എച്ച്1 എന്‍1? രോഗം വരും മുമ്പേ പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങള്‍...

By Web TeamFirst Published Aug 17, 2019, 5:32 PM IST
Highlights

എച്ച്1 എന്‍1 വൈറസിനെ പ്രതിരോധിക്കാന്‍ ജൈവികമായി മനുഷ്യന് പോരായ്മകളുണ്ട്. അതിനാല്‍ത്തന്നെ, വൈറസ് ബാധയേല്‍ക്കാതെ സൂക്ഷിക്കലാണ് ഏറ്റവും ഉത്തമമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്

സംസ്ഥാനത്ത് മഴയേയും പ്രളയത്തേയും തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ ശക്തിപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂിപ്പിക്കുന്നത്. ഇതിനിടെ രണ്ടാഴ്ച മുമ്പ് കൊല്ലം ജില്ലയില്‍ നിന്ന് വന്ന വാര്‍ത്ത ഏറെ ആശങ്കകളുണ്ടാക്കുന്നതായിരുന്നു. ജില്ലയില്‍ എച്ച്1 എന്‍1 വ്യാപകമാകുന്നുവെന്നും രോഗം ബാധിച്ച് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചുവെന്നതുമായിരുന്നു വാര്‍ത്ത. 

എച്ച്1 എന്‍1 വൈറസിനെ പ്രതിരോധിക്കാന്‍ ജൈവികമായി മനുഷ്യന് പോരായ്മകളുണ്ട്. അതിനാല്‍ത്തന്നെ, വൈറസ് ബാധയേല്‍ക്കാതെ സൂക്ഷിക്കലാണ് ഏറ്റവും ഉത്തമമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. 

ഇതിനായി ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്...

1. രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ തന്നെ കൂടുതല്‍ രോഗികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ അവിടങ്ങളിലുള്ള ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. 

2. കഴിവതും യാത്രയും രോഗിയെ സന്ദര്‍ശിക്കലും ഒഴിവാക്കുക. 

3. ആരോഗ്യം ദുര്‍ബലമായവരില്‍ എച്ച്1 എന്‍1 പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ എന്തെങ്കിലും അസുഖമുള്ളവരോ ഗര്‍ഭിണികളോ കുട്ടികളോ പ്രായമായവരോ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. 

4. പുറത്ത് പോയിവന്നാല്‍ ഉടന്‍ തന്നെ കൈകാലുകളും മുഖവും നിര്‍ബന്ധമായും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. 

5. ആശുപത്രികള്‍, പൊതുസ്ഥലങ്ങളില്‍ എന്നിവിടങ്ങളില്‍ ഏറെനേരം ചെലവിടുമ്പോള്‍ മാസ്‌ക് ഉപയോഗിക്കുക. 

6. പരമാവധി ജലദോഷമോ, അത്തരത്തിലുള്ള അണുബാധകളോ ഉണ്ടാകാനുള്ള സാധ്യതകള്‍ കുറയ്ക്കുക. ഉദാഹരണത്തിന് അമിതമായി കാറ്റോ തണുപ്പോ കൊള്ളുക, തണുത്ത വെള്ളം കുടിക്കുക, ആവശ്യത്തിന് സംരക്ഷണമില്ലാതെ യാത്ര ചെയ്യുക. 

7. ജലദോഷവും ചെറിയ പനിയും അനുഭവപ്പെട്ടാല്‍ അത് ഉടനെതന്നെ ഗൗരവമായി തന്നെ കൈകാര്യം ചെയ്യുക. 

8. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് പൊത്തുക. ഇത് രോഗകാരികള്‍ അകത്തെത്തിയ ആളുകളില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാന്‍ സഹായിക്കും.

click me!