തെെറോയ്ഡ് പ്രശ്നമുള്ളവർ ഈ ഹെൽത്തി ഫുഡ് നിർബന്ധമായും കഴിക്കണം, കാരണം

Published : Jun 04, 2023, 05:20 PM ISTUpdated : Jun 04, 2023, 06:20 PM IST
തെെറോയ്ഡ് പ്രശ്നമുള്ളവർ ഈ ഹെൽത്തി ഫുഡ് നിർബന്ധമായും കഴിക്കണം, കാരണം

Synopsis

സമീകൃതാഹാരം കഴിക്കുന്നത് ആരോഗ്യകരമായ തൈറോയ്ഡ് പ്രവർത്തനം നിലനിർത്തുന്നതിനുള്ള ഒരു പ്രധാന ഘടകമാണെന്ന് സുഡാനീസ് ജേണൽ ഓഫ് പീഡിയാട്രിക്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കണ്ടെത്തി. ഓട്‌സ് ഈ ഭക്ഷണത്തിന്റെ ഭാഗമാക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.  

തൈറോയ്ഡ് പ്രശ്നങ്ങൾ ഇന്ന് സർവസാധാരണമാണ്. തൈറോയ്ഡ് ഗ്രന്ഥി ഒരു സുപ്രധാന ഹോർമോൺ ഗ്രന്ഥിയാണ്. മനുഷ്യ ശരീരത്തിന്റെ ഉപാപചയത്തിലും വളർച്ചയിലും വികാസത്തിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.കഴുത്തിൽ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു തൈറോയ്ഡ് ഗ്രന്ഥിയുണ്ട്. 

തൈറോയ്ഡ് ഗ്രന്ഥിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പ്രവർത്തനത്തെ ബാധിക്കാമെന്ന് സെന്റർസ് ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (സിഡിസി) വ്യക്തമാക്കുന്നു. ശ്വസനം, ദഹനം, മാനസികാവസ്ഥ, ഭാരം, ഹൃദയമിടിപ്പ് എന്നിവയിൽ തൈറോയ്ഡ് ഹോർമോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ അത് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. തൈറോയ്ഡ് ഹോർമോണുകളെ നിയന്ത്രിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്ന് ശരിയായ ഭക്ഷണം കഴിക്കുക എന്നതാണ്.

സമീകൃതാഹാരം കഴിക്കുന്നത് ആരോഗ്യകരമായ തൈറോയ്ഡ് പ്രവർത്തനം നിലനിർത്തുന്നതിനുള്ള ഒരു പ്രധാന ഘടകമാണെന്ന് സുഡാനീസ് ജേണൽ ഓഫ് പീഡിയാട്രിക്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കണ്ടെത്തി. ഓട്‌സ് ഈ ഭക്ഷണത്തിന്റെ ഭാഗമാക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഓട്‌സ് കഴിക്കുന്നത് തൈറോയിഡിന്റെ അളവ് നിയന്ത്രിക്കാൻ എങ്ങനെ സഹായിക്കുമെന്ന് യശ്വന്ത്പൂരിലെ മണിപ്പാൽ ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ ഡോ.പവിത്ര എൻ പറയുന്നു. തൈറോയ്ഡ് ഉള്ളവർക്ക് ഗുണം ചെയ്യുന്ന നിരവധി പോഷകങ്ങൾ ഓട്‌സിൽ അടങ്ങിയിട്ടുണ്ടെന്ന് അവർ പറയുന്നു.

'വിറ്റാമിനുകൾ ബി, ഇ, സിങ്ക്, ചെമ്പ്, മഗ്നീഷ്യം, ഇരുമ്പ് എന്നിവയുടെ മികച്ച ഉറവിടമാണ് ഓട്സ്. ഇവയെല്ലാം തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും അവയുടെ ബാലൻസ് നിലനിർത്തുകയും ചെയ്യുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ അയോഡിനും അവയിൽ അടങ്ങിയിട്ടുണ്ട്. പോളിഫെനോളുകളാൽ സമ്പന്നമായ ഓട്‌സ് വീക്കം കുറയ്ക്കാനും തൈറോയ്ഡ് സംബന്ധമായ സ്വയം രോഗപ്രതിരോധ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും...' - ഡോ.പവിത്ര എൻ പറയുന്നു.

തൈറോയ്ഡ് ഗ്രന്ഥിയുടെ ഒപ്റ്റിമൽ പ്രവർത്തനം ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്. തൈറോയ്ഡ് ബാധിച്ച ആളുകൾക്ക് ഓട്സ് നല്ലൊരു ഭക്ഷണമാണ്.  ദിവസവും 30-50 ഗ്രാം ഓട്‌സ് ഉൾപ്പെടുത്തണമെന്ന് ഡോക്ടർ ശുപാർശ ചെയ്യുന്നു. നിങ്ങളുടെ ദൈനംദിന പോഷക ആവശ്യകതകൾ നിറവേറ്റുന്നതിനായി ഓട്‌സ് കഞ്ഞി, ഓട്‌സ് ഉപ്പുമ, ഓട്‌സ് സ്മൂത്തി, ഓട്‌സ് ദോശ എന്നിവയായി കഴിക്കാവുന്നതാണ്. 

താരനകറ്റാൻ നാരങ്ങ ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ‌ ഒന്ന് ശ്രദ്ധിക്കൂ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം