Kajal Aggarwal Workout Video : ​ഗർഭകാലത്ത് വ്യായാമം ചെയ്യൂ; വീഡിയോ പങ്കുവച്ച് കാജല്‍ അഗര്‍വാള്‍

Web Desk   | Asianet News
Published : Mar 01, 2022, 11:20 AM ISTUpdated : Mar 01, 2022, 11:27 AM IST
Kajal Aggarwal Workout Video  :  ​ഗർഭകാലത്ത് വ്യായാമം ചെയ്യൂ; വീഡിയോ പങ്കുവച്ച് കാജല്‍ അഗര്‍വാള്‍

Synopsis

ഗർഭകാലത്ത് വ്യായാമം ചെയ്യേണ്ടതിന്റെ പ്രധാന്യം വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ. ഫിറ്റ്നസ് പരിശീലകയ്ക്കൊപ്പം വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാമിലൂടെ കാജൽ പങ്കുവച്ചു. 

ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് നടി കാജൽ അഗർവാൾ (Kajal Aggarwal). ഗർഭകാലം (pregnancy) ആസ്വദിക്കുന്ന താരത്തിൻറെ ചിത്രങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. ശരീരഭാരം (Weight gain) വർധിച്ചതിന്റെ പേരിൽ തന്നെ പരിഹസിക്കുന്നവർക്ക് മറുപടിയുമായും കാജൽ രംഗത്തെത്തിയിരുന്നു. 

ഗർഭകാലത്ത് (pregnancy) വ്യായാമം (exercise) ചെയ്യേണ്ടതിന്റെ പ്രധാന്യം വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ. ഫിറ്റ്നസ് പരിശീലകയ്ക്കൊപ്പം വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാമിലൂടെ കാജൽ പങ്കുവച്ചു. ഗർഭകാലത്ത് തന്നെ കൂടുതൽ ആക്റ്റീവ് ആക്കാൻ സഹായിച്ച വ്യായാമങ്ങൾ കാജൽ വെളിപ്പെടുത്തി. ​ഗർഭകാലത്ത് വർക്ക് ഔട്ട് (work out) ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ സംസാരിച്ചു.

ഞാൻ എപ്പോഴും വ്യായാമം ചെയ്യാൻ ആ​ഗ്രഹിക്കുന്ന വ്യക്തിയാണ്. ഗർഭധാരണം ഒരു പ്രധാനപ്പെട്ട സമയാണ്. ഗർഭിണികളായ എല്ലാ സ്ത്രീകളും അവരുടെ ഗർഭകാലത്ത് ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി എയറോബിക്, സ്ട്രെംഗ് കണ്ടീഷനിംഗ് വ്യായാമങ്ങൾ ചെയ്യണമെന്നും താരം കുറിച്ചു.

ഗർഭകാലത്തെ വർക്ക്ഔട്ട് ലക്ഷ്യങ്ങൾ എപ്പോഴും നല്ല ഫിറ്റ്നസ് നില നിലനിർത്തുന്നതിലായിരിക്കണം എന്നും കാജൽ കൂട്ടിച്ചേർത്തു. Pilates സും barreയും എന്റെ ഗർഭധാരണത്തിന് മുമ്പും ശേഷവും എന്റെ ശരീരത്തെ മികച്ച രീതിയിൽ മാറ്റാൻ സഹായിച്ചുവെന്നും കാജൽ പറഞ്ഞു. 

ബോഡിഷെയിമിങ്ങിനെതിരെ അടുത്തിടെ കാജൽ പ്രതികരിച്ചു. 'എൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടത്തിലൂടെയാണ് ഞാനിപ്പോൾ കടന്നുപോകുന്നത്. എന്റെ ജീവിതത്തിലും ശരീരത്തിലും വീട്ടിലും അതിനേക്കാളുപരി എന്റെ തൊഴിലിടത്തിലും മാറ്റങ്ങൾ വരുന്നു. എന്നാൽ ബോഡിഷെയ്മിങ് നടത്തുന്ന ഈ കമന്റുകൾ ഒരിക്കലും നമ്മെ സഹായിക്കുകയില്ല. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ...' -  എന്ന് കാജൽ കുറിച്ചു.

ഗർഭകാലത്ത് നമ്മുടെ ശരീരം നിരവധി മാറ്റങ്ങളിലൂടെ കടന്നുപോകും. ഭാരം വർധിക്കും, ഹോർമോണുകളിൽ വ്യതിയാനം സംഭവിക്കും, കുഞ്ഞ് വളരുന്നതിനോടൊപ്പം വയറും സ്തനവും  വലുതാകും, കുഞ്ഞിന്റെ സുഖകരമായ വളർച്ചക്കായി ശരീരം പാകപ്പെടുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. ശരീരം വികസിക്കുമ്പോൾ ചിലർക്ക് സ്‌ട്രെച്ച് മാർക്കുകൾ ഉണ്ടാകും, ചിലപ്പോൾ മുഖക്കുരു വരും, ക്ഷീണം തോന്നും, മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. ഈ സമയത്തുണ്ടാകുന്ന നെഗറ്റീവ് ചിന്തകൾ ആരോഗ്യത്തെ പോലും ബാധിക്കാം.

'കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം പഴയ രൂപത്തിലേയ്ക്ക് തിരിച്ചുപോകാൻ സമയമെടുക്കാം. അല്ലെങ്കിൽ പൂർണമായും പഴയതുപോലെ ആകാൻ സാധിച്ചെന്നും വരില്ല. പക്ഷേ അത് സാരമില്ല. ഈ മാറ്റങ്ങളെല്ലാം സ്വാഭാവികമാണ്. നമ്മുടെ ജീവിതത്തിലേയ്ക്ക് പുതിയ ഒരാളെകൊണ്ടുവരാനുള്ള കഷ്ടപ്പാടിന്റെ ഭാഗമാണിത്. ഇതെല്ലാം അസാധാരണമാണെന്ന് കരുതേണ്ടതില്ല, സമ്മർദ്ദത്തിലാകേണ്ടതില്ല, ചട്ടങ്ങളിൽ ഒതുങ്ങേണ്ടതില്ല. ഇതെല്ലാം ഒരു കുഞ്ഞിന് ജന്മം നൽകുന്നതിന്റെ ഭാഗമാണെന്ന് മാത്രം മനസ്സിലാക്കുക' - കാജൽ കുറിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ