
കൊവിഡിന്റെ മാരക വകഭേദങ്ങളായ ഡെല്‍റ്റ, ബീറ്റ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമായി പൊരുതാന്‍ ഫൈസര്‍ വാക്‌സിന്‍റെ മൂന്നാം ഡോസ് കൂടി എടുക്കേണ്ടിവരുമെന്ന് കമ്പനി. മൂന്നാമത്തെ ഡോസിന് അനുമതി തേടി ഫൈസര്‍, ബയോഎൻടെക് കമ്പനികൾ എഫ്ഡിഎയെ സമീപിച്ചു.
രണ്ടാം ഡോസെടുത്ത് 12 മാസത്തിനകം മൂന്നാമതൊരു ഡോസു കൂടി നൽകിയാൽ രണ്ട് ഡോസെടുത്തവരെക്കാൾ മുതല്‍ പത്ത് മടങ്ങ് പ്രതിരോധശേഷി വർധിക്കുമെന്നാണ് ഫെെസർ അവകാശപ്പെടുന്നത്. ബീറ്റ വകഭേദത്തിനെതിരെ മൂന്നാം ഡോസ് കൂടി സ്വീകരിക്കുന്നവരില്‍ മെച്ചപ്പെട്ട സംരക്ഷണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അറിയിച്ചു.
മൂന്നാം ഡോസിന്റെ പരീക്ഷണങ്ങൾ നിലവിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഈ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കൊവിഡിന്റെ പുതിയ വകഭേദങ്ങളിൽ നിന്ന് കൂടുതൽ സുരക്ഷ നൽകാൻ ബൂസ്റ്റർ ഡോസുകൾ കൊണ്ട് സാധിക്കുമെന്ന് കണ്ടെത്തിയതായി കമ്പനികൾ അവകാശപ്പെടുന്നു. എന്നാൽ ഇതിന്റെ ശാസ്ത്രീയ തെളിവുകൾ പുറത്തു വരുന്നത് വരെ രണ്ട് ഡോസ് എന്ന നയത്തിൽ തുടരുമെന്നാണ് എഫ്ഡിഎ വ്യക്തമാക്കി.
ഫൈസർ വാക്സിന്റെ ഫലപ്രാപ്തി 64 ശതമാനമായി കുറഞ്ഞതായി ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മെയ് 2 നും ജൂൺ 5 നും ഇടയിലുള്ള കാലയളവിൽ ഫൈസർ വാക്സിന്റെ ഫലപ്രാപ്തി 94.3 ശതമാനമായിരുന്നു. എന്നാൽ, ഇപ്പോൾ മുൻപത്തേ അപേക്ഷിച്ച് വളരെ കുറഞ്ഞ ഫലപ്രാപ്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തിരുന്നു.
വീണ്ടും പുതിയ വൈറസ് വകഭേദം; അറിയാം 'ലാംബ്ഡ'യെ കുറിച്ച്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam