കുട്ടികൾക്ക് ദിവസവും മുട്ട കൊടുക്കാമോ?
കുട്ടികൾക്ക് ദിവസവും മുട്ട നൽകുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. പ്രോട്ടീൻ, ബി 12, ഡി പോലുള്ള വിറ്റാമിനുകൾ, കോളിൻ, ല്യൂട്ടിൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ മുട്ട സമ്പന്നമാണ്.

കുട്ടികൾക്ക് ദിവസവും മുട്ട കൊടുക്കാമോ?
കുട്ടികൾക്ക് ദിവസവും മുട്ട നൽകുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. പ്രോട്ടീൻ, ബി 12, ഡി പോലുള്ള വിറ്റാമിനുകൾ, കോളിൻ, ല്യൂട്ടിൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ മുട്ട സമ്പന്നമാണ്. ഈ പോഷകങ്ങളെല്ലാം തലച്ചോറിന്റെ ശക്തിയ്ക്കും ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും സഹായിക്കുന്നു.
കുട്ടികൾക്ക് പോഷകാഹാരം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച ഭക്ഷണമാണ് മുട്ട
മുട്ട ഒരു മികച്ച പ്രഭാതഭക്ഷണം മാത്രമല്ല. കുട്ടികൾക്ക് പോഷകാഹാരം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച ഭക്ഷണമാണ്. ഒരു മുട്ടയിൽ ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളിൽ തലച്ചോറിന്റെ വികാസത്തിനും ഓർമ്മശക്തിയും കൂട്ടുന്നു.
കുട്ടികൾക്ക് ദിവസവും ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും മുട്ട നൽകുന്നു.
കാഴ്ശക്തി കൂട്ടുന്നതിന് വേണ്ടിയിട്ടുള്ള ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുട്ട പ്രോട്ടീൻ മാത്രമല്ല നൽകുന്നത്. കുട്ടികൾക്ക് ദിവസവും ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അവ നൽകുന്നു.
1 മുതൽ 8 വയസ്സുവരെയുള്ള കുട്ടികൾ പ്രതിദിനം 1 മുതൽ 2 വരെ മുട്ടകൾ കഴിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നു.
1 മുതൽ 8 വയസ്സുവരെയുള്ള കുട്ടികൾ പ്രതിദിനം 1 മുതൽ 2 വരെ മുട്ടകൾ കഴിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നു. ഈ അളവ് വളരുന്ന കുട്ടികൾക്ക് ആവശ്യമായ പ്രോട്ടീനും പോഷകങ്ങളും നൽകുന്നു.
ഊർജ്ജം നിലനിർത്തുന്നതിലും, തലച്ചോറിനെ ഉത്തേജിപ്പിക്കുന്നതിലും, ശരീരത്തിന്റെ വളർച്ചയിലും പങ്കു വഹിക്കുന്നു.
മുട്ട കഴിക്കാത്ത കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ, മുട്ട കഴിക്കുന്ന കുട്ടികൾക്ക് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, നല്ല കൊഴുപ്പ്, ഡിഎച്ച്എ, കോളിൻ, വിറ്റാമിൻ ഡി തുടങ്ങി കൂടുതൽ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഈ പോഷകങ്ങളെല്ലാം ഊർജ്ജം നിലനിർത്തുന്നതിലും, തലച്ചോറിനെ ഉത്തേജിപ്പിക്കുന്നതിലും, ശരീരത്തിന്റെ വളർച്ചയിലും പങ്കു വഹിക്കുന്നു.
ദിവസവും മുട്ട കഴിക്കുന്നത് കുട്ടികളിലെ വളർച്ച വേഗത്തിലാക്കുമെന്ന് പഠനം.
ദിവസവും മുട്ട കഴിക്കുന്നത് കുട്ടികളിലെ വളർച്ച വേഗത്തിലാക്കുമെന്ന് പഠനം. ദിവസവും ഒരു മുട്ട കഴിക്കുന്നതിലൂടെ വളർച്ചാ മുരടിപ്പ് 47 ശതമാനവും തൂക്കക്കുറവ് 70 ശതമാനവും തടയാൻ സാധിക്കുമെന്ന് പീഡിയാട്രിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിലൂടെ തെളിഞ്ഞു.
മുട്ട കഴിക്കുന്ന കുട്ടികൾക്ക് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, നല്ല കൊഴുപ്പ്, ഡിഎച്ച്എ, കോളിൻ എന്നിവ നൽകുന്നു
മുട്ട കഴിക്കാത്ത കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ, മുട്ട കഴിക്കുന്ന കുട്ടികൾക്ക് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, നല്ല കൊഴുപ്പ്, ഡിഎച്ച്എ, കോളിൻ, വിറ്റാമിൻ ഡി തുടങ്ങി കൂടുതൽ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഈ പോഷകങ്ങളെല്ലാം ഊർജ്ജം നിലനിർത്തുന്നതിലും, തലച്ചോറിനെ ഉത്തേജിപ്പിക്കുന്നതിലും, ശരീരത്തിന്റെ വളർച്ചയിലും പങ്കു വഹിക്കുന്നു.
മറ്റ് ഭക്ഷണങ്ങൾക്കൊപ്പം ഒരു ദിവസം 1-2 മുട്ടകൾ നൽകുക.
മറ്റ് ഭക്ഷണങ്ങൾക്കൊപ്പം ഒരു ദിവസം 1-2 മുട്ടകൾ നൽകുക. പച്ചക്കറികളോടൊപ്പം സ്ക്രാംബിൾഡ് എഗ്ഗ്സ്, അല്ലെങ്കിൽ ഓംലെറ്റ് രൂപത്തിലും നൽകാവുന്നതാണ്. മറ്റൊരു കാര്യം, കുട്ടികൾക്ക് ആദ്യമായി മുട്ട നൽകുമ്പോൾ അലർജി പ്രശ്നം ഉണ്ടോയെന്ന് ശ്രദ്ധിക്കുക. എന്തെങ്കിലും അസ്വസ്ഥതകള്‍ കണ്ടാൽ ഡോക്ടറെ കാണിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

