിലായാലും ഹൃദയത്തെയാണ് നേരിട്ടോ അല്ലാതെയോ ബാധിക്കുക

അമിതവണ്ണം (Obesity in Kids)മുതിര്‍ന്നവരിലായാലും കുട്ടികളിലായാലും പലവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് നമുക്കറിയാം. മുതിര്‍ന്നവരിലാണെങ്കില്‍ കൊളസ്‌ട്രോള്‍ (Cholesterol), ഉയര്‍ന്ന ബിപി, ടൈപ്പ്- 2 പ്രമേഹം (Type 2 diabetes), ക്യാന്‍സര്‍ (Cancer) സാധ്യതയെല്ലാം അമിതവണ്ണം(Obesity) ഉണ്ടാക്കാം. 

ഇതുതന്നെ കുട്ടികളിലാണെങ്കിലോ! കുട്ടികളില്‍ പ്രമേഹമോ ബിപിയോ കൊളസ്‌ട്രോളോ വരികയില്ലെന്ന് കരുതരുത്. അമിതവണ്ണം കുട്ടികളിലും കൊളസ്‌ട്രോളിനും ബിപിക്കും ഇടയാക്കിയേക്കാം. ഈ രണ്ട് പ്രശ്‌നങ്ങളും മുതിര്‍ന്നവരിലായാലും കുട്ടികളിലായാലും ഹൃദയത്തെയാണ് നേരിട്ടോ അല്ലാതെയോ ബാധിക്കുക. 

അതിനാല്‍ തന്നെ കുട്ടികളിലെ അമിതവണ്ണം നിയന്ത്രിച്ചുകൊണ്ടുവരേണ്ടതുണ്ട്. ഇതിന്റെ ആവശ്യകതയെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് 'ക്ലിനിക്കല്‍ പീഡിയാട്രിക്‌സ്' എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനറിപ്പോര്ട്ട്. 

ഒമ്പത് മുതല്‍ 18 വരെ പ്രായമുള്ള, അമിതവണ്ണമുള്ള കുട്ടികളില്‍ വരുന്ന ശാരീരികമാറ്റങ്ങളും അത് ഹൃദയാരോഗ്യത്തെ എത്തരത്തില്‍ ബാധിക്കുന്നുവെന്നുമാണ് പഠനം നിരീക്ഷിച്ചിരിക്കുന്നത്. അമിതവണ്ണം തീര്‍ച്ചയായും കുട്ടികളില്‍ ഹൃദയത്തിന് വെല്ലുവിളിയാണെന്ന് തന്നെയാണ് പഠനം പറയുന്നത്. 

ഇതിനൊപ്പം തന്നെ ഡയറ്റില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നതോടെ ഈ അപകടസാധ്യത വളരെയധികം കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനം പറയുന്നു. 'അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍' പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള ഡയറ്റ്, മെഡിറ്ററേനിയന്‍ ഡയറ്റ്, പച്ചക്കറികള്‍ മാത്രം അടങ്ങുന്ന 'പ്ലാന്റ് ബേസ്ഡ് ഡയറ്റ്' എന്നിങ്ങനെ മൂന്ന് ഡയറ്റും ഇത്തരത്തിലുള്ള കുട്ടികള്‍ക്കായി പഠനം നിര്‍ദേശിക്കുന്നു. 

ഈ മൂന്ന് ഡയറ്റും സമഗ്രമായ ഡയറ്റ് രീതികളാണ്. പച്ചക്കറികളും പഴങ്ങളും ധാരാളമായി ഉള്‍ക്കൊള്ളുന്നു. ഉപ്പ് മിതമായി മാത്രം ഉപയോഗിക്കാം. റെഡ് മീറ്റ്- പ്രോസസ്ഡ് മീറ്റ് എന്നിവ വളരെയധികം പരിമിതപ്പെടുത്തേണ്ടതുണ്ട്. ഈ രീതിയില്‍ ഒരു ഫിസീഷ്യന്റെ കൂടി നിര്‍ദേശപ്രകാരം ഡയറ്റില്‍ കാര്യമായ ശ്രദ്ധ ചെലുത്താനായാല്‍ കുട്ടികളിലെ അമിതവണ്ണം ഹൃദയത്തെ അപകടത്തില്‍ പെടുത്തുന്നതില്‍ നിന്ന് നമുക്ക് രക്ഷിക്കാനാകുമെന്നാണ് ഗവേഷകര്‍ പഠനറിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.

Also Read:- വണ്ണം കുറയ്ക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്