
ആര്‍ത്തവ വേദന പെൺകുട്ടികളുടെ അക്കാദമിക് പ്രകടനത്തെ ബാധിക്കുന്നുവെന്ന് പഠനം. ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
ആർത്തവ സമയത്ത് 71 ശതമാനം പെൺകുട്ടികളും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നതായി പഠനത്തിൽ കണ്ടെത്താനായിയെന്ന് ഡോ. മൈക്ക് ആർമർ പറയുന്നു. ആർത്തവസമയത്തുണ്ടാകുന്ന അസ്വസ്ഥകളെ തുടർന്ന് 20 ശതമാനം പെൺകുട്ടികൾ സ്കൂളിൽ ഹാജരാകുന്നില്ലെന്നും പഠനത്തിൽ പറയുന്നു.
അസ്വസ്ഥകൾ കാരണം 41 ശതമാനം പെൺകുട്ടികൾക്ക് ക്ലാസിൽ ശ്രദ്ധയോടെ ഇരിക്കാൻ സാധിക്കാറില്ലെന്നും മൈക്ക് പറഞ്ഞു. 21,573 പെൺകുട്ടികളിൽ പഠനം നടത്തുകയായിരുന്നു.സ്കൂളിലെയും സർവകലാശാലയിലെയും വിദ്യാർത്ഥികൾക്കിടയിൽ ഡിസ്മനോറിയ (പിരീയഡ് വേദന) സമാനമാണെന്ന് കണ്ടെത്തിയതായി ജേണൽ ഓഫ് വിമൻസ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
സ്കൂളിലായാലും യൂണിവേഴ്സിറ്റിയിലായാലും ആർത്തവ പ്രശ്നങ്ങൾ അവരുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നുണ്ടെന്ന് ഡോ. മൈക്ക് കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam