Asianet News MalayalamAsianet News Malayalam

ജലദോഷപ്പനിയുടെ ലക്ഷണങ്ങളുമായി എത്തി; മനുഷ്യരില്‍ അപൂര്‍വമായ പന്നിപ്പനി സ്ഥിരീകരിച്ചു

 മനുഷ്യരില്‍ അത്യപൂര്‍വമായി മാത്രമാണ് ഈ രോ​ഗബാധ ഉണ്ടായതായി കണ്ടെത്തിയിട്ടുള്ളത്. രോഗബാധയുള്ള പന്നികളില്‍ നിന്നാണ് സാധാരണയായി രോഗം പകരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന തരത്തിലെ വൈറസല്ലെന്നാണ് ഇതുവരെയുള്ള പഠനം സൂചിപ്പിക്കുന്നതെന്നും തെരേസ ടാം പറഞ്ഞു.

Canada Reports Rare Strain Of Swine Flu Found In A Human
Author
Canada, First Published Nov 6, 2020, 4:56 PM IST

കൊവിഡിന് പിന്നാലെ കാനഡയിൽ അപൂർവയിനം പന്നിപ്പനിയും. രാജ്യത്ത് ആദ്യമായാണ് ഒരാള്‍ക്ക് അപൂര്‍വയിനം പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് കാനഡ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പശ്ചിമ പ്രവിശ്യയായ ആൽബർട്ടയിലാണ് അപൂര്‍വയിനം പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡിന്റെ പരിശോധനയ്ക്കിടെയാണ് എച്ച്1 എന്‍ 2  വൈറസ് ബാധ കണ്ടെത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. 2005 മുതല്‍ ലോകത്താകമാനം ആകെ 27 വ്യക്തികളില്‍ മാത്രമാണ് എച്ച് 1എന്‍ 2  വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

ഒക്ടോബർ പകുതിയോടെയാണ് ജലദോഷപ്പനിയുടെ ലക്ഷണങ്ങളുമായെത്തിയ ഒരു രോഗിയിൽ എച്ച് 1 എൻ 2 വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചതെന്ന് കാനഡയിലെ ചീഫ് പബ്ലിക്ക് ഹെൽത്ത് ഓഫീസർ തെരേസ ടാം പറഞ്ഞു.

മറ്റാർക്കും രോഗലക്ഷണങ്ങളോ രോഗബാധയോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എൻഡി ടിവി റിപ്പോർട്ട് ചെയ്തു. എച്ച് 1എൻ 2 ഭക്ഷണവുമായി ബന്ധപ്പെട്ട രോഗമല്ലെന്നും പന്നിയിറച്ചി അല്ലെങ്കിൽ മറ്റ് പന്നി ഉൽപന്നങ്ങൾ കഴിച്ച് ഇത് മനുഷ്യർക്ക് പകരില്ലെന്നും അധികൃതർ പറഞ്ഞു.

 മനുഷ്യരില്‍ അത്യപൂര്‍വമായി മാത്രമാണ് ഈ രോ​ഗബാധ ഉണ്ടായതായി കണ്ടെത്തിയിട്ടുള്ളത്. രോഗബാധയുള്ള പന്നികളില്‍ നിന്നാണ് സാധാരണയായി രോഗം പകരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന തരത്തിലെ വൈറസല്ലെന്നാണ് ഇതുവരെയുള്ള പഠനം സൂചിപ്പിക്കുന്നതെന്നും തെരേസ ടാം പറഞ്ഞു.

'ഗര്‍ഭനിരോധന മാര്‍ഗങ്ങളെ കുറിച്ച് അറിയാത്ത ഇന്ത്യയിലെ പുരുഷന്മാര്‍'
 

 

Follow Us:
Download App:
  • android
  • ios