നിങ്ങള്‍ക്ക് ഈ ദഹനപ്രശ്നം ഉണ്ടോയെന്ന് പരിശോധിക്കൂ; ചെയ്യേണ്ടത് ഇത്രമാത്രം...
നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അത് ദഹിക്കാനും വേണ്ട പോഷകങ്ങള്‍ വേര്‍തിരിച്ചെടുക്കാനുമെല്ലാം ചില ഘടകങ്ങള്‍ ആവശ്യമാണ്. നമ്മുടെ വയറ്റില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.

ഇന്ന് മിക്കവരിലും കാണപ്പെടുന്നൊരു ആരോഗ്യപ്രശ്നം ആണ് ദഹനവുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍. അലസമായ ജീവിതരീതി- പ്രധാനമായും വ്യായമമോ കായികാധ്വാനമോ ഇല്ലാത്ത ജീവിതരീതിയും- അനാരോഗ്യകരമായ ഭക്ഷണരീതിയുമെല്ലാമാണ് അധികവും ദഹനപ്രശ്നം കൂട്ടുന്നത്.
ഇതൊന്നുമല്ലാതെ പ്രായം കൂടുംതോറും നമ്മുടെ ശാരീരികപ്രവര്‍ത്തനങ്ങളുടെ തോതും അതിന്‍റെ മറ്റ് രീതികളുമെല്ലാം മാറിവരാറുണ്ട്. ഇത്തരത്തില്‍ നിങ്ങള്‍ നേരിടാൻ സാധ്യതയുള്ളൊരു ദഹപ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. അത് എങ്ങനെ തിരിച്ചറിയാമെന്നതിനെ കുറിച്ചും വിശദമാക്കാം.
നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അത് ദഹിക്കാനും വേണ്ട പോഷകങ്ങള്‍ വേര്‍തിരിച്ചെടുക്കാനുമെല്ലാം ചില ഘടകങ്ങള്‍ ആവശ്യമാണ്. നമ്മുടെ വയറ്റില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിനെ ദഹനരസം എന്നും വിളിക്കാറുണ്ട്.
എന്നാല്‍ ചിലരില്‍ ഇതിന്‍റെ ഉത്പാദനം കുറവായിരിക്കും. പ്രത്യേകിച്ച് പ്രായം ഏറിവരുംതോറുമാണ് ഉത്പാദനം കുറയുക. അങ്ങനെ വരുമ്പോള്‍ അത് ദഹനപ്രവര്‍ത്തനങ്ങളെ ആകെയും ബാധിക്കും. ഇതിന്‍റെ ഭാഗമായി ദഹനക്കുറവ്, ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്നങ്ങളെല്ലാം പതിവാകാം.
ഇനി ഈ പ്രശ്നം തിരിച്ചറിയാൻ ചെയ്തുനോക്കാവുന്നൊരു സ്വയം പരിശോധനയെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഒരു ടീസ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉദ്ദേശം 150 എംഎല്‍ വെള്ളത്തില്‍ കലര്‍ത്തി ഭക്ഷണത്തിനൊപ്പം കഴിക്കുക. ഭക്ഷണശേഷം അസിഡിറ്റി, ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് ആശ്വാസം കിട്ടി എങ്കില്‍ നിങ്ങളില്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദനം കുറവാണെന്ന് മനസിലാക്കണം.
ഇനി ഈ പരിശോധനയ്ക്ക് ശേഷവും ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്ക് ആക്കമുണ്ടായിട്ടില്ല എങ്കില്‍ ഹൈഡ്രോക്ലോറിക് ആസിഡ‍് കുറയുന്നത് അല്ല നിങ്ങളുടെ പ്രശ്നമെന്നും മനസിലാക്കാം. അങ്ങനെയൊരു സാഹചര്യത്തില്‍ ഐബിഎസ്- ഐബിഡി പോലുള്ള ജീവിതശൈലീരോഗങ്ങളോ മറ്റെന്തെങ്കിലും അസുഖങ്ങളോ ആകാം നിങ്ങളെ അലട്ടുന്നത്. ഇത് കൃത്യമായി ഡോക്ടറെ കണ്ട് പരിശോധിച്ച ശേഷം മാത്രമേ നിര്‍ണയിക്കാവൂ.
Also Read:- ഡിപ്രഷനും ആംഗ്സൈറ്റിയും ഉള്ളവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട പഠനം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-