അജ്ഞാത ഫോൺ സന്ദേശത്തെ തുടര്‍ന്ന് മോർച്ചറിയിലെത്തിയ പൊലീസ് കണ്ടത്...

By Web TeamFirst Published Apr 17, 2020, 3:25 PM IST
Highlights

കൊവിഡ് 19 മഹാമാരിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎസിൽ പൊലിഞ്ഞത് 4,591 ജീവനുകളാണ്. വ്യാഴാഴ്ച രാത്രി 8.30 വരെയുള്ള കണക്കുകളാണ് ജോൺ ഹോപിൻസ് സർവകലാശാലയാണ് പുറത്തുവിട്ടത്.

അജ്ഞാത ഫോണ്‍ സന്ദേശത്തെത്തുടര്‍ന്ന് ന്യൂജഴ്സിയിലെ നഴ്സിങ് ഹോമിലെ മോര്‍ച്ചറിയില്‍ എത്തിയ പൊലീസ് കണ്ടത് 17 മൃതദേഹങ്ങള്‍. ന്യൂയോര്‍ക്കില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ആന്‍ഡോവറിലെ പുനഃരധിവാസ കേന്ദ്രത്തിലെ മോര്‍ച്ചറിയിലായിരുന്നു  മൃതദേഹങ്ങളെ കണ്ടെത്തിയത്.
 
നാല് മൃതദേഹങ്ങള്‍ മാത്രം സൂക്ഷിക്കാന്‍ ശേഷിയുള്ളതാണ് ഈ മോര്‍ച്ചറി. ഇവിടെ മരിച്ചവരില്‍ രണ്ടു നഴ്സുമാരും ഉള്‍പ്പെടും. ഇവിടെ നേരത്തെ 68 പേര്‍ മരിച്ചതില്‍ 26 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.  

ന്യൂജഴ്സിയില്‍ ഏകദേശം 71000 കൊവിഡ് കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതില്‍ 3100 പേരും മരിച്ചത് കൊവിഡ് മൂലമെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.  അമേരിക്കയിലെ സ്ഥിതി പുറത്തുവരുന്നതിലും മോശമെന്നതാണ് അവസ്ഥ. നഴ്സിങ് ഹോമുകളില്‍ മാത്രം 3600 പേര്‍ മരിച്ചെന്നാണ് ഏകദേശ കണക്ക്  എന്നും റിപ്പോര്‍ട്ടുണ്ട്. 

കൊവിഡ് 19 മഹാമാരിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎസിൽ പൊലിഞ്ഞത് 4,591 ജീവനുകളാണ്. വ്യാഴാഴ്ച രാത്രി 8.30 വരെയുള്ള കണക്കുകളാണ് ജോൺ ഹോപിൻസ് സർവകലാശാലയാണ് പുറത്തുവിട്ടത്. യുഎസിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണസംഖ്യയും, ലോകത്ത് തന്നെ ഒരു രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണനിരക്കുമാണിത്. 

READ MORE: ലോകത്ത് കൊവിഡ് ബാധിതര്‍ 21 ലക്ഷം കടന്നു; അമേരിക്ക മോശം അവസ്ഥ പിന്നിട്ടെന്ന് ട്രംപ് 

click me!