വിട്ടുമാറാത്ത ഒച്ചയടപ്പ് ക്യാൻസര്‍ ലക്ഷണമാണോ? ഈ പേടി നിങ്ങളെ അലട്ടാറുണ്ടോ?

Published : Nov 09, 2023, 12:02 PM IST
വിട്ടുമാറാത്ത ഒച്ചയടപ്പ് ക്യാൻസര്‍ ലക്ഷണമാണോ? ഈ പേടി നിങ്ങളെ അലട്ടാറുണ്ടോ?

Synopsis

വിട്ടുമാറാതെ ഒച്ചയടപ്പും അസ്വസ്ഥതയും ഉണ്ടെങ്കില്‍ അത് അലര്‍ജിയായിരിക്കും, അല്ലെങ്കില്‍ കാലാവസ്ഥയുടെ പ്രശ്നമായിരിക്കും എന്നെല്ലാം കരുതി നിസാരമാക്കി കളയരുത്.

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. ഇക്കൂട്ടത്തിലുള്‍പ്പെടുന്നതാണ് ജലദോഷവും ഒച്ചയടപ്പുമെല്ലാം. പ്രത്യേകിച്ച് അലര്‍ജിയുള്ളവരാണെങ്കില്‍ ഇതെല്ലാം പതിവായി മാറാറുണ്ട്. 

എന്നാല്‍ വിട്ടുമാറാതെ ഒച്ചയടപ്പും അസ്വസ്ഥതയും ഉണ്ടെങ്കില്‍ അത് അലര്‍ജിയായിരിക്കും, അല്ലെങ്കില്‍ കാലാവസ്ഥയുടെ പ്രശ്നമായിരിക്കും എന്നെല്ലാം കരുതി നിസാരമാക്കി കളയരുത്. ഇത് ഭാവിയില്‍ അപകടത്തിലേക്ക് നയിക്കാം. എന്നുവച്ചാല്‍ വിട്ടുമാറാത്ത ഒച്ചയടപ്പ് എപ്പോഴും അപകടകരമാണെന്നല്ല, മറിച്ച് സാധ്യതയുണ്ടെന്ന്. 

ഒന്നാമതായി ശ്രദ്ധിക്കേണ്ടത്- ഇത് ക്യാൻസര്‍ ലക്ഷണമായി വരുന്നതാണോ അല്ലയോ എന്നതാണ്. ഇക്കാര്യം പരിശോധിച്ച് തന്നെ വ്യക്തമാക്കേണ്ടതുണ്ട്. ശ്വാസകോശാര്‍ബുദം, തൊണ്ടയിലെ ക്യാൻസര്‍ എന്നിവയ്ക്കെല്ലാം ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ വരാറുണ്ട്. ഇതില്‍ പേടിക്കേണ്ടതില്ല. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പ്രശ്നമാണെങ്കില്‍ മറ്റൊന്നും ചിന്തിച്ച് വിഷമിക്കാതെ നേരെ ആശുപത്രിയിലെത്തി പരിശോധിച്ചാല്‍ മതി. പലര്‍ക്കും ഇങ്ങനെ പരിശോധന നടത്താൻ പേടിയാണ്. പലരും വീട്ടുകാരില്‍ നിന്ന് പോവും ഈ ഭയാശങ്കകളും ആരോഗ്യപ്രശ്നങ്ങളും മറച്ചുവയ്ക്കാറുണ്ട്. ഈ ശീലവും നല്ലതല്ല. 

ഇനി വിട്ടുമാറാത്ത ഒച്ചയടപ്പിന് കാരണമാകുന്ന മറ്റൊരു പ്രശ്നത്തെ കുറിച്ച് വിശദമാക്കാം. 'ലാരിംഗോ ഫാരിംഗ്യല്‍ റിഫ്ലക്സ്' അഥവാ എല്‍പിആര്‍- എന്നുവച്ചാല്‍ ഉദരസംബന്ധമായൊരു പ്രശ്നത്തിന്‍റെ പേരില്‍ തൊണ്ടയിലുണ്ടാകുന്ന പ്രശ്നമാണ്. വയറ്റിനുള്ളില്‍ നിന്ന് ദഹനരസം അഥവാ ആസിഡ് തികട്ടി തൊണ്ടയിലേക്ക് വരികയാണ്.  ഒരുപാട് പേരില്‍ ഈ അവസ്ഥ കാണാമത്രേ. എന്നാലിത് മിക്കവരും അറിയുകയോ പരിശോധനയിലൂടെ കണ്ടെത്തപ്പെടുകയോ ഇല്ല. 

'പലരും ഇത് ക്യാൻസര്‍ ആണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ചിലരാണെങ്കില്‍ വിട്ടുമാറാത്ത തൊണ്ടവേദനയ്ക്ക് മരുന്നുകള്‍ വാങ്ങി കഴിച്ചുകൊണ്ടിരിക്കും. പക്ഷേ വയറിന്‍റെ പ്രശ്നം മാറാതെ ഇതും മാറുകയില്ല...' ഗുഡ്ഗാവില്‍ നിന്നുള്ള ഇഎൻടി വിദഗ്ധൻ ഡോ. അതുല്‍ കുമാര്‍ മിത്തല്‍ പറയുന്നു. 

എല്‍പിആര്‍ പരിഹരിക്കപ്പെടാതെ ദീര്‍ഘകാലം മുന്നോട്ട് പോയാല്‍ അത് സൈനസ് ഇൻഫെക്ഷൻ, എന്നത്തേക്കുമായി ശബ്ദത്തില്‍ വ്യത്യാസം- ഇടര്‍ച്ച, ഇടവിട്ട് തൊണ്ടവേദന വന്നുകൊണ്ടേയിരിക്കുന്ന അവസ്ഥയിലേക്കെല്ലാം നയിക്കാം. 

Also Read:- നിങ്ങള്‍ക്ക് ഈ ദഹനപ്രശ്നം ഉണ്ടോയെന്ന് പരിശോധിക്കൂ; ചെയ്യേണ്ടത് ഇത്രമാത്രം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക