
ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന പഴമാണ് മാതളനാരങ്ങ. ഇതിലെ ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. ചർമ്മത്തിൽ കാണുന്ന ചുളിവുകളും വരകളും ഇല്ലാതാക്കാൻ മാതള നാരങ്ങയ്ക്ക് സാധിക്കും.
മാതള നാരങ്ങയുടെ തൊലിയിലും കുരുവിലും ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മാതള നാരങ്ങയുടെ തൊലിയിലും കുരുവിലും അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ് ചർമ്മത്തിന് ഗുണം ചെയ്യും. പ്രായമാകുമ്പോൾ പ്രത്യക്ഷമാകുന്ന വരകൾ, പാടുകൾ എന്നിവ അകറ്റുന്നതിന് മാതളം സഹായിക്കും.
മാതള നാരങ്ങയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ കെ, ബി, സി, മിനറൽസ് എന്നിവ ചർമ്മത്തിന് തിളക്കം നൽകുന്നതിന് ഫലപ്രദമാണ്. മുഖകാന്തി കൂട്ടാൻ പരീക്ഷിക്കാൻ മാതള നാരങ്ങ കൊണ്ടുള്ള ഫേസ് പാക്കുകൾ...
ഒന്ന്...
ചർമ്മത്തിന് തിളക്കം കൂട്ടാൻ സഹായിക്കുന്ന ഫേസ്പാക്കാണ് മാതള നാരങ്ങയുടെ കുരുവും തൊലിയും ഉപയോഗിച്ചുള്ളത്. മാതാള നാരങ്ങ നീരും അൽപം തേൻ ചേർത്തും മുഖത്ത് പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖകാന്തി കൂട്ടാൻ ഈ പാക്ക് സഹായിക്കും.
രണ്ട്...
ഒരു ടേബിൾ സ്പൂൺ മാതള നാരങ്ങയിലേത്ത് 2 ടേബിൾ സ്പൂൺ പാൽപ്പാടയപം ഒരു ടേബിൾ സ്പൂൺ കടലമാവ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇത് മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. 15 - 20 മിനിട്ടിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്. മുഖകാന്തി കൂട്ടാൻ മികച്ച ഫേസ് പാക്കാണിത്.
മൂന്ന്...
രണ്ട് ടേബിൾ സ്പൂൺ മാതള ജ്യൂസിൽ ഒരു ടേബിൾ സ്പൂൺ തൈര് ചേർത്ത് മുഖത്ത് പുരട്ടാം. 15- 20 മിനിറ്റിന് ശേഷം കഴുകാം.
പ്രമേഹരോഗികൾ ദിവസവും ഒരു നെല്ലിക്ക കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam