
ചൈനയുടെ കൊവിഡ് പ്രതിരോധവാക്സിനായ സിനോഫാറം വാക്സിൻ വാങ്ങാനൊരുങ്ങി പാകിസ്ഥാൻ. ചൈനയിൽ നിന്ന് 1.2 ദശലക്ഷം ഡോസ് വാക്സിനുകളാണ് പാകിസ്ഥാൻ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് ജനുവരി 2021 ന്റെ ആദ്യ പാദത്തിൽ മുൻനിര തൊഴിലാളികൾക്ക് സൗജന്യമായി നൽകുമെന്ന് പാകിസ്ഥാൻ ശാസ്ത്ര സാങ്കേതിക മന്ത്രി ചൗധരി ഫവാദ് ഹുസൈൻ ട്വിറ്ററിലൂടെ അറിയിച്ചു.
കൊവിഡ് വാക്സിൻ വാങ്ങുന്നതിനായി 150 മില്യൺ ഡോളർ ധനസഹായം പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. നിലവിൽ ഏത് വാക്സിനാണ് വാങ്ങുന്നതെന്ന് രാജ്യം ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. വിദഗ്ദ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുമെന്നായിരുന്നു രാജ്യം അറിയിച്ചത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ നേതൃത്വത്തിൽ കാൻസിനോ ബയോളജിക്സിന്റെ കൊവിഡ് -19 വാക്സിൻ Ad5 nCoV ന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളും പാകിസ്ഥാനിൽ നടന്ന് വരികയാണ്. ചൈനയുടെ സിനോഫാറം വാക്സിൻ 79 ശതമാനം വിജയകരമാണെന്ന് ചൈന വ്യക്തമാക്കിയിരുന്നു.
ജനിതക മാറ്റം സംഭവിച്ച പുതിയ വെെറസ് ഡിസംബറിന് മുമ്പ് ഇന്ത്യയില്‍ എത്തിയിരിക്കാം; എയിംസ് ഡയറക്ടര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam