ഹൃദയത്തെ സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെ?

Web Desk   | Asianet News
Published : Sep 29, 2021, 07:28 PM ISTUpdated : Sep 29, 2021, 08:10 PM IST
ഹൃദയത്തെ സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെ?

Synopsis

ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും ആരോഗ്യകരമായ ഹൃദയം ഉറപ്പാക്കാൻ സഹായിക്കും. ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങളിൽ ഭൂരിഭാഗവും ജീവിതശൈലിയുമായി ബന്ധപ്പെട്ടതാണ്. 

ഇന്ന് ലോക ഹൃദയ ദിനം (world heart day). ഹൃദയ സംബന്ധ രോഗങ്ങൾ കാരണമായി പ്രതിവർഷം 1.86 കോടി പേരാണ് മരണപ്പെടുന്നതെന്ന് വേൾഡ് ഹാർട്ട് ഫെഡറേഷന്‍റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ' ഒന്നിക്കാൻ ഹൃദയം ഉപയോഗിക്കൂ' (Use Heart To Connect) എന്ന സന്ദേശം ഉയർത്തിയാണ് 2021ലെ ലോക ഹൃദയദിനം ആചരിക്കാൻ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും ആഹ്വാനം ചെയ്യുന്നത്. 

ആരോഗ്യകരമായ ജീവിതശൈലിയും (Healthy food) ഭക്ഷണക്രമവും ആരോഗ്യകരമായ ഹൃദയം ഉറപ്പാക്കാൻ സഹായിക്കും. ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങളിൽ ഭൂരിഭാഗവും ജീവിതശൈലിയുമായി ബന്ധപ്പെട്ടതാണ്. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിന്  അവബോധവും സമർപ്പണവും ആവശ്യമാണ്. ഇതുവഴി ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാം. 

ഹൃദയത്തെ സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് പി.ഡി ഹിന്ദുജ ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ റിസർച്ച് സെന്ററിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജി ഡോ. സ്നേഹിൽ മിശ്ര പറയുന്നു.

ഒന്ന്...

രക്തസമ്മർദ്ദം, ഭാരം, അരക്കെട്ടിന്റെ ചുറ്റളവ്, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ്. കൂടാതെ 40 വയസ്സിനു ശേഷമോ അല്ലെങ്കിൽ പാരമ്പര്യമായി ഹൃ​ദ്രോ​ഗ സാധ്യത ഉണ്ടെങ്കിൽ പതിവായി ആരോഗ്യ പരിശോധന നടത്തേണ്ടതാണ്.

രണ്ട്...

ഹൃദയസംബന്ധമായ അസുഖങ്ങളും മറ്റ് വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളും ചെറുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ സമീപനമാണ് സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം. ഭക്ഷണത്തിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും ദോഷകരമായ കൊഴുപ്പുകൾ, ശുദ്ധീകരിച്ച ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ കുറയ്ക്കുകയും ചെയ്യുക. കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് വർദ്ധിപ്പിക്കും. ഇവയെല്ലാം ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ദീർഘകാലാടിസ്ഥാനത്തിൽ ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യും.

മൂന്ന്...

അന്തരീക്ഷത്തിൽ നിന്ന് വായു ശ്വസിക്കുമ്പോൾ, ശ്വാസകോശം ഓക്സിജൻ ആഗിരണം ചെയ്ത് ഹൃദയത്തിലേക്ക് കൊണ്ടുപോകുന്ന., തുടർന്ന് ഈ ഓക്സിജൻ സമ്പുഷ്ടമായ രക്തം ശരീരത്തിലുടനീളം വ്യാപിക്കുന്നു. സിഗരറ്റ് പുക ശ്വസിക്കുമ്പോൾ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്ന രക്തം പുകയിലെ വിഷവസ്തുക്കളാൽ മലിനമാകുന്നു. ഈ പദാർത്ഥങ്ങൾ ഹൃദയത്തെയും രക്തക്കുഴലുകളെയും ദോഷകരമായി ബാധിക്കും. ഇത് ഹൃദയ സംബന്ധമായ അസുഖത്തിലേക്ക് നയിക്കുന്നു.

നാല്...

ഓരോ ദിവസവും കുറഞ്ഞത് 30-45 മിനിറ്റെങ്കിലും ഏതെങ്കിലും തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യാൻ സമയം മാറ്റിവയ്ക്കുക.

അഞ്ച്...

30-45 മിനിറ്റിലധികം ഒരു സ്ഥലത്ത് ഇരിക്കുന്നത് രോഗങ്ങളുടെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇടയ്ക്കിടെ നടക്കാൻ സമയം മാറ്റിവയ്ക്കുക.

ആറ്...

രാത്രിയിൽ വേണ്ടത്ര ഉറക്കം ലഭിക്കുക. എല്ലാ ദിവസവും ഏതെങ്കിലും തരത്തിലുള്ള മാനസിക വിശ്രമത്തിൽ ഏർപ്പെടുക, യോഗ/ധ്യാനം എന്നിവയെല്ലാം ഹൃദയ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്നു.

ഹൃദയാരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യം: മന്ത്രി വീണാ ജോര്‍ജ്

 

PREV
click me!

Recommended Stories

വയറിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കിൽ ഏഴ് കാര്യങ്ങൾ പതിവായി ചെയ്തോളൂ
അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ അത്താഴത്തിന് ശേഷം ഇവ കഴിച്ചാൽ മതിയാകും