കൊവിഡ് ഭേദമായവരിലെ മുടികൊഴിച്ചിൽ തടയാൻ ചെയ്യേണ്ടത്; ഡോക്ടർ പറയുന്നു

By Web TeamFirst Published Jun 24, 2021, 2:24 PM IST
Highlights

മുടിയുടെ വളർച്ചയ്ക്ക് വിറ്റാമിൻ ഡി മറ്റ് പോഷകങ്ങൾ പോലെ തന്നെ പ്രധാനമാണ്. കാരണം ഇത് മുടി പൊട്ടുന്നത് തടയാനും മുടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നു. 

കൊവിഡ് ഭേദമായവരിൽ രൂക്ഷമായ മുടികൊഴിച്ചിലുണ്ടാകുന്നതായി റിപ്പോർട്ടുകൾ. 70 ശതമാനം മുതൽ 80 ശതമാനം  പേരിലും മുടികൊഴിച്ചിൽ കണ്ട് വരുന്ന. ഈ പ്രശ്നം പരിഹരിക്കാൻ രണ്ട് അല്ലെങ്കിൽ നാല് മാസം വരെ എടുക്കും. ഇത്തരത്തിലുള്ള മുടി കൊഴിച്ചിലിനെ ‘ടെലോജെൻ എഫ്ലൂവിയം’ (telogen effluvium) എന്ന് വിളിക്കുന്നുവെന്ന്  പ്രമുഖ ഡെർമെറ്റോളജിസ്റ്റായ ഡോ.സ്റ്റുട്ടി ഖരേ ശുക്ല പറയുന്നു. 

അണുബാധയുള്ളവർ, ശസ്ത്രക്രിയ കഴിഞ്ഞവർ അല്ലെങ്കിൽ കടുത്ത സമ്മർദ്ദം അനുഭവിക്കുന്നവർ” എന്നിവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെന്ന് ഡോ. സ്റ്റുട്ടി പറഞ്ഞു. ചില ഭക്ഷണങ്ങൾ മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളിലൊന്നാണ് മുട്ട. മുട്ട മുടിയെ കൂടുതൽ ബലമുള്ളതാക്കാൻ സഹായിക്കുന്നുവെന്നും അവർ പറഞ്ഞു. ദിവസവും മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

 മഞ്ഞക്കരു ഒഴിവാക്കി മുട്ടയുടെ വെള്ള കഴിക്കാവുന്നതാണെന്ന് ഡോ.സ്റ്റുട്ടി പറഞ്ഞു. മുടിയുടെ വളർച്ചയ്ക്ക് വിറ്റാമിൻ ഡി മറ്റ് പോഷകങ്ങൾ പോലെ തന്നെ പ്രധാനമാണ്. കാരണം ഇത് മുടി പൊട്ടുന്നത് തടയാനും മുടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നു. മാത്രമല്ല വ്യായാമം പതിവായി ചെയ്യുക. ഇത് രക്തചംക്രമണത്തെ സഹായിക്കുന്നു. ഇത് ഹാപ്പി ഹോർമോണുകളെ പുറപ്പെടുവിക്കുന്നു. അത് കൊണ്ട് മുടി വളരുന്നതിനും ​ഗുണം ചെയ്യും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!