ചര്‍മ്മത്തിലെ ചൊറിച്ചിലും ദഹനപ്രശ്‌നങ്ങളും; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ...

Published : Feb 20, 2024, 10:13 PM IST
ചര്‍മ്മത്തിലെ ചൊറിച്ചിലും ദഹനപ്രശ്‌നങ്ങളും; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ...

Synopsis

അമിതമായ മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയവ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും പഞ്ചസാരയുടെ മെറ്റബോളിസത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളും ഉത്പാദിപ്പിക്കുന്ന ഒരവയവമാണ് പാൻക്രിയാസ്.  പാൻക്രിയാസിലെ  അനിയന്ത്രിതമായ കോശവളർച്ചയാണ് പാൻക്രിയാറ്റിക് ക്യാൻസർ എന്ന് പറയുന്നത്.  

അമിതമായ മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയവ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പാൻക്രിയാറ്റിക് ക്യാൻസറിന്‍രെ ആദ്യകാല ട്യൂമറുകൾക്ക് പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാക്കാന്‍ കഴിയാറില്ല. ഇതാണ് പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകുന്നത്. 

പാൻക്രിയാറ്റിക് ക്യാൻസറിൻ്റെ ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം... 

1. വയറുവേദന: അടിവയറ്റിലെ വേദന അല്ലെങ്കിൽ അസ്വസ്ഥത  പാൻക്രിയാറ്റിക് ക്യാൻസറിൻ്റെ ലക്ഷണമാണ്. പ്രത്യേകിച്ച്, അടിവയറ്റിലെ വേദനയാണ് പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ പ്രധാന ലക്ഷണം.

2. മഞ്ഞപ്പിത്തം: ബിലിറൂബിൻ അടിഞ്ഞുകൂടുന്നത് മൂലം ചർമ്മത്തിൻ്റെയും കണ്ണുകളുടെയും മഞ്ഞനിറവും പാൻക്രിയാറ്റിക് ക്യാൻസറിൻ്റെ സൂചനയാകാം.  ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചൊറിച്ചിലും നിസാരമാക്കേണ്ട. 

3. അകാരണമായി ഭാരം കുറയുന്നത്: പാൻക്രിയാറ്റിക് ക്യാൻസർ ഉൾപ്പെടെയുള്ള വിവിധതരം ക്യാൻസറുകളുടെ ഒരു സൂചനയാണ് വിശദീകരിക്കാനാകാത്ത വിധം ഭാരം കുറയുന്നത്.

4. വിശപ്പില്ലായ്മ: ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറയുക അഥവാ വിശപ്പില്ലായ്മയും പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ സൂചനയാകാം. 

5. ദഹനപ്രശ്‌നങ്ങൾ: ട്യൂമർ ദഹനപ്രക്രിയയെ ബാധിക്കുമ്പോൾ ഇളം നിറത്തിലുള്ള മലം, ഇരുണ്ട നിറത്തിലുള്ള മൂത്രം,  മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ എന്നിവ ഉണ്ടാകാം. ഭക്ഷണം കഴിച്ചയുടൻ ഓക്കാനവും ഛർദിയും അനുഭവപ്പെടുന്നതും ഒരു ലക്ഷണമാകാം. 

6. പുതുതായി ആരംഭിക്കുന്ന പ്രമേഹം: ചില സന്ദർഭങ്ങളിൽ, പാൻക്രിയാറ്റിക് ക്യാൻസർ പ്രമേഹ സാധ്യതയെ കൂട്ടും. പ്രത്യേകിച്ച് ട്യൂമർ പാൻക്രിയാസിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളെ ബാധിക്കും. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാവിലെ വെറുംവയറ്റില്‍ കുടിക്കാം ഈ പാനീയങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

Health Tips : ശൈത്യകാലത്ത് ഹൃദയാഘാതം വർദ്ധിക്കുന്നതിന് പിന്നിലെ നാല് കാരണങ്ങൾ
ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും