Asianet News MalayalamAsianet News Malayalam

പ്രമേഹരോ​ഗികൾ ദിവസവും ഒരു നെല്ലിക്ക കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

പ്രമേഹരോഗികൾ സ്ഥിരമായ ഭക്ഷണത്തിൽ നെല്ലിക്ക ഉൾപ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും. കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാനും നെല്ലിക്ക സഹായിക്കും. 

what are the benefits of amla for diabetes patients
Author
First Published Mar 29, 2024, 1:33 PM IST

നെല്ലിക്കയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാൾ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. 

വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിൻ്റെ അളവ് നിലനിർത്താനും നെല്ലിക്ക സഹായിക്കുന്നു. ധമനികളിലും സിരകളിലും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ നെല്ലിക്കയ്ക്ക് കഴിയും. മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തോടൊപ്പം ആരോഗ്യകരമായ രക്തചംക്രമണത്തിനും നെല്ലിക്ക സഹായകമാണ്. സന്ധിവാതം, ഓസ്റ്റിയോപൊറോസിസ്, സന്ധി വേദന എന്നിവയ്‌ക്ക് നെല്ലിക്ക ജ്യൂസ് ഫലപ്രദമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

വിറ്റാമിൻ സി, ടാന്നിൻസ്, ഫോസ്ഫറസ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമായ നെല്ലിക്ക ജ്യൂസ് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.

കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാനും നെല്ലിക്ക  സഹായിക്കും. ഇത് ആരോഗ്യകരമായ ദഹനത്തെയും മെറ്റബോളിസത്തെയും പിന്തുണയ്ക്കുന്നു. പ്രമേഹരോഗികൾ സ്ഥിരമായ ഭക്ഷണത്തിൽ നെല്ലിക്ക ഉൾപ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും.

നെല്ലിക്ക കഴിക്കുന്നത് കരളിനെയും ദഹനവ്യവസ്ഥയെയും നല്ല നിലയിൽ നിലനിർത്തുന്നു. ഫാറ്റി ലിവറും ദുർബലമായ ദഹനവ്യവസ്ഥയും ഉള്ള ആളുകൾക്ക് നെല്ലിക്ക കഴിക്കുന്നത് ഗുണം ചെയ്യും. കരളിന് ഗുണം ചെയ്യുന്ന ധാരാളം ആൻ്റി ഓക്‌സിഡൻ്റുകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. 

വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക കണ്ണിനുണ്ടാകുന്ന കേടുപാടുകൾ തടയാൻ സഹായിക്കുന്നു. കാഴ്ച ശക്തി മെച്ചപ്പെടുത്താനും നെല്ലിക്ക സഹായകമാണ്. 2 ടീസ്പൂൺ നെല്ലിക്ക പൊടിയും രണ്ട് ടീസ്പൂൺ തേനും യോജിപ്പ് കഴിക്കുന്നത് തൊണ്ട വേദനയും ചുമയും അകറ്റുന്നതിന് സഹായിക്കുന്നു. 

ദിവസവും തുളസി വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ അറിയാം

 

Follow Us:
Download App:
  • android
  • ios