Parvovirus in Dogs : നായ്ക്കളിലെ പാർവോവൈറസ് : എന്തൊക്കെയാണ് ലക്ഷണങ്ങൾ?

By Web TeamFirst Published Oct 28, 2022, 1:48 PM IST
Highlights

പാർവോവൈറസ് ഒരു പകർച്ചവ്യാധിയാണ്. നായയിൽ നിന്ന് നായയിലേക്ക് അവരുടെ മലവിസർജ്ജനം നേരിട്ടോ അല്ലാതെയോ സമ്പർക്കം പുലർത്തുന്നതിനാലാണ് ഇത് പകരുന്നത്. വാക്സിനുകൾക്ക് ഈ അണുബാധ തടയാൻ കഴിയും. എന്നാൽ ചികിത്സയില്ലാത്ത കേസുകളിൽ മരണനിരക്ക് 91 ശതമാനം വരെ എത്താം. 
 

നായ്ക്കളെ പ്രധാനമായും ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് പാർവോവൈറസ്. വാക്സിനേഷൻ എടുക്കാത്ത നായ്ക്കുട്ടികളിൽ വളരെ സാംക്രമികമായ പാർവോവൈറസ് സാധാരണമാണ്. വിശപ്പില്ലായ്മ, പനി, ഛർദ്ദി, കഠിനമായ വയറിളക്കം എന്നിവയിൽ പ്രാരംഭ ലക്ഷണങ്ങൾ. രോഗബാധിതനായ നായ്ക്കുട്ടിയെയോ നായയെയോ ക്വാറന്റൈൻ ചെയ്യണമെന്ന് മൃ​ഗഡോക്ടർ പറയുന്നു. രോഗബാധയുണ്ടായി 48-72 മണിക്കൂറിനുള്ളിൽ നിരവധി മരണങ്ങൾ സംഭവിക്കാനിടയുള്ളതിനാൽ ചികിത്സ നേരത്തെ തുടങ്ങണം. 

പാർവോവൈറസ് ഒരു പകർച്ചവ്യാധിയാണ്. നായയിൽ നിന്ന് നായയിലേക്ക് അവരുടെ മലവിസർജ്ജനം നേരിട്ടോ അല്ലാതെയോ സമ്പർക്കം പുലർത്തുന്നതിനാലാണ് ഇത് പകരുന്നത്. വാക്സിനുകൾക്ക് ഈ അണുബാധ തടയാൻ കഴിയും. എന്നാൽ ചികിത്സയില്ലാത്ത കേസുകളിൽ മരണനിരക്ക് 91 ശതമാനം വരെ എത്താം. 

വയറിളക്കം, ഛർദ്ദി, വിശപ്പില്ലായ്മ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. പാർവോവെെറസ് കുടലിന്റെ പാളിക്ക് കേടുപാടുകൾ വരുത്തുന്നു. വെെറസ് ഉണ്ടോയെന്ന് പരിശോധിക്കാൻ നായയുടെ മലം പരിശോധനയ്ക്കായി എടുക്കുകയാണ് ചെയ്യുന്നതെന്ന് സ്മോൾ അനിമൽ ക്ലിനിക്കിലെ വെറ്റ് സർജൻ ഡോ നരേന്ദ്ര പർദേശി പറയുന്നു.
ഈ വൈറസ് പിടിപ്പെട്ട ധാരാളം നായ്ക്കുട്ടികൾ കണ്ടെത്തിയിട്ടുണ്ട്. ഈ വൈറസിന് നായയുടെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഡ്രിപ്പിലൂടെ ദ്രാവകത്തിന്റെ സഹായത്തോടെയും ഓക്കാനം, വയറിളക്കം എന്നിവയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. നായ്ക്കളിൽ സുഖം പ്രാപിക്കാൻ സമയമെടുത്തേക്കാം. ചില നായ്ക്കൾക്ക് ആശുപത്രിയിൽ പ്രവേശനം ആവശ്യമായി വന്നേക്കാം, വെറ്ററിനറി വിദഗ്ധൻ പറയുന്നു.

രോഗബാധയേറ്റ നായ്ക്കൾ, അവയുടെ വിസർജ്യം എന്നിവയുമായി സമ്പർക്കത്തിലേർപ്പെട്ട വ്യക്തികൾ, അവരുടെ വസ്ത്രങ്ങൾ, പാദരക്ഷകൾ, വാഹനങ്ങൾ എന്നിവയെല്ലാം രോഗാണുസംക്രമണത്തിന് വഴിയൊരുക്കും. രോഗാണുമലിനമായ തീറ്റ, ജലം, നായ്ക്കളുടെ കളിപ്പാട്ടങ്ങൾ, കഴുത്തിലണിയുന്ന ബെൽറ്റുകൾ, ലീഷുകൾ, കോളറുകൾ, തീറ്റപ്പാത്രങ്ങൾ, ഗ്രൂമിങ് ബ്രഷുകൾ, ആശുപത്രി സാഹചര്യങ്ങൾ തുടങ്ങിയവയെല്ലാം രോഗാണുസംക്രമണത്തിൻറെ സ്രോതസുകളാണ്.

നിങ്ങളുടെ വീട്ടിൽ വാക്സിനേഷൻ എടുക്കാത്ത ഒരു നായ ഉണ്ടെങ്കിൽ നിങ്ങൾ അവയെ പരമാവധി പരിപാലിക്കുകയും നായയ്ക്ക് എത്രയും വേഗം വാക്സിനേഷൻ നൽകുകയും വേണം. നായയ്ക്ക് എത്ര നേരത്തെ ചികിത്സ ലഭിക്കുന്നുവോ അത്രയും കൂടുതൽ അവർ ട്രാക്കിൽ തിരിച്ചെത്തും. അതിനാൽ ശരിയായ സമയത്ത് വാക്സിൻ എടുക്കുകയും മൃഗഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതും പ്രധാനമാണെന്നും വിദ​​ഗ്ധർ പറയുന്നു.

ഡെങ്കിപ്പനി ; ഗുരുതരമായ ഡെങ്കിപ്പനി സങ്കീർണതകൾ ഒഴിവാക്കാൻ പ്രമേഹമുള്ളവർ ശ്രദ്ധിക്കേണ്ട ചിലത്...

 

click me!