കടുത്ത വേനല്‍: മഞ്ഞപ്പിത്തത്തിനെതിരെ എടുക്കേണ്ട ചില മുൻകരുതലുകൾ

By Web TeamFirst Published Mar 29, 2019, 11:16 PM IST
Highlights

വേനല്‍ക്കാലത്ത് ഏറ്റവുമധികം കരുതിയിരിക്കേണ്ട ഒരു രോഗമാണ് മഞ്ഞപ്പിത്തം. 

വേനല്‍ക്കാലത്ത് ഏറ്റവുമധികം കരുതിയിരിക്കേണ്ട ഒരു രോഗമാണ് മഞ്ഞപ്പിത്തം. ശുചിത്വക്കുറവ് കൊണ്ട് പകരുന്ന അസുഖമാണ് മഞ്ഞപ്പിത്തം. വെള്ളത്തിലൂടെയും ആഹാരസാധനങ്ങളിലൂടെയുമാണ് ഈ രോഗം ഒരാളിലെത്തുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലുണ്ടാകുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്ന് മറ്റൊരാളിലെത്തുന്നു. 

മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്. കരളിന്റെ പ്രവര്‍ത്തന തകരാറുകള്‍മൂലം 'ബിലിറൂബിന്‍' രക്തത്തില്‍ കൂടുന്നതാണ് മഞ്ഞനിറത്തിനു കാരണം. കരളിന്റെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിടുമ്പോള്‍ പിത്തരസം പുറത്തുപോവാതാവുന്നത് മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്നു.

ലക്ഷണങ്ങള്‍

  • പനി
  • കഠിനമായ ക്ഷീണം
  •  സന്ധി-പേശി വേദന
  • കണ്ണുകള്‍ക്ക് മഞ്ഞനിറം
  •  മൂത്രത്തിന് കടുത്ത മഞ്ഞ നിറം 
  • മൂത്രത്തിന്‍റെ അളവിലെ കുറവ്
  •  വിശപ്പില്ലായ്മ
  •   ഛര്‍ദി

 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1.  എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം വേണം കഴിക്കാൻ. 

2. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. 

3. കൊഴുപ്പ്, എണ്ണ കൂടുതലുള്ള ഭക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. 

4. കരളിന് ആയാസമുണ്ടാകുന്ന ഭക്ഷണ-പാനീയങ്ങള്‍ പാടില്ല. 

5. മദ്യപാനം, പുകവലി എന്നിവ തീര്‍ത്തും ഒഴിവാക്കുക. 

6. ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. 

7. ഐസ് ക്രീം, ശീതളപാനീയങ്ങള്‍ എന്നിവ ഒഴിവാക്കാം. 

8. ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക. തുറന്നുവെച്ച ഭക്ഷണങ്ങളും വല്ലാതെ തണുത്തവയും ഒഴിവാക്കുക.


 

click me!