Asianet News MalayalamAsianet News Malayalam

Dengue Fever : ഡെങ്കിപ്പനി ; ഗുരുതരമായ ഡെങ്കിപ്പനി സങ്കീർണതകൾ ഒഴിവാക്കാൻ പ്രമേഹമുള്ളവർ ശ്രദ്ധിക്കേണ്ട ചിലത്...

ഈഡിസ് പെൺകൊതുകുകൾ പരത്തുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനി ബാധിച്ച ചില ആളുകൾക്ക് ഗുരുതരമായ അല്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകൾ ഉണ്ടാകാം. പ്രമേഹമുള്ളവർക്ക് ഡെങ്കിപ്പനിയിൽ നിന്ന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

tips for people with diabetes to avoid severe dengue complications
Author
First Published Oct 28, 2022, 12:44 PM IST

കൊതുകു നശീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതും ഇടവിട്ടുള്ള മഴയും കാരണം സംസ്ഥാനത്തു ദിവസം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുതിക്കുന്നു.  ഇടയ്ക്കിടെ മഴ പെയ്യുന്നതിനാൽ വെള്ളം ഒഴുകിപ്പോകുന്നില്ല.ആളുകളും കൊതുകുകൾ പെരുകുന്നതു ശ്രദ്ധിക്കുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.

മഴക്കാല പൂ‍ർവശുചീകരണത്തിനുശേഷം തദ്ദേശ സ്ഥാപനങ്ങൾ കൊതു നിവാരണത്തിൽ വലിയ പ്രാധാന്യം നൽകാറില്ല. ഡെങ്കി വൈറസ് ബാധിതരിൽ 10 ശതമാനം പേരാണ് ഗുരുതരാവസ്ഥയിലാകുന്നത്.  ഈഡിസ് പെൺകൊതുകുകൾ പരത്തുന്ന രോഗമാണ് ഡെങ്കിപ്പനി. ഇത് വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് നേരിട്ട് കൈമാറാൻ കഴിയില്ല. ഡെങ്കിപ്പനി ബാധിച്ച ചില ആളുകൾക്ക് ഗുരുതരമായ അല്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകൾ ഉണ്ടാകാം.

പ്രമേഹമുള്ളവർക്ക് ഡെങ്കിപ്പനിയിൽ നിന്ന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കാരണം ഈ രോഗം പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാമെന്ന് വിദ​ഗ്ധർ പറയുന്നു.

'പ്രമേഹമുള്ള വ്യക്തികൾ പല രോഗങ്ങളുടെ ഗുരുതരമായ അനന്തരഫലങ്ങൾക്ക് സാധ്യതയുണ്ട്. മാത്രമല്ല, ശരീരത്തിന് സമ്മർദ്ദം ചെലുത്തുന്ന അവസ്ഥയായ ഡെങ്കി, പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും...' - ഡോ. മോഹൻസ് ഡയബറ്റിസ് സ്പെഷ്യാലിറ്റി സെന്ററിലെ വൈസ് ചെയർമാൻ ആന്റ് കൺസൾട്ടന്റ്,  ഡോ. രഞ്ജിത് ഉണ്ണികൃഷ്ണൻ പറയുന്നു.

അനിയന്ത്രിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉള്ള ആളുകൾക്ക് പ്രത്യേകിച്ച് ഡെങ്കിപ്പനിയുടെ അപൂർവ സങ്കീർണതകളായ ഡെങ്കി ഷോക്ക് സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഡോ. ഉണ്ണികൃഷ്ണൻ പറയുന്നു. ഇത് ഉയർന്ന ഗ്രേഡ് പനി, കരളിന് തകരാർ, തീവ്രമായ രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും. അനിയന്ത്രിതമായ പ്രമേഹമുള്ളവരിൽ പ്രതിരോധശേഷി കുറഞ്ഞവരിലാണ് ഡെങ്കിപ്പനി കൂടുതലായി കണ്ടുവരുന്നത്.

കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങളിൽ ഡെങ്കി ഷോക്ക് സിൻഡ്രോം ഉൾപ്പെടുന്നു,. അതിൽ കടുത്ത പനി, മൂക്കിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം, ലിംഫ്, രക്തക്കുഴലുകൾ എന്നിവയ്ക്ക് കേടുപാടുകൾ, കരൾ വലുതാക്കൽ,  എന്നിവ ഉണ്ടാകാം. ഇവ തീവ്രമായ രക്തസ്രാവം, ആഘാതം, മരണം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ വികസിച്ചേക്കാം.

'പ്രതിരോധശേഷി കുറവുള്ളവരിൽ (അനിയന്ത്രിതമായ പ്രമേഹമുള്ളവർ പോലുള്ളവർ) അല്ലെങ്കിൽ രണ്ടാമതോ തുടർച്ചയായി ഡെങ്കിപ്പനി ബാധിച്ചവരോ ആണ് ഈ അണുബാധ ഏറ്റവും സാധാരണമായത്...'- വിദഗ്ധൻ പറയുന്നു. ഗുരുതരമായ ഡെങ്കിപ്പനി സങ്കീർണതകൾ ഒഴിവാക്കാൻ പ്രമേഹമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

ആദ്യം തന്നെ അണുബാധ ഉണ്ടാകുന്നത് ഒഴിവാക്കുക എന്നതാണ് ഏറ്റവും മികച്ച പരിഹാരമെന്ന് ഡോ. ഉണ്ണികൃഷ്ണൻ പറയുന്നു. ഇതിന് കൊതുക് നിയന്ത്രണവും കടിയേൽക്കുന്നത് തടയലും പരമപ്രധാനമാണ്. വീടുകൾക്ക് ചുറ്റുമുള്ള (പൂച്ചട്ടികൾ പോലുള്ളവ) കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഈഡിസ് കൊതുകുകൾ പെരുകുന്നതിനാൽ വെള്ളം കെട്ടികിടക്കുന്നച് ഒഴിവാക്കി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. കൊതുക് അകറ്റുന്ന മരുന്നുകളും കൊതുക് വലകളും ഉപയോഗിക്കുന്നത് ഏറ്റവും ഉപയോഗപ്രദമാണെന്ന് അദ്ദേഹം പറയുന്നു.

രോഗിയുടെ ക്ലിനിക്കൽ അവസ്ഥയും ലാബ് പാരാമീറ്ററുകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നത് അപകട സൂചനകൾ നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കും. അതിനാൽ വളരെ വൈകുന്നതിന് മുമ്പ് ഉചിതമായ ചികിത്സ ആരംഭിക്കാൻ കഴിയും. എല്ലാ പ്രമേഹരോഗികളും അവരുടെ പഞ്ചസാരയുടെ അളവ് നല്ല നിയന്ത്രണത്തിൽ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അതുവഴി ഡെങ്കിപ്പനി പോലുള്ള അണുബാധകളുടെ ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനാകും.

പക്ഷാഘാത സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

 

Follow Us:
Download App:
  • android
  • ios