പ്രീ ഡയബറ്റിസിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Published : Oct 26, 2025, 12:35 PM IST
Diabetes

Synopsis

ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ പ്രമേഹത്തെ തടയാൻ സഹായിക്കും. പ്രീ ഡയബറ്റിസിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയെക്കാൾ കൂടുതലാണെങ്കിലാണ് പ്രീ-ഡയബറ്റിസ് എന്ന് പറയുന്നത്. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ പ്രമേഹത്തെ തടയാൻ സഹായിക്കും.

പ്രീ ഡയബറ്റിസിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ചർമ്മത്തിലെ ഇരുണ്ട പാടുകൾ

ചർമ്മത്തിലെ ഇരുണ്ട പാടുകൾ ചിലപ്പോള്‍ പ്രീ ഡയബറ്റിസിന്‍റെ ലക്ഷണമാകാം.

2. അമിത ദാഹം

അമിത ദാഹം അനുഭവപ്പെടുന്നത് പ്രീ-ഡയബറ്റിസിന്റെ ലക്ഷണമാണ്.

3. എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നുക

ഇടയ്ക്കിടെ മൂത്രമൊഴിക്കുക. അമിതമായി മൂത്രമൊഴിക്കാൻ തോന്നുക പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ അതും മറ്റൊരു ലക്ഷണമാണ്.

4. എപ്പോഴും ക്ഷീണം

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും പ്രീ-ഡയബറ്റിസിന്റെ ലക്ഷണമാണെന്ന് വിദ​ഗ്ധർ പറയുന്നു.

5. പതുക്കെ മുറിവ് ഉണങ്ങു

മുറിവ് ഉണങ്ങാൻ വൈകുന്നതാണ് മറ്റൊരു ലക്ഷണം.

6. പെട്ടെന്ന് ഭാരം കുറയുക അല്ലെങ്കില്‍ കൂടുക

അപ്രതീക്ഷിതമായി ഭാരം കൂടുന്നതും കുറയുന്നതമാണ് പ്രീ-ഡയബറ്റിസിന്റെ ആദ്യത്തെ ലക്ഷണം.

7. എപ്പോഴും വിശപ്പ് അനുഭവപ്പെടുക

എപ്പോഴും വിശപ്പ് അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. എത്ര കഴിച്ചിട്ടും വിശപ്പ് നിൽക്കുന്നില്ലെങ്കിൽ ഉടൻ തന്നെ പരിശോധന നടത്തുക.

8. കൈകൾക്കും കാലുകൾക്കും മരവിപ്പ്

കൈകൾക്കും കാലുകൾക്കും മരവിപ്പ് അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. 

9. മങ്ങിയ കാഴ്ച

മങ്ങിയ കാഴ്ച പ്രീ-ഡയബറ്റിസിന്റെ ലക്ഷണമായി ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമിത വിശപ്പ് തടയാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ
തണുപ്പ് കാലത്ത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ