ദഹനക്കേടാണോ പ്രശ്നം? ഇവ ശ്രദ്ധിച്ചാൽ മതി, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

By Web TeamFirst Published Sep 3, 2021, 12:42 PM IST
Highlights

'നല്ല ദഹനം ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വർദ്ധിപ്പിക്കുകയും പ്രമേഹം, രക്തസമ്മർദ്ദം, മറ്റ് സാംക്രമികേതര രോഗങ്ങൾ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു...' - സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ റുജുത ദിവേക്കർ പറയുന്നു.

കഴിക്കുന്ന ഭക്ഷണം നന്നായി ദഹിച്ചില്ലെങ്കില്‍ പലര്‍ക്കും വല്ലാത്ത അസ്വസ്ഥതയാണ്. ഈ അസ്വസ്ഥതകള്‍ അത്ര സങ്കീര്‍ണമല്ലെങ്കിലും ഏറെ കാലം നീണ്ടു നില്‍ക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യാം. അള്‍സറും ഇത് മൂലം ഉണ്ടാകാം.

ശരീരത്തിന് പോഷണം കിട്ടുന്നതിന് നല്ല ദഹനം പ്രധാനമാണ്. നല്ല കുടൽ ആരോഗ്യത്തിന് ജീവിത നിലവാരം മെച്ചപ്പെടുത്താനും കൂടുതൽ ഊജ്ജസ്വലനും സന്തോഷവാനുമായിരിക്കാനും സഹായിക്കുന്നു. 

'നല്ല ദഹനം ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വർദ്ധിപ്പിക്കുകയും പ്രമേഹം, രക്തസമ്മർദ്ദം, മറ്റ് സാംക്രമികേതര രോഗങ്ങൾ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു...' - സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ റുജുത ദിവേക്കർ പറയുന്നു. ദഹനക്കുറവിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ റുജുത പറയുന്നു.

ദഹനക്കുറവിന്റെ ലക്ഷണങ്ങൾ...

1. നിങ്ങൾക്ക് അസിഡിറ്റി, ഗ്യാസ് അല്ലെങ്കിൽ ഇടയ്ക്കിടെ വയറുവേദന അനുഭവപ്പെടുകയാണെങ്കിൽ ദഹന പ്രശ്നങ്ങളെ അലട്ടുന്നുണ്ടെന്ന് മനസിലാക്കുക.

2. രാവിലലെ എഴുന്നേറ്റ ഉടൻ ക്ഷീണം തോന്നുകയോ അല്ലെങ്കിൽ വയറു വീർത്തിരിക്കുന്നതായി തോന്നുകയോ ചെയ്താൽ അതും ദഹനക്കുറവിന്റെ സൂചനയാണ്.

3. നിങ്ങൾക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, ഇത് മോശം ദഹനത്തിന്റെ മറ്റൊരു ലക്ഷണമാണ്.

4. ആഘോഷങ്ങളില്ലാതെ എല്ലാ ദിവസവും മധുരപലഹാരങ്ങൾ കഴിക്കണമെന്ന് തോന്നുകയാണെങ്കിൽ, അത് മോശം ദഹനത്തിന്റെ മറ്റൊരു ലക്ഷണമാണെന്നും റുജുത പറയുന്നു.

ദഹനം എളുപ്പമാക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളിതാ...

ഒന്ന്...

ദിവസവും ഒരു കഷ്ണം ശർക്കരയോ അല്ലെങ്കിൽ അൽപം നെയ്യ് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും.

രണ്ട്...

ശരീരത്തിലെ നല്ല ബാക്ടീരിയകൾക്കുള്ള ഭക്ഷണമാണ് വാഴപ്പഴം. ഇത് ദിവസവും കഴിക്കുന്നത് ദഹന ആരോഗ്യം വർദ്ധിപ്പിക്കും.

മൂന്ന്...

ദിവസവും ഒരു നേരം തെെരിൽ ഉണക്ക മുന്തിരി ചേർത്ത് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. ദഹനപ്രശ്നങ്ങൾ അകറ്റാൻ മാത്രമല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.

നാല്...

ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. എല്ലാ ദിവസവും എട്ടു മുതല്‍ 10 ഗ്ലാസ്സ് വരെ വെള്ളം കുടിക്കുന്നത് മലശോചനം ശരിയാവാനും ദഹനം കൃത്യമാവാനും സഹായിക്കും. ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പ് ചൂട് വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ കൃത്യമാക്കാൻ സഹായകമാണ്.

അഞ്ച്...

ഇഞ്ചി, കുരുമുളക്, വെളുത്തുള്ളി, മല്ലി തുടങ്ങി വിവിധ സുഗന്ധവ്യഞ്ജനങ്ങള്‍ ആഹാരത്തിന് സ്വാദ് കൂട്ടാന്‍ ചേര്‍ക്കുന്നത് ദഹനം എളുപ്പമാക്കും. ശരീരം ആരോഗ്യത്തോടിരിക്കാനും പോഷകാംശം എളുപ്പത്തില്‍ സ്വീകരിക്കപെടാനും ഇത് സഹായിക്കും.

ആറ്...

രാത്രി വൈകിയുള്ള ആഹാരം കഴിക്കല്‍ ഒഴിവാക്കുക. രാത്രി ഭക്ഷണം വെെകി കഴിക്കുന്നത് ശരിയായി ദഹനം നടക്കില്ലെന്ന് മാത്രമല്ല ഭാരം കൂടുന്നതിനും കാരണമാകും. 

എല്ലുകളുടെ ബലത്തിന് ഏതെല്ലാം പഴങ്ങളാണ് കഴിക്കേണ്ടത്?

 

click me!